Thamarassery, KSRTC ബസ്സ് മിനി ലോറിയിൽ ഇടിച്ചു
Thamarassery: ദേശീയ പാതയിൽ ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ KSRTC ബസ് മിനി ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. ആർക്കും പരുക്കില്ല. തൃശൂരിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. മിനി ലോറിയുടെ മുന്നിൽ സഞ്ചരിച്ച കാർ സഡൺ ബ്രേക്ക് ഇട്ട് നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന മിനി ലോറിയും നിർത്തേണ്ടി വന്നു. ഇതേ തുടർന്നാണ് ബസ് മിനി ലോറിയുടെ പിന്നിൽ ഇടിച്ചത്. രാവിലെ 10 മണിക്കായിരുന്നു സംഭവം.
Thamarassery, കൊക്കയിലേക്ക് മറിഞ്ഞ കാർ ഉയർത്തി
Thamarassery: താമരശ്ശേരി, ചുരം ഒന്നാം വളവിന് സമീപം കൊക്കയിലേക്ക് മറിഞ്ഞ കാർ ക്രയിൻ ഉപയോഗിച്ച് ഉയർത്തി. ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്താണ് കാർ കൊക്കയിലേക്ക് പതിച്ചത്.
Thamarassery, വാഹനങ്ങളുടെ കൂട്ടയിടി
Thamarassery: താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കോരങ്ങാട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട രണ്ടു കാറുകളും, സ്കൂട്ടറും തകർത്തു. ബാലുശ്ശേരി ഭാഗത്തു നിന്നും Thamarassery ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ വശത്ത് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചത്. കാറോടിച്ചിരുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശി സുരേഷ് ബാബുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം
Kuttiadi, സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞു വീണ് മരിച്ചു.
Kuttiadi: സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞു വീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്. സ്കൂൾ വാർഷികത്തിൻ്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി വിട്ടയുടനെയാണ് കുഴഞ്ഞു വീണത്. ഉദ്ഘാടന സദസിൽ പങ്കെടുത്ത് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി മടങ്ങവെയായിരുന്നു മരണം. പരിപാടികൾ താൽക്കാലികമായി നിർത്തി വെച്ചു. ഐഡിയൽ സ്‌കൂളിൽ മൃത ദേഹം പൊതു ദർശനത്തിന് വെക്കും.
Kattippara, വെട്ടിഒഴിഞ്ഞ തോട്ടം എസ് എസ് എം യു പി സ്കൂൾ വാർഷികാഘോഷം നടത്തി
Kattippara: വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യുപി സ്കൂളിന്റെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷം ഡോ.എംകെ മുനീർ എംഎൽ എ ഉദ്ഘാടനം ചെയ്തു. പുതുതായി നിർമ്മിച്ച സിഎച്ച് ബ്ലോക്കിന്റെ നാമകരണ അനാഛാദനവും അദ്ദേഹം നിർവ്വഹിച്ചു. വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപകനായി വിരമിക്കുന്ന വിജയൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സാംസ്കാരിക സദസ്സും നാടിന്റെ ആഘോഷമായി ഉത്സവാന്തരീക്ഷത്തിൽ നടത്തി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ് കെപി നാസർ സ്വാഗത പ്രസംഗം നടത്തി. മുൻ എംഎൽഎ വിഎം ഉമ്മർ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. […]
Wayanad, ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ
Wayanad: ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യ ജീവി ആക്രമണം തുടർ കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ […]
Mananthavady, അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, ഒരാള്‍ക്ക് ജോലിയും, സര്‍വ്വ കക്ഷി യോഗത്തില്‍ ധാരണ
Mananthavady: വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബത്തിന് നഷ്ട പരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കും. അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച്ചയും ബാക്കി അഞ്ച് ലക്ഷം രൂപ കുടുംബം നിര്‍ദേശിക്കുന്ന നോമിനിക്ക് അടുത്ത മന്ത്രി സഭാ യോഗം അംഗീകരിച്ച ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാനുമാണ് തീരുമാനം. 50 ലക്ഷം രൂപ നല്‍കണമെന്നാണ് സര്‍വ്വ കക്ഷി യോഗത്തില്‍ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ ബാക്കി 40 ലക്ഷം രൂപ നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ മാത്രമേ […]
Adivaram: കാളൻ തോട്ടത്തിൽ അബ്ബാസ് നിര്യാതനായി
Adivaram: കാളൻ തോട്ടത്തിൽ അബ്ബാസ് (63) നിര്യാതനായി. പരേതരായ കണലാട് കുഞ്ഞി മരക്കാർ – തിത്തി ദമ്പതികളുടെ മകനാണ്. ഭാര്യ:റസിയാബി. മക്കൾ: ഷാഹിന, ജൂറൈജ്, സന. മരുമകൻ: നസീഫ് സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ ഹംസ, പാത്തുമ്മ, കുഞ്ഞായിസ മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് അടിവാരം ജുമാ മസ്ജിദിൽ
Wayanad: കാട്ടാന ആക്രമണത്തില്‍ കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം
Wayanad: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കേരള വനം വകുപ്പ്. പല തവണ ആവശ്യപ്പെട്ടിട്ടും കര്‍ണാടക വനം വകുപ്പ് ആനയുടെ മേല്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗന്ല്‍ ലഭിക്കുന്നതിനായി ആന്റിനയും റിസീവറും നല്‍കിയില്ല. കാട്ടാനയെ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളര്‍ ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണ ശേഷം മാത്രമാണെന്ന് കേരള വനം വകുപ്പ് ആരോപിച്ചു. മോഴ ആനയെ ട്രാക് ചെയ്യാന്‍ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഈ മാസം 5ന് കേരളം കത്തു നല്‍കിയിരുന്നു. […]
Wayanad, കടുവയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
Wayanad: പുല്‍പള്ളി- ആലത്തൂര്‍ കുളക്കാട്ടി കവലയ്ക്ക് സമീപം കടുവയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂക്കനോലില്‍ സിജോയാണ് ശനിയാഴ്ച രാവിലെ ടൗണിലെ കടയിലേക്ക് വരുന്നതിനിടെ സുരഭിക്കവല- കൊളക്കാട്ടി കവല റോഡില്‍ കടുവയുടെ മുന്നില്‍ പെട്ടത്. ബൈക്ക് മറിച്ചിട്ട ശേഷം സിജോ അടുത്തുള്ള വീട്ടില്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. വിവരം അറിഞ്ഞ് വന പാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം വനം വകുപ്പ് കൂട് സ്ഥാപിച്ചതിന് ഒരു കിലോമീറ്റര്‍ മാറിയാണ് കടുവയെ കണ്ടത്. മുമ്പും പ്രദേശത്ത് […]
Thamarassery, ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
Thamarassery: ചുരം ഒന്നാം വളവിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, യാത്രക്കാരായ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി ഒരു മണി യോടെയായിരുന്നു സംഭവം. നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരാണ് അപകടത്തിൽ പെട്ടത്. നിസ്സാര പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പോലീസും, ഫയർഫോഴ്സും, എൻആർഡിഎഫ് വളണ്ടിയേഴ്സും, ചുരം സമിതി പ്രവർത്തകരും, അടിവാരം സ്റ്റാർ ഡ്രൈവേഴ്സും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.