Mananthavady, കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം നൽകാമെന്ന് കളക്ടർ’; 50 ലക്ഷം വേണമെന്ന് പ്രതിഷേധക്കാർ
Mananthavady: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം സബ് കളക്ടർ ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു. സബ് കളക്ടർ ഓഫീസിന്റെ വാതിൽ പ്രതിഷേധക്കാർ തള്ളിത്തുറന്നു. കളക്ടറുടെ ഉറപ്പുകൾ തള്ളി പ്രതിഷേധക്കാർ. കുടുംബത്തിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകാം.സ്ഥിര നിയമനത്തിന് ഉടൻ ശുപാർശയും നൽകും. പത്തുലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ തിങ്കളാഴ്ച തീരുമാനമെടുക്കാം. 50 ലക്ഷം കുടുംബത്തിന് നൽകണമെന്ന് പ്രതിഷേധക്കാർ മറുപടി നൽകി. സർക്കാരുമായി ചർച്ച ചെയ്‌ത ശേഷം മറുപടി നൽകാമെന്നും രേണു രാജ് വ്യക്തമാക്കി. ആനയെ മയക്കുവെടി […]
Vadakara, വിദേശ മദ്യം കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ.
Vadakara: വടകരയിൽ വിദേശ മദ്യം കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ. വടകര അഴിയൂരിൽ 9 ലിറ്റർ മാഹി വിദേശ മദ്യം കൈവശം വെച്ച സംഭവത്തിലാണ് ഒഡിഷ ഗഞ്ചം സ്വദേശി പിന്റു മുളിയെ വടകര റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിവിൽ എക്സൈസ് ഓഫീസർ വിജേഷ്. പി, പ്രിവന്റീവ് ഓഫീസർ ഷാജി. കെ. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സോമ സുന്ദരൻ. കെ. എം. എക്സൈസ് ഡ്രൈവർ രാജൻ. പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Thamarassery, സ്കൂട്ടർ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്.
Thamarassery: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് സ്കൂട്ടർ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. റോഡരികിൽ സ്കൂട്ടർ നിർത്തി അശ്രദ്ധയോടെ എതിർവശത്തെ തട്ടുകടയിലേക്ക് റോഡു മുറിച്ചുകടന്നു വരികയായിരുന്ന മീഞ്ചന്ത സ്വദേശി ജംഷിയുടെ മേൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ കത്തറമ്മൽ താഴെ ടാപ്പൊയിൽ മുഹമ്മദലിക്ക് കാലിന് സാരമായി പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജംഷി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
Kunnamangalam, ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Kunnamangalam: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45) , മകൾ ആർദ്ര (18) , ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ് എന്നിവരാണ് മരിച്ചത്. ആൺ കുട്ടി ആദ്യം ഒഴുക്കിൽ പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് പേരും അപകടത്തിൽ പെടുകയുമായിരുന്നു എന്നാണ് വിവരം.
Thamarassery, പി സി മുക്കിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
Thamarassery: സംസ്ഥാന പാതയിൽ പി സി മുക്കിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർക്ക് പരുക്ക്. സ്കൂട്ടർ യാത്രികരായ ബാലുശ്ശേരി കരുമല ചിറ്റാരിക്കുന്നുമ്മൽ ചന്ദ്ര ബാബു, മകൾ അമൃത എന്നിവർക്കാണ് പരുക്കേറ്റത്. കൊടുവള്ളിയിൽ പി എസ് സി പരീക്ഷയ്ക്കായി മകളുമായി പോകുകയായിരുന്ന ചന്ദ്ര ബാബുവിന്റെ സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഇരുവരേയും Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Wayanad, കാട്ടാന ആക്രമണം: മൃത ദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മാനന്തവാടിയില്‍ ഹര്‍ത്താൽ
Wayanad: വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യ വയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ കാറിൽ നിന്ന് ഇറങ്ങി നടന്നു പോകാന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42 കാരനായ […]
Kalpetta, ജീപ്പ് തല കീഴായി മറിഞ്ഞ് 7 പേർക്ക് പരുക്ക്
Kalpetta: ഏച്ചോം മുക്രാ മൂലയിൽ ജീപ്പ് തലകീഴായി മറിഞ്ഞ് 7 പേർക്ക് പരുക്ക്. പള്ളിക്കുന്ന് തിരുനാളിന് വന്നു മടങ്ങുന്ന വഴി മാനന്തവാടി ഒഴക്കോടി സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പ് തല കീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ കൈനാട്ടി ഗവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല.
Thamarassery, ചുരത്തിൽ വാഹനാപകടം
Thamarassery: താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.ചുരം ഇറങ്ങിവരികയായിരുന്ന ചരക്ക് ലോറിയും വയനാട് ഭാഗത്തേക്ക് പോകുന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ ടിപ്പര്‍ ഡ്രെെവറെ ഹോസ്പിറ്റലില്‍ പ്രവേശിച്ചു. സ്ഥലത്ത് പോലീസും, ചുരം സംരക്ഷണ സമിതി, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നു. ക്രയിനുപയോഗിച്ച് വാഹനങ്ങള്‍ മാറ്റിയാല്‍ മാത്രമെ ഗതാഗതം പുനസ്ഥാപിക്കാനാവുകയുള്ളു.
Mananthavady, കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Mananthavady: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തി ഒരാൾ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിൻ്റെ വീട്ടു മുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. വന പാലകർക്കെതിരെ ശക്തപ്രതിഷേധവുമായി നാട്ടുകാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു.കർണ്ണാട കയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജവാസ കേന്ദ്രത്തിൽ ഇറങ്ങിയത്. മുട്ടങ്കര ഭാഗത്ത് മറ്റത്തിൽ ജിബിൻ്റെ വീടിൻ്റെ മതിൽ കാട്ടാന തകർത്തു.
കല്ലടിക്കുന്നുമ്മൽ K K ഹുസൈൻ നിര്യാതനായി
Kaithappoyil: കല്ലടിക്കുന്നുമ്മൽ K K ഹുസൈൻ(59) നിര്യാതനായി. പരേതരായ പോക്കർ – ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മൂസ, തറവയി, അബ്ദുറഹ്മാൻ, അബു, അഹമ്മദ് കുട്ടി(Late), സക്കീന മയ്യിത്ത് നിസ്കാരം 11മണിക്ക് വെസ്റ്റ് കൈതപ്പോയിൽ ജുമാ മസ്ജിദിലും 11.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും
Kunnamangalam, പത്ര ഏജന്റുമാരുടെ യോഗം നാളെ
Kunnamangalam: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ കുന്ദമംഗലം ഏരിയ കൺവെൻഷൻ നാളെ നടക്കും. കുന്ദമംഗലം ഹൈസ്ക്കൂൾ ഹാളിൽ വൈകുന്നേരം 4.30നാണ് പരിപാടി. പുതിയ മെമ്പർഷിപ്പ് ചേർക്കലും, പുതുക്കലും, ക്ഷേമ പദ്ധതി വിശദീകരണവും ചടങ്ങിൽ നടക്കും. എല്ലാ പത്ര ഏജന്റുമാരും പങ്കെടുക്കണമെന്ന് സെക്രട്ടറി സർവ്വദമനൻ കുന്ദമംഗലം അറിയിച്ചു.
കേരളത്തിലെ പ്രശസ്ത മിമിക്രി കലാകാരൻ ഹസീബ് പൂനൂരും,മലബാറിൽ തരംഗമായ ജാനുവേടത്തിയും Thamarassery യിൽ
Thamarassery: കൊടുവള്ളി മണ്ഡലം ഗ്രാന്റ് ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച രീതിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന പ്രശസ്തനായ മിമിക്രി കലാകാരന്‍ ഫ്ലവവേഴ്സ് ടിവി കോമഡി ഉത്സവ് ഫെയിം ഹസീബ് പൂനൂരും മലബാറിലെ സാധാരണ ജനങ്ങൾക്കിടയിൽ തരംഗം തരംഗമായ ജാനു ഏടത്തിയും കേളപ്പേട്ടനും താമരശ്ശേരിയിലെ ഗ്രാന്റ് വില്ലേജ് ഫെസ്റ്റിവീയത്തിൽ പരിപാടി അവതരിപ്പിക്കുന്നു. ഞായറാഴ്ച വെകുന്നേരം 6.30ന് താമരശ്ശേരി കാരാടി ജിയുപിഎസ് സ്കൂള്‍ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിലെല്ലാം വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. […]