Koodaranji, പാചകപ്പുര ഉദ്ഘാടനം ചെയ്തു
Koodaranji: പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ജോൺസൻ പാഴുകുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ പി.ടി.എ പ്രസിഡന്റുമാരായ സാബു കരോട്ടേൽ, ബേബി എം.എസ് എന്നിവർ പ്രസംഗിച്ചു.
Thamarassery, കെ പി അഹമ്മദ് കുട്ടി നിര്യാതനായി
Thamarassery: പൂക്കോട് കമ്പിൻ്റകായിൽ താമസിക്കും കെ പി അഹമ്മദ് കുട്ടി (74) നിര്യാതനായി. മക്കൾ: ഹംസ, ഷാഫി, സലീം, സക്കീന, നുസ്രത്ത്. മരുമക്കൾ: ശാമില, റൈഹാനത്ത്, സനീദ രിസ്‌ല,ബഷീർ കാരക്കാട്,അലി ഉള്ളിയേരി. മയ്യിത്ത് നമസ്കാരം രാത്രി 9 മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും 9.30 ന് അവേലം ജുമാ മസ്ജിദിലും നടക്കും.
Koodaranji, കാർഷിക മേഖലയ്ക്കും സേവന മേഖലയ്ക്കും ഊന്നൽ നൽകി; കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
Koodaranji: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്കും സേവന മേഖലയ്ക്കും ഊന്നൽ നൽകി കൂടരഞ്ഞി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അവതരിപ്പിച്ചു. പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിന് 6കോടി 30 ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയ്ക്ക് 13979515 രൂപയും സേവന മേഖലയ്ക്ക് 56444950 രൂപയും പശ്ചാത്തല മേഖലയ്ക്ക് 8707000 രൂപയും വകയിരുത്തി. മൊത്തം 260980718 രൂപ വരവും 256647883 രൂപ […]
Koyilandy, കൊയിലാണ്ടിയില്‍ മണല്‍ എന്ന വ്യാജേനെ ഡീസല്‍ കടത്ത്; എന്‍ഫോഴ്സ്മെന്റ് പിടികൂടി
Koyilandy: കൊയിലാണ്ടിയില്‍ നിന്നും മണല്‍ എന്ന വ്യാജേനെ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസല്‍ ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് പിടികൂടി. ഇന്നലെയാണ് സംഭവം. ടിപ്പര്‍ ലോറിയില്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക തരത്തില്‍ ടാങ്ക് ഉണ്ടാക്കി അതിനു മുകളില്‍ മെറ്റല്‍ നിരത്തിയ ശേഷമാണ് ഡീസല്‍ കടത്താന്‍ ശ്രമിച്ചത്. ഡീസല്‍ വിതരണം ചെയ്യാനായി പ്രത്യേക തരം മീറ്ററും വാഹനത്തില്‍ ഘടിപ്പിച്ചിരുന്നു. മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് KL O2 Y – 46 20 നമ്പര്‍ ടിപ്പര്‍ ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 3000 ലിറ്റര്‍ […]
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാനസികാരോഗ്യ വിദഗ്ധന് സസ്പെൻഷൻ.
Mananthavady: ചികിത്സക്കെത്തിയ പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്പെൻഷൻ. ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺ കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ ഫ്രാൻസിസ്, കെ.ജി.എം.എ മുൻ പ്രസിഡണ്ടാണ്. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും […]
Kerala സർക്കാരിന്റെത് പ്രവാസികളെ വഞ്ചിച്ച ബജറ്റ്: പ്രവാസി കോൺഗ്രസ്
Koduvally: കേരള സർക്കാരും നോർക്കയും പ്രവാസി വകുപ്പും പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും, പ്രവാസികളുടെ പ്രതീക്ഷ നഷ്ടപ്പെടുന്ന തരത്തിലും അവരെ അപമാനിക്കുന്ന തരത്തിലുള്ള ബജറ്റാണ് Kerala സർക്കാർ അവതരിപ്പിച്ചതെന്നും പ്രവാസി കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് കാലശേഷം തിരിച്ചു പോകാത്ത പ്രവാസികൾക്കും തൊഴിൽ നഷ്ടപ്പെട്ടും, ആരോഗ്യ കാരണത്താലും ജോലിക്ക് പ്രയാസമുള്ള പ്രവാസികൾക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും എന്നുള്ള സർക്കാർ വാഗ്ദാനം പായ് വാക്കായി. കഴിഞ്ഞ വർഷം 126 കോടി രൂപ പ്രവാസി ക്ഷേമ കാര്യത്തിനു വേണ്ടി ബജറ്റിൽ […]
Mukkam, ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റിലുള്ളവർ
Mukkam: മുക്കത്ത് നാല് കിലോമീറ്ററോളം സ്വകാര്യ ബസിനെ പിന്‍ തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. കഴിഞ്ഞ ദിവസമാണ് തോട്ടുമുക്കത്ത് നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന റോബിന്‍ ബസിനെ മുക്കം അരീക്കോട് റോഡില്‍ കല്ലായില്‍ വെച്ച് കാറിലെത്തിയ സംഘം തടയുകയും ഡ്രൈവര്‍ നിഖിലിനെ മര്‍ദ്ദിക്കുകയും ചെയ്തത്. ബസിന്റെ താക്കോല്‍ തട്ടിയെടുത്ത സംഘം സൈഡ് മിറര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. എം ഡി എം എ വില്‍പനയുമായി ബന്ധപ്പെട്ട് നാല് മാസത്തോളം ജയിലില്‍ കിടന്ന […]
Wayanad, മലയണ്ണാന്റെ ആക്രമണം; നാലു പേർക്ക് പരിക്ക്
Wayanad: വയനാട്ടിൽ പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്. പ്രദേശ വാസിയായ വാസുവിന്റെ വീടിനുള്ളിലേക്ക് കയറിയ മലയണ്ണാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മലയണ്ണാനെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർക്ക് നേരെ ആക്രമണം നടന്നത്. വാസു, ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Thamarassery, ജ്വല്ലറി കവര്‍ച്ച; പ്രതികളിലൊരാള്‍ പിടിയില്‍
Thamarassery: താമരശ്ശേരിയിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ പ്രതികളിലൊരാള്‍ പോലീസ് പിടിയില്‍. കൂട്ടു പ്രതികള്‍ക്കായി അന്ന്വേഷണം ഊര്‍ജിതമാക്കി. താമരശ്ശേരി കെടവൂർ വെണ്ടേക്ക് മുക്ക് ഫ്ലാറ്റിൽ താമസിച്ചു വരുകയായിരുന്ന നഹാഫ് (27) നെയാണ് Thamarassery DYSP യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരന്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണവും, കവർച്ചക്ക് ഉപയോഗിച്ച കോട്ടുകളും കണ്ടെടുത്തു. നഷ്ടപ്പെട്ട 50 പവനിൽ ബാക്കിയുള്ള സ്വർണം കണ്ടെടുക്കാനായി പോലീസ് പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി. ജനുവരി 24 നായിരുന്നു താമരശ്ശേരി […]