Pulpally, കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ.

Middle aged man arrested with ganja

Pulpally: കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് സംഘവും ബത്തേരി എക്സൈസ് റേയ്ഞ്ചും സംയുക്തമായി പെരിക്കല്ലൂർ- വണ്ടിക്കടവ് തീരദേശ റോഡിൽ നടത്തിയ പരിശോധനയിൽ കൊളവള്ളി ഭാഗത്ത് വച്ച് 170 ഗ്രാം കഞ്ചാവുമായി ബത്തേരി ഇരുളം ചീയമ്പം പള്ളിപ്പടി ഇരുമ്പൂട്ടിൽ മാധവനെ(60 )അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഇയാൾ. സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിമോൻ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രമോദ് പി , സിവിൽ എക്സൈസ് ഓഫിസർ മാരായ മുഹമ്മദ് മുസ്ഥഫ, സുമോഷ് […]

Pulpally, മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്ന് തിന്നു.

Tiger again in Mullankolli The calf was killed and eaten

Pulpally: മുള്ളന്‍കൊല്ലിയില്‍ കൂട്ടില്‍ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്ന് തിന്നു. മുള്ളന്‍കൊല്ലി കാക്കനാട്ട് തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് ഇന്ന് പുലര്‍ച്ചെ കൊന്നത്. കൂട്ടില്‍ നിന്നാണ് പശു കിടാവിനെ പിടികൂടിയത്. കിടാവിന്റെ ഭാഗികമായി ഭക്ഷിച്ച നിലയിലുള്ള ശരീരാവശിഷ്ടം കൂടിന് 200 മീറ്റര്‍ മാറി കണ്ടെത്തി. വനംവകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ 6 മണിയോടെ പള്ളിയില്‍ പോയവര്‍ കടുവ റോഡ് മുറിച്ച് കടക്കുന്നത് കണ്ടിരുന്നതായും പറയുന്നുണ്ട്.

Balussery, തലയ്ക്കു പരുക്കേറ്റു വീട്ടമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്‌റ്റിൽ.

Son arrested in case of death of housewife due to head injury

Balussery: കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിച്ച സംഭവത്തിൽ മകൻ മണികണ്‌ഠൻ (33) അറസ്‌റ്റിൽ. ഈ മാസം 20ന് ഉച്ചയ്ക്കു ശേഷമാണ് അമ്മിണിക്ക് പരുക്കേറ്റത്. മണികണ്‌ഠൻ കയ്യിൽ കിട്ടിയ കല്ലും മറ്റും വലിച്ചെറിഞ്ഞപ്പോൾ അബദ്ധത്തിൽ തലയിൽ കൊണ്ട് പരുക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മണികണ്‌ഠൻ എറിഞ്ഞു പരുക്കേൽപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ബാലുശ്ശേരി ഇൻസ്പെക്‌ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മകൻ പിടിയിലായത്. അമ്മിണിക്ക് പരുക്കേറ്റതിനെക്കുറിച്ച് ആദ്യം വ്യത്യസ്തമായ […]

Wayanad, ചുണ്ടേൽ വാഹനപകടം;കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു.

Chundel car accident the car went out of control and fell down

Wayanad: ചുണ്ടേൽ ചേലോട് വാഹനാപകടം.കാർ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്.കണ്ണൂർ കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഒമ്പതു പേരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Katharammal, സുന്നി കുടുംബ സംഗമം സംഘടിപ്പിച്ചു.

Organized a Sunni family reunion

Katharammal: കത്തറമ്മൽ യൂണിറ്റ് സുന്നി കുടുംബസംഗമം സംഘടിപ്പിച്ചു. മുഹമ്മദലി ഹാജി& അബ്ദുറഹിമാൻ മുസ്ലിയാർ നഗറിൽ സംഘടിപ്പിച്ച സംഗമം ഷഫീഖ് മാസ്റ്റർ സ്വാഗതവും TPM ബാഖവി ഉൽഘാടനവും ചെയ്തു. രണ്ടു സെഷനുകളിലായി നടന്ന ക്ലാസിൽ ഒന്നാം സെഷന് ഡോക്ടർ എ.പി അബ്ദുള്ളക്കുട്ടിയും രണ്ടാം സെഷന് മർകസ് മുദരിസ് സയ്യിദ് ജസീൽ തങ്ങൾ ഇർഫാനി യും നേതൃത്വം നൽകി. കുടുംബ ബന്ധത്തിൽ വിട്ടുവീഴ്ചയും സഹകരണവും അനിവാര്യമാണെന്നും അത് മക്കളുടെ ഭാവിയെ ഭാസുരമാക്കുമെന്നും പ്രാസംഗികർ നിറഞ്ഞ സദസ്സിനെ ബോധ്യപ്പെടുത്തി. എസ് വൈ […]

കാർഷിക എക്സ്പോ: Omassery, സാംസ്കാരിക സദസ്സ്‌ സംഘടിപ്പിച്ചു..

nSAZ

Omassery: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ്‌ മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച്‌ ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക എക്സ്പോയുടെ ഭാഗമായി സാംസ്കാരിക സദസ്സ്‌ സംഘടിപ്പിച്ചു. മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.ഹുസൈൻ മാസ്റ്റർ,പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,യു.കെ.ഹുസൈൻ,സൈനുദ്ദീൻ കൊളത്തക്കര,മണ്ഡലം സംഘാടക സമിതി ട്രഷറർ എ.കെ.അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത്‌ സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ്‌ സ്വാഗതവും കെ.എം.കോമളവല്ലി നന്ദിയും പറഞ്ഞു. ഫോട്ടോ:ഓമശ്ശേരിയിൽ നടന്ന സാംസ്കാരിക സദസ്സ്‌ വി.എം.ഉമർ […]

Koodaranji, പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂൾ വാർഷികാഘോഷം.

Koodaranjigh

Koodaranji: പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി ആൻഡ് യു.പി സ്കൂളിന്റെ വാർഷികാഘോഷം തിരുവമ്പാടി എം.എൽ.എ ശ്രീ.ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ റവ.ഫാ.ജോൺസൻ പാഴുകുന്നേൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, ലിറ്റിൽ ഫ്‌ളവർ ചർച്ച് അസിസ്റ്റന്റ് വികാരി ഫാ.റ്റിജോ മൂലയിൽ, പി.ടി.എ പ്രസിഡന്റുമാരായ ബേബി എം.എസ്, സാബു കരോട്ടേൽ, പൂർവ്വവിദ്യാർത്ഥി […]

വീണ്ടും ചൂട് കൂടുന്നു; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്.

Its getting hot again Warning in eight districts

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും,കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ കൂടിയ താപനില 36°c […]

Koodaranji, മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.

Koodaranji12

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത  ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫിൻ്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയ്ക്ക് തന്നെ മാതൃകയാകുന്ന രീതിയിലുള്ള പ്രവർത്തനമാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കാഴ്ചവച്ചത്. ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ മാറ്റിയ ഭരണസമിതിയെയും ജീവനക്കാരെയും ഹരിത കർമ്മ സേന അംഗങ്ങളെയും  എംഎൽഎ അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  ജില്ലാ […]

Koodaranji, പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം- സംസ്മൃതി – സംഘടിപ്പിച്ചു.

Koodaranjiqw

Koodaranji: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം- സംസ്മൃതി – സംഘടിപ്പിച്ചു.  സ്കൂൾ മാനേജർ റവ. ഫാ. റോയ്തേക്കും കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് Koodaranji ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അവാർഡ് ജേതാക്കളുമായ  പുരുഷോത്തമൻ മാസ്റ്റർ, സോമനാഥൻ മാസ്റ്റർ,  കെ ടി ത്രേസ്യ ടീച്ചർ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. […]

നിര്യാതനായി.

He passed away.1 cleanup

Thamarassery : അമ്പായത്തോട് കാറ്റാടിക്കുന്ന് ബാലൻ ( 73) നിര്യാതനായി. ഭാര്യ: ശാന്ത.,  മക്കൾ: വിജീഷ്, ജിനേഷ്, ജെസ്സി. മരുമക്കൾ: ജ്യോതി,  സജിത, ദിവ്യ.

Thamarassery C.H സെന്റർ: താലൂക്ക് ആശുപത്രിയിൽ അത്താഴം – ഇഫ്താർ ഭക്ഷണ വിതരണം; ഒരുക്കങ്ങളായി

Thamarasseryol

Thamarassery: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഇത്തവണയും താമരശ്ശേരി സി.എച്ച് സെന്റർ അത്താഴത്തിനും ഇഫ്താറിനുമുള്ള ഭക്ഷണ വിതരണം നടത്തും. കഴിഞ്ഞ 15 വർഷമായി റംസാൻ മാസത്തിൽ സി.എച്ച് സെന്റർ താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്. സി.എച്ച് സെന്റർ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം നടന്നു വരാറുള്ളത്. ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി Thamarassery C.H സെന്റർ ഭാരവാഹികൾ അറിയിച്ചു. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സി.എച്ച് […]

test