Thamarassery, അഭിമാന നേട്ടവുമായി സുൽത്താന സഹോദരിമാർ.
Thamarassery: ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന അഞ്ചാമത് നാഷണൽ QWAN KI DO ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സീനിയർ അണ്ടർ 51 – Kg വിഭാഗത്തിൽ താമരശ്ശേരി സ്വദേശിനികളായ നസ്മ സുൽത്താന നാസർ സ്വർണ്ണ മെഡലും , ജുനിയർ അണ്ടർ 56 Kg വിഭാഗത്തിൽ സഹോദരി സയന സുൽത്താന നാസർ വെള്ളിമെഡലും കരസ്ഥമാക്കി. ഇരുവരും വാവാട് URANUS MARTIAL ARTS & FITNESS ACADEMY യിലുടെയാണ് ഈ നേട്ടത്തിന് അർഹരായിരിക്കുന്നത്.
Thiruvambady, നാളെ ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ കൂട്ടയോട്ടം നടത്തുന്നു.
Thiruvambady ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം’ എന്ന സന്ദേശവുമായി ജീവതാളം പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 8.30 ന് Thiruvambady, കൂട്ടയോട്ടം നടത്തുന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മലബാർ സ്പോർട്സ് അക്കാദമി യിലെ അംഗങ്ങൾ, യുവജന സംഘടനകൾ, സ്പോർട്സ് താരങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, ക്ലബ്ബ് പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ, ആരോഗ്യപ്രവർത്തകർ, നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടയോട്ടം നടത്തുന്നത്. […]
കാട്ടാനയാക്രമണം; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം; Wayanad, നാളെ ഹര്‍ത്താല്‍.
ഒരാഴ്ചയ്ക്കിടെ കാട്ടാനയാക്രമണത്തില്‍ വീണ്ടും ഒരാള്‍കൂടി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നാളെ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബിജെപി ഹര്‍ത്താല്‍. Wayanad പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരനായ പോളാണ് മരിച്ചത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടിലെ പാക്കത്ത് വന്യമൃഗശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. രാവിലെ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നു ഒടുകയായിരുന്നു. പിന്നാലെ വന്ന കാട്ടാന വീണുപോയ […]
കാട്ടാനയുടെ ചവിട്ടേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു.
ഇന്നു രാവിലെ കുറുവ ദ്വീപിൽ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥൻ പാക്കം സ്വദേശി പോൾ മരണപ്പെട്ടു. ഇയാളുടെ നട്ടെല്ലിനും, വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
MDMA, സ്‌കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ; സംഭവം Wayanad Pulpalli,
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സ്‌കൂൾ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. Pulpalli ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് 0.26 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
വല്ലത്തായിപാറ പി ഡി മുഹമ്മദ് മകൻ റിഷാദ് നിര്യാതനായി.
Mukkam: വല്ലത്തായിപാറ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പറമ്പിൽ തൊടി പി ഡി മുഹമ്മദ് മകൻ റിഷാദ് (29) നിര്യാതനായി. റിഷാദ് മുക്കം കെഎംസിടി ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്. മയ്യിത്ത് നിസ്കാരം ഇന്ന് (16-02-2024- വെള്ളിയാഴ്ച) വൈകിട്ട് 03: 30-ന് വല്ലത്തായി പാറ ജുമാ മസ്ജിദിൽ മാതാവ് – നജ്മ (മഞ്ചേരി) ഭാര്യ – മുഹ്സിന (കൊണ്ടോട്ടി -കളിയാട്ട് മുക്ക് ) സഹോദരങ്ങൾ – റിസ് വാന, റിൻഷ പർവ്വിൺ, സഹോദരി ഭർത്താവ് – ഷാനവാസ് (മടവൂർമുക്ക് )
അമിതഭാരം കയറ്റി വരുന്ന ചരക്ക് ലോറികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി.
Kozhikode: അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും ചരക്ക് കയറ്റുന്ന ലോറികളും ഇരുമ്പ്, സിമന്റ്, മാര്‍ബിള്‍ തുടങ്ങിയ ചരക്കുകള്‍ കയറ്റുന്ന ലോറികളും അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റിവരുന്ന സംഭവം നിത്യമാണെന്ന് ജില്ലാ റോഡ് സുരക്ഷാ സെക്രട്ടറി അറിയിച്ചു. ഓരോ മാസവും അമിതഭാരം കയറ്റിയനിരവധി ചരക്ക് വാഹനങ്ങള്‍ നിയമലംഘനം നടത്തിയതിന് പിടികൂടിയതായും […]
Lumiere 2024 ശാസ്ത്ര പ്രദർശനത്തിന് വിജയകരമായ സമാപനം.
Nellipoyil : ഫെബ്രുവരി 13, 14 തീയതികളിലായി വിമല യുപി സ്കൂൾ,മഞ്ഞുവയലിൽ നടത്തിവന്ന ശാസ്ത്ര വിസ്മയം ലൂമിയർ 2K24 പ്രദർശന വൈവിധ്യത്താലും, സന്ദർശകബാഹുല്യത്താലും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ക്ലാസ് മുറികളിൽ നിന്ന് കണ്ടും, കേട്ടും, അനുഭവിച്ചുമറിഞ്ഞ ശാസ്ത്ര സത്യങ്ങളെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി സമൂഹ നന്മയ്ക്കായി ലളിത വൽക്കരിച്ചതായിരുന്നു ലൂമിയർ 2K24. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന ഈ മേളയിൽ ഏറുമാടം മുതൽ ഏറോപ്ലെയിൻ വരെ എല്ലാ സ്റ്റാളുകളും കുട്ടികളെ ഏറെ ആകർഷിക്കുന്നവയായിരുന്നു. CWRDM , പ്ലാനറ്റേറിയം, റോബോട്ടിക്സ്, […]
രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതി Thiruvampady ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണാസമരം നടത്തി.
Thiruvampady: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവധിക്കാത്ത ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണാസമരം സംഘടിപ്പിച്ചു. പദ്ധതി വിഹിതത്തിൻ്റെ മുന്നാം ഗഡുവും തടഞ്ഞ് വെച്ച മെയിൻ്റനൻസ് ഗ്രാൻ്റും ഉടൻ അനുവദിക്കുക, ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുക, ലൈഫ് ഭവന പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ലഭ്യമാക്കുക തുടങ്ങിയ […]