Mukkam, കുമാരനെല്ലൂർ തടപ്പറമ്പിൽ കണ്ണായി നിര്യാതയായി
Mukkam: കുമാരനെല്ലൂർ തടപ്പറമ്പിൽ പരേതനായ അരീപ്പറ്റ കരിയാത്തന്റെ ഭാര്യ കണ്ണായി (90) നിര്യാതയായി. മക്കൾ: സുബ്രമണ്യൻ, വേലായുധൻ, സുരേഷ്ബാബു, ബേബി. മരുമക്കൾ: ഷൈലജ, വത്സഗന്ധി, കൃഷ്ണൻ, രജിത. സംസ്കാരം ഇന്ന് 14/02/2024 ബുധൻ ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.
Thamarassery, അക്ഷയ പാത്രം ഭക്ഷ്യോത്സവം നടത്തി
Thamarassery: താമരശ്ശേരി പഴശിരാജാ വിദ്യാ മന്ദിരത്തിൽ അക്ഷയപാത്രം എന്ന പേരിൽ ഭക്ഷ്യോത്സവം നടത്തി. വീട്ടുകാർ തയ്യാറാക്കി കൊണ്ടു വന്ന പരമ്പരാഗത രീതിയിലുള്ള ഭക്ഷണങ്ങളുടെ പ്രദർശനമൊരുക്കിയും, രുചി തൊട്ടറിഞ്ഞും, വിളമ്പിക്കൊടുത്തും ഭക്ഷ്യോത്സവം കുരുന്നുകൾക്ക് വേറിട്ടൊരു അനുഭവമായി. ഭാരതീയ വിദ്യാ നികേതൻ നൈതിക് പ്രമുഖ് നീലേശ്വരം ഭാസ്കരൻ മാസ്റ്റർ ആധുനിക ഭക്ഷണ രീതിയുടെ അതി പ്രസരവും അതുണ്ടാക്കുന്ന ദോശ ഫലങ്ങളെ പറ്റിയും കുട്ടികളെ ഉത്ബോധിപ്പിച്ചു. ഡോ. ചന്ദ്ര പ്രഭ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ കൃഷ്ണദാസ്, ഗംഗാധരൻ, ജോസഫ്, സീന തുടങ്ങിയവർ […]
Thamarassery, ജന മുന്നേറ്റ യാത്ര സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Thamarassery: രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ സ്വാഗത സംഘം കമ്മിറ്റി ഓഫിസ് താമശ്ശേരി കാരാടിയിൽ ജില്ലാ പ്രസിഡൻറ് മുസ്തഫ കോമേരി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു. ഷമീർ വെള്ളയിൽ (ജില്ല സെക്രട്ടറി), സലിം കാരാടി (ജില്ലാ കമ്മിറ്റി അംഗം), കുന്തളത്ത് റസാക്ക് (കൊടുവള്ളി മണ്ഡലം ട്രഷറർ), സിദ്ദീഖ് കാരാടി, എന്നിവർ ആശംസകൾ […]
Mukkam, നിയന്ത്രണം വിട്ട കാർ തല കീഴെ മറിഞ്ഞു
Mukkam: ചേന്ദമഗല്ലൂർ റോഡിൽ കച്ചേരി മിനി സ്റ്റേഡിയത്തിൻ്റെ എതിർ വശത്താണ് അപകടം. കാറിലുണ്ടായിരുന്ന മുക്കം സ്വദേശിക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kuttiadi, വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു
Kuttiadi: വിലങ്ങാട് മലയങ്ങാട് ജന വാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വ്യാപകമായ കൃഷിനാശം ആണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ജന വാസ മേഖലയിൽ 10 മീറ്റർ ദൂരപരിധിയിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. വെളുപ്പിന് മൂന്നുമണിയോടെയാണ്, ആനക്കൂട്ടം എത്തിയത്. ഇന്നലെയും ഇതേ സ്ഥലത്ത് ആനക്കൂട്ടം എത്തിയിരുന്നു.
Thamarassery, നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Thamarassery: താമരശ്ശേരി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ കാരാടി സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിൽ തുടങ്ങിയ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി നിർവഹിച്ചു. മരുന്നിന്റെ ആദ്യ വിൽപ്പന താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് : ശ്രീ എ അരവിന്ദനും നീതി മെഡിക്കൽ സ്റ്റോറിന്റെ കമ്പ്യൂട്ടർ ഉദ്ഘാടനം കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ശ്രീമതി ബി സുധയും നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ കെ പി രാധാകൃഷ്ണൻ അധ്യക്ഷനായ […]
Nadapuram, നിര്‍മ്മാണത്തിലിരുന്ന വീട് തകർന്ന് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Nadapuram: നാദാപുരം വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിൻ്റെ സൺഷെയ്ഡ് തകര്‍ന്ന് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകര്‍ന്ന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴേക്ക് വീണുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.
Kunnamangalam, പടനിലത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
Kunnamangalam: താഴെ പടനിലത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സും, കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
Adivaram, ക്രസന്റ് റോഡ് ഉദ്ഘാടനം ചെയതു
Adivaram: പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച അടിവാരം കമ്പിയേലുമ്മൽ ക്രസന്റ് റോഡ് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ മെമ്പർ മുത്തു അബ്ദുൽ സലാം, ഏ.കെ അഹമ്മദ് കുട്ടി ഹാജി, കെ.സി ഹംസ, കണലാട് മജീദ് ഹാജി, വളപ്പിൽ മൊയ്തീൻ, എ.എം മുഹമ്മദ് കോയ, സലിം മറ്റത്തിൽ, ഷമീർ വളപ്പിൽ, സലാം കല്ലുദുമ്പിൽ, […]
Kuttiadi, കളിക്കുന്നതിനിടെ പാത്രത്തിൽ കുടുങ്ങിയ രണ്ട് വയസുകാരിക്ക് ദുരന്ത നിവാരണ സേന രക്ഷകരായി
Kuttiadi: കളിക്കുന്നതിനിടെ രണ്ട് വയസുകാരി പാത്രത്തിൽ കുടുങ്ങി. അടുക്കള ഭാഗത്ത് കളിക്കുന്നതിനിടെയാണ് അലൂമിനിയം പാത്രത്തിൽ രണ്ടു വയസുകാരി കുടുങ്ങിയത്. കോഴിക്കോട് കുറ്റിയാടിയിലാണ് സംഭവമുണ്ടായത്. വാവിട്ടു കരഞ്ഞ കുട്ടിയെ രക്ഷപ്പെടുത്താനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ കുറ്റ്യാടിയിലെ നാട്ടുകാരുടെ കൂട്ടായ്‌മയായ ജനകീയ ദുരന്ത നിവാരണ സേന രക്ഷകരായി എത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പാത്രത്തിൽ നിന്നും പുറത്തെടുത്തത്.
Thamarassery, ജ്വല്ലറി കവര്‍ച്ച സംഘം നിരവധി മോഷണ കേസുകളിലെ പ്രതികള്‍
Thamarassery: ജ്വല്ലറി കവര്‍ച്ച സംഘം മറ്റ് നിരവധി മോഷണ കേസുകളിലും പ്രതികള്‍. ഇവരില്‍ നിന്ന് ഇരുപത്തൊന്നര പവന്റ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 24–ാം തീയതിയാണ് Thamarassery റനാ ജ്വല്ലറിയുടെ ചുവര് കുത്തി തുറന്ന് സംഘം അന്‍പത് പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി വാടകയ്ക്ക് താമസിക്കുന്ന നവാസ്, സഹോദരന്‍ നിസാര്‍, സുഹൃത്ത് മുഹമ്മദ് നിഹാല്‍ എന്നിവര്‍ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘം കൂടുതല്‍ മോഷണങ്ങള്‍ നടത്തിയതായി തെളിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ […]
Wayanad, പടമലയില്‍ കടുവയെ കണ്ടതായി നാട്ടുകാർ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Wayanad: Kalpetta പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നു പോകുന്നതിന്റെ CCTV ദൃശ്യങ്ങള്‍ പുറത്തു വന്നു. കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. എന്നാല്‍ CCTV ദൃശ്യങ്ങളില്‍ കണ്ടത് കടുവയാണോ എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് വനം വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇതിനിടെ കടുവയെ കണ്ടെന്ന […]