Wayanad, മുഖ്യ മന്ത്രി വരണം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്
Wayanad: വയനാട്ടില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. വയനാട് ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് താനും ഐസി ബാലകൃഷ്ണനും എഴുന്നേറ്റ് നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഈ വനം മന്ത്രിയെ ഇരുത്തിക്കൊണ്ട് ഇനി വയനാട് ജില്ലയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു. മുഖ്യ മന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ […]
Wayanad, മേപ്പാടിയിൽ വീണ്ടും പുലിയിറങ്ങി
Wayanad: മേപ്പാടിയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. പുലി വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. വീടിനകത്തേക്ക് പുലി എത്തി നോക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് രാജൻ്റെ വീട്ടില്‍ പുലിയെത്തിയത്. നിരവധി തവണ പുലിയുടെ ആക്രമണം നടന്ന സ്ഥലമാണ് പുഞ്ചിരിമറ്റം. പുലിയെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
Wayanad, വന്യ ജീവി ആക്രമണം: മന്ത്രിസംഘം ഇന്ന് എത്തും
Wayanad: വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ സർവ കക്ഷി യോഗം ചേരും. ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. വന്യ ജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രി തല സംഘം സന്ദർശിച്ചേക്കും. വന്യ ജീവി ആക്രമണം തുടർച്ചയായ പശ്ചാത്തലത്തിൽ യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും. […]
Thamarassery, ചമലില്‍ യുവാവ് കട അടിച്ചു തകര്‍ത്ത് ഉടമയെ മര്‍ദ്ധിച്ചു
Thamarassery: ചമലില്‍ ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ യുവാവ് കട അടിച്ചു തകര്‍ത്ത് ഉടമയെ മര്‍ദ്ധിച്ചു. മദ്യ ലഹരിയിലാണ് യുവാവ് കട അടിച്ചു തകർത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നൈസ് ബേക്കറി ഉടമ ചമൽ കല്ലേരി നൗഷാദിനാണ് ക്രൂരമായി മർദ്ദനമേറ്റത്. നൗഷാദിനെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ചമൽ സ്വദേശി ജിതു ലാലാണ് അക്രമത്തിന് പിന്നിലെന്ന് കടയുടമ നൗഷാദ് പറഞ്ഞു. ജിതു ലാലിനേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
Vadakara, പാലയാട് പുഴയോരത്ത് തലയോട്ടിയും അസ്ഥികളും കണ്ടെത്തി
Vadakara: മണിയൂര്‍ പാലയാട് പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വല പോലെയുള്ള വസ്തുവില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണുള്ളത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര സിഐ ടി.പി.സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. വേലിയേറ്റ സമയത്ത് പുഴയില്‍ നിന്ന് കരക്കടിഞ്ഞതാവാമെന്നു സംശയിക്കുന്നു. ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് ഫോറന്‍സിക് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാലപ്പഴക്കമുള്ളതായി തോന്നുന്ന ഇതിന്റെ പ്രായവും പുരുഷനാണോ സ്ത്രീയാണോ എന്നതും ഫോറന്‍സിക് […]
Thamarassery, ടോയ്ലറ്റുകളുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Thamarassery: പള്ളിപ്പുറം (ചാലക്കര) ജി എം യു പി സ്കൂളിൽ ആധുനിക രീതിയിലുള്ള ടോയ്ലറ്റുകളുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. ബ്ലോക്ക് മെമ്പർ സുമ രാജേഷ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഖാദർ, പി ടി എ വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ, എസ്.എം.സി ചെയർമാൻ ഇസ്ഹാഖ് ചാലക്കര, മുഹമ്മദലി മാസ്റ്റർ, എച്ച്.എം.ഇൻചാർജ് ഇന്ദു ടീച്ചർ, അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ […]
Wayanad, കഞ്ചാവ് ചെടികൾ പിടികൂടി
Wayanad: എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശനുസരണം കേരള കർണാടക അതിർത്തി പ്രദേശങ്ങളിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 26 കഞ്ചാവ് ചെടികൾ പിടികൂടി.അതിർത്തി ഗ്രാമമായ ബൈരക്കുപ്പ കടൈഗദ്ധ ഭാഗത്ത് നിന്നും നട്ടു വളർത്തിയതും ഉദ്ദേശം മൂന്ന് അടി വീതം നീളമുള്ളതുമായ കഞ്ചാവ് ചെടികളാണ് പിടികൂടിയത്.
Kalpetta, കാട്ടാന വീണ്ടും ജനവാസ മേഖലയില്‍; ജാഗ്രതാ നിര്‍ദേശം
Kalpetta: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍ കൊല്ലി പഞ്ചായത്തില്‍ വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആനയെ മയക്കുവെടി വെച്ച് പിടി കൂടാന്‍ വനം വകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആനയെവിടെയെന്ന് കൃത്യമായി സ്‌പോട്ട് ചെയ്താല്‍ മാത്രമെ വനം വകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ […]
Thiruvambady, യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ അബ്ദുൽ സലാം നിര്യാതനായി
Thiruvambady: മുസ്ലീം യൂത്ത് ലീഗ് മുൻ സംസ്ഥാന കൗൺസിലർ അമ്പലപ്പാറ ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി-58) നിര്യാതനായി. മലയാള മനോരമ, ദീപിക, സുപ്രഭാതം ദിനപത്രങ്ങളുടെ മുൻ ഏജന്റും, മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ആയിരുന്നു. പിതാവ്: ഉസ്സൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഉമൈമ. മക്കൾ: അഫ്സൽ, ഹബീബ്, നസ്രിൻ നഷ്ഫാ. സഹോദരങ്ങൾ: ഉമ്മർ, മുഹമ്മദ്, അബ്ദുൽ ഗഫൂർ, സൈനബ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12:00-മണിയ്ക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
Mukkam റോഡിൽ കലുങ്ക് നിർമാണം ഇഴയുന്നു
Kunnamangalam: Mukkam റോഡിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കലുങ്ക് നിർമാണം ഇഴയുന്നു. പണിയുടെ മുന്നോടിയായി റോഡിന്റെ ഇരു വശത്തും ബോർഡ് വെച്ച് ടാർ വീപ്പകൾ നിരത്തിയിട്ടിട്ട് മാസങ്ങളായി. ‘വർക് ഇൻ പ്രോഗ്രസ്’ ബോർഡ് ഇപ്പോഴും ഉണ്ടെങ്കിലും പ്രവൃത്തി നടന്നിട്ട് കാലങ്ങളായെന്ന് നാട്ടുകാർ പറയുന്നു. പഴയ തകർന്ന കലുങ്ക് പുനർ നിർമാണത്തിനുള്ള പണിയാണ് ഇവിടെ നടക്കുന്നത്. സ്ഥിരം അപകട മേഖലയായ ഈ സ്ഥലത്തിനടുത്താണ് തിങ്കളാഴ്ച അപകടത്തിൽ സ്കൂട്ടർ യാത്രികനായ ഷാജി മരണപ്പെട്ടത്. റോഡിന്റെ ഇരു ഭാഗത്തും ടാർ […]
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന 2.25 കോടി രൂപ തട്ടിയെടുത്ത കേസിൽ Thamarassery, സ്വദേശികളായ രണ്ടു പേർ കൂടി അറസ്റ്റിൽ.
കോഴിക്കോട്: കസ്റ്റംസ്, സിബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ചാർട്ടേഡ് അക്കൗണ്ടിനെ ഭീഷണിപ്പെടുത്തി ഓൺലൈനിലൂടെ 2.25 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. Thamarassery, ഒറങ്ങോട്ടുകുന്നുമ്മൽ രജിനാസ് റമി, Thamarassery കട്ടിപ്പാറ വേണടി ഹൗസിൽ ആഷിക്ക് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിലെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ നാല് പ്രതികളെ രാജസ്ഥാനിൽ നിന്നും രണ്ട് പേരെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മുംബൈ വിമാനത്താവളത്തിലെത്തിയ ചാർട്ടേഡ് അക്കൗണ്ടിന്‍റെ […]
Chamal, കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്.
Chamal: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചുണ്ടൻ കുഴി വാർഡിൽ പുവൻ മലയിൽ താമസിക്കുന്ന വിനോദ് (47)നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിക്ക് കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ പുല്ലാഞ്ഞി മേട് വെച്ചായിരുന്നു സംഭവം. ചമലിൽ നിന്നും താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഭാര്യയെ കൂട്ടാൻ വേണ്ടി പോകുന്ന അവസരത്തിലാണ് പന്നിയുടെ ആക്രമം. ബൈക്ക് ഓടിച്ച് പോകുമ്പോൾ കാട്ടുപന്നി കുറുകെ ചാടിയാണ് അപകടമുണ്ടായത്. വിനോദ് ഓടിച്ചിരുന്ന ബൈക്കിനും പന്നിയുടെ ആക്രമണത്തിൽ കേട്പാടുകൾ സംഭവിച്ചു. […]