Malappuram, 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കരാട്ടെ പരിശീലകൻ അറസ്റ്റിൽ.
Malappuram: വാഴക്കാട്ട് 17കാരിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച […]
Thiruvampady, വെടിയുണ്ടകളുമായി യുവാവ് പിടിയിൽ.
Thiruvampady: തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ . തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത് . ആം ആക്ട് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും . ഇന്നലെ വൈകിട്ട് ആണ് സംഭവം . പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് വെടിയുണ്ടകൾ കണ്ടെത്തിയത് .
നിര്യാതനായി.
Puthupadi: പഞ്ചായത്ത് ബസാർ അയ്യിൽ താമസിക്കും കോയ മൊയ്തീൻ(71) നിര്യാതനായി ഭാര്യ :സൈനബ. മക്കൾ :സിറാജുദ്ദീൻ, യാസിർ (സൗദി). മരുമക്കൾ :ഫസീല, ബാലുശ്ശേരി, റഹ്മത്ത്, ആലിൻതറ. മയ്യത്ത് നിസ്കാരം ഉച്ചക്ക് 12മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും
Engapuzha, പിക്കപ്പ് ബുള്ളറ്റിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
Engapuzha പാരിഷ് ഹാളിന് സമീപം വെച്ച് ബുള്ളറ്റിൽ പിക്കപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കൈതപ്പൊയിൽ എലിക്കാട് താമസിക്കുന്ന തേക്കും തോട്ടം നിസാർ ( ചെറിയ ച്ചോൻ 38) ആണ് മരണപ്പെട്ടത്.ഫെബ്രുവരി 17 ന് രാത്രിയായിരുന്നു അപകടം. പിതാവ് : പരേതനായ : സൈദ് ( തേക്കുംതോട്ടം ) മാതാവ് : മറിയ ( മൂഹിക്കുന്നത്ത് ) ഭാര്യ : സാജിത ( പൂവാട്ടുപറമ്പ്) സഹോദരങ്ങൾ : സുബൈർ :(പഞ്ചായത്ത് ബസാർ ). സുബൈദ : […]