Palakkad, ഒന്നര വയസുകാരിയുടെ മരണത്തിൽ വഴിത്തിരിവ്; ചോദ്യം ചെയ്ത് വിട്ടയച്ച അമ്മ തന്നെ പ്രതി, കൊലപാതകമെന്ന് പൊലീസ്
Palakkad: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്. പാലക്കാട് ഷൊർണൂരിൽ ഇന്നലെ രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. […]
Thamarassery, ജ്വല്ലറി കവർച്ച; അഞ്ചര ഗ്രാം സ്വർണം കണ്ടെടുത്തു
Thamarassery: താമരശ്ശേരി റന ഗോൾഡിൽ നിന്നും കവർച്ച ചെയ്ത സ്വർണത്തിൽ അഞ്ചര ഗ്രാം സ്വർണം താമരശ്ശേരിയിലെ സൂര്യ ഫൈനാൻസിൽ നിന്നും കണ്ടെടുത്തു. പ്രതി നിസാർ പണയം വെച്ച സ്വർണമാണ് കണ്ടെടുത്തത്. ഇതോടെ നഷ്ടപ്പെട്ട സ്വർണത്തിൽ 33 പവനോളം വീണ്ടെടുക്കാനായി. മുഖ്യ പ്രതി നിസാഫിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമ്പോൾ ബാക്കി സ്വർണവും കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. കോരങ്ങാട് പ്രതികൾ നടത്തിയ ചിപ്സ് കടയിൽ നടത്തിയ തെളിവെടുപ്പിൽ മോഷണസമയത്ത് ഉപയോഗിച്ച മാസ്ക് അടക്കമുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്
ആധാർ മാർച്ച് 14 വരെ സൗജന്യമായി ഓൺലൈൻവഴി പുതുക്കാം
രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം. ആധാറിലെ വിവരങ്ങൾ പുതുക്കാൻ യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ പുതുക്കുന്നതിന് ഫീസ് ഈടാക്കും. എന്നാൽ പൗരന്മാർക്ക് സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരമുണ്ട്. 2024 മാർച്ച് 14 വരെ സൗജന്യമായി ആധാർ പുതുക്കാം. മുൻപ് 2023 ഡിസംബറിൽ ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. എന്നാൽ വീണ്ടും യുഐഡിഎഐ അത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. പണം ഈടാക്കാതെ ആളുകൾക്ക് തങ്ങളുടെ ആധാർ […]
Tiruvambady മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും വെള്ളം തിളപ്പിക്കൽ സമരവും നടത്തി.
Tiruvambady :തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി മാവേലി സ്റ്റോറിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി. സപ്ലൈകോ മാവേലി സ്റ്റോറുകൾവഴി വിതരണം നടത്തിയിരുന്ന പതിമൂന്ന് ഇന ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടും ആവശ്യവസ്തുക്കളുടെ ദൗർലഭ്യത്തിനെതിരെയും തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും വെള്ളം തിളപ്പിക്കൽ സമരവും നടത്തി. ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ സമരം ഉദ്ഘാടനം ചെയ്തു. അവശ്യസാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച നടപടി പൊതുവിപണിയിൽ വിലവർദ്ധനവിന് […]
Narikkuni, മഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണം: സ്വാദിഖലി ശിഹാബ് തങ്ങൾ.
Narikkuni: മഹല്ലുകൾ സമൂഹ ഐക്യത്തിന്റെ കേന്ദ്രങ്ങളായി വളരണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അനൈക്യമുള്ള ഒരു സമൂഹത്തിന് വളരാൻ സാധിക്കില്ല. വിട്ട് വീഴ്ച ചെയ്തു കൊണ്ടും കൊടുത്തുമാണ് കേരളീയ സമൂഹം വളർന്നു വന്നത്. മത മൈത്രിയിലൂടെയാണ് വിദ്വേഷ പ്രചരണത്തെ നമ്മൾ തോൽപ്പിക്കേണ്ടത്. പ്രവർത്തിക്കാൻ താൽപര്യമുള്ള ഒരു സമൂഹം വിജയിക്കുക തന്നെ ചെയ്യും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വീര്യമ്പ്രം ജുമാ മസ്ജിദിന്റെ നവീകരിച്ച കെട്ടിടം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് […]
Kunnamangalam, കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
Kunnamangalam: കാർ സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നായർകുഴി അമ്മാനം വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ആനപാറയിൽ ഇന്ന് രാവിലെയാണ് സംഭവം. മകളെ കോളേജിൽ കൊണ്ടു വിട്ട് തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.
Thamarassery, ഭിന്ന ശേഷി കുട്ടികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു.
Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത്, പരിവാർ, സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷി കുട്ടികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. ഐ.സി.ഡി.എസ്. സൂപ്പർ വൈസർ സി.ശ്രുതി, സി.ആയിഷ, വി.പി.ഉസ്മാൻ, വി.കെ.അഷ്റഫ്, ജങ്കീഷ്, ഷംല, ഫാത്തിമ സുനീർ, തുടങ്ങിയവർ നേതൃത്വം നൽകി.
Kuttiadi, ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്
Kuttiadi: കുറ്റ്യാടി ചുരം ഒന്നാം വളവില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സേലം സ്വദേശികളായ അക്ഷം (46), കാളിയപ്പന്‍ (61) എന്നിവര്‍ക്കാണ് പരിക്ക്. നിസ്സാര പരിക്കേറ്റ ഇവര്‍ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വയനാട്ടില്‍ നിന്നു വന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയുടെ കാബിനിലും പുറത്തുമായി നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കൊന്നും പരിക്കുകള്‍ ഇല്ല.
Engapuzha, കാട്ടുപുറത്ത് അബ്രഹം നിര്യാതനായി.
Engapuzha: പയോണ കാട്ടുപുറത്ത് അബ്രഹം (75) നിര്യാതനായി. മക്കൾ: ബിനീഷ്, ബിനു, ലിസി. മരുമകൾ:ഷീബ, മോൻസി. സംസ്കാരം രാവിലെ 10. ന് ഈങ്ങാപ്പുഴ വലിയ പള്ളിയിൽ.
Thiruvambady, വന്യ മൃഗ സംരക്ഷണ നിയമം പൊളിച്ച് എഴുതണം കേരളാ കോൺഗ്രസ് (എം)
Thiruvambady: വനാതിർത്തികൾ പങ്കിടുന്ന വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറു കണക്കിന് ആൾക്കാർക്ക് മാരകമായ പരുക്ക് ഏൽക്കുകയും കോടി കണക്കിന് രൂപയുടെ കൃഷി നാശത്തിന് കാരണമായിട്ടുള്ള വന്യ മൃഗ സംരക്ഷണ നിമയം പൊളിച്ചെഴുതാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. ഇന്ത്യാ രാജ്യത്ത് 1972 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടു വന്ന വന്യ മൃഗ സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് കേരളാ കോൺഗ്രസ്(എം) തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങളിൽ […]
Wayanad, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
Wayanad: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി അറിയിപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്. അതേ സമയം, കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിൻ്റെ മൃത ദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമ സംഭവങ്ങളിൽ രണ്ടു പേർ അറസ്റ്റിലായി. വനം വകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടു പേരെ അറസ്റ്റു ചെയ്തതത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, […]
Koduvally, മാനിപുരത്ത് ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
Koduvally: മാനിപുരത്ത് ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാൾ മാനിപുരം സ്വദേശിയും, രണ്ടു പേർ മടവൂർ മുക്ക് സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റു വിവരങ്ങൾ അറിവായി വരുന്നു.