Poonoor, തേക്കുംതോട്ടം എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് നജാത്ത് എജ്യു ഹബ് -തേക്കുംതോട്ടം LSS തീവ്ര പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
Poonoor: തേക്കുംതോട്ടം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച നജാത്ത് എജ്യു ഹബ്ബ് Poonoor തേക്കുംതോട്ടം എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി LSS തീവ്ര പരിശീലന ക്ലാസുകൾ നൽകി. നാടിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ഊന്നൽ നൽകി പ്രവർത്തനമാരംഭിച്ച എജ്യു ഹബിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. സമാപന ദിവസമായ ഇന്നലെ LSS ട്രൈനർ അൻവർ സാലിഹ് മാസ്റ്റർ ക്ലാസുകൾ നൽകി. പി. ടി. എ പ്രസിഡന്റ് റാമിസ് തേക്കുംതോട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് നൗഷാദ് കെ. കെ സ്വാഗതം […]
Thamarassery, സൈക്കിൾ തിരിച്ചു തരണേ ചേട്ടന്മാരെ; സൈക്കൾ കണ്ടെത്താൻ അപേക്ഷയുമായി വിദ്യാര്‍ത്ഥി.
Thamarassery: ഒരുപാട് സ്നേഹിച്ചു വാങ്ങിയ തന്റെ സൈക്കിൾ മോഷണം പോയ സങ്കടത്തിലാണ് കണ്ണുട്ടിപ്പാറ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസ് . കോരങ്ങാട് ആറ്റുസ്ഥലം മദ്രസിന് സമീപം നിർത്തിയിട്ട സൈക്കിളാണ് മദ്രസ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കാണാതായത്. ഞായറാഴ്ച രാവിലെയാണ് സൈക്കിൾ കാണാതായത്.എല്ലായിടത്തും തെരഞ്ഞെടുക്കലും കണ്ടെത്താനായില്ല മൂന്നുമാസം മുമ്പാണ് മുഹമ്മദ് ഫൈസ് സൈക്കിൾ സ്വന്തമാക്കിയത്. ഓടിച്ച് കൊതി തീരും മുമ്പേയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.കോളിക്കൽ മുണ്ടപ്പുറം സ്വദേശി ഷറഫുവിന്റെ മകനാണ് മുഹമ്മദ് ഫൈസ് സൈക്കിൾ കൊണ്ടുപോയവർ […]
Poonoor, അവേലം പളളിത്താഴത്ത് ഹലീമ നിര്യാതയായി.
Poonoor: അവേലം പരേതനായ പുറായിൽ അതൃമാൻ കുട്ടിയുടെ ഭാര്യ പളളിത്താഴത്ത് ഹലീമ (85)നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (ഹരിത ബനാന താമരശ്ശേരി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡന്റ് ), നഫീസ,സൈനബ,സുഹറ, റസിയ (അധ്യാപിക-മങ്ങാട് യു.പി എസ്), ബുഷ്റ, ഷമീർ, റിയാസ് (ബഹ്റൈൻ). ഖബറടക്കം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4.30 അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Wayanad, ഭീതിയൊഴിഞ്ഞു ; മുള്ളൻകൊല്ലിയിലെ കടുവ കൂട്ടിലായി
Wayanad: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ കുടുങ്ങിയത്. പിടികൂടിയ കടുവയെ ആദ്യം കുപ്പാടിയിലേക്ക് മാറ്റും. മുള്ളൻകൊല്ലിയിൽ നാലോളം കൂടുകൾ സ്ഥാപിച്ചിരുന്നു. അതിലെ ഒരു കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനംവകുപ്പ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയുടെ ആരോഗ്യനില നോക്കിയതിനുശേഷമായിരിക്കും കടുവയെ എവിടെക്ക് മാറ്റണം എന്ന് തീരുമാനിക്കുക. കടുവ കൂട്ടിലായതോടെ മുള്ളൻകൊല്ലി മേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ്.
Vythiri, കോളേജ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.
Vythiri: പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂര മർദനത്തിനിരയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രണ്ടോ- മൂന്നോ ദിവസം പഴക്കമുള്ള മുറിവുകളും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലെ മുറിവിലും അസ്വാഭാവികതയുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുരുക്ക് മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. സാധാരണ തൂങ്ങിമരണത്തിൽ കാണാത്ത തരം മുറിവുകളായതിൽ പൊലീസ് അസ്വാഭാവികത സംശയിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കഴിഞ്ഞ 18 നാണ് രണ്ടാം വർഷ […]
Wayanad സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
Pulpally: Wayanad സ്വദേശിയെ വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. ദേവര്‍ഗദ്ദ മേപ്രത്തേരില്‍ ബിനോയിയാണ്(46)മരിച്ചത്. കാപ്പിസെറ്റില്‍ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഓട്ടോയുമായി വീട്ടില്‍നിന്നു പോയതാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട നിലയില്‍ ഓട്ടോ കണ്ടെത്തി. ഭാര്യ: ഷീന(ഇസ്രായേല്‍). മക്കള്‍: അയോണ, ആല്‍വിന്‍.
Kodiyathoor, റോഡ് കല്യാണം; നല്ല റോഡ് വേണമെങ്കില്‍ കല്യാണം വേണമെന്ന് നാട്ടുകാര്‍.
Mukkam: കഴിഞ്ഞ ദിവസം Kodiyathoor, വ്യത്യസ്‌തമായ ഒരു കല്യാണം നടന്നു. ഒരു റോഡ് . കൂളിമാടിനു സമീപം വെസ്റ്റ്‌കൊടിയത്തൂരായിരുന്നു വേദി. വെസ്റ്റ് കൊടിയത്തൂർ – കാഴായ്ക്കൽ – ഇടവഴിക്കടവ് റോഡ് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. മലബാറില്‍ കല്യാണത്തലേന്ന് നടത്തുന്ന കുറി കല്യാണത്തിന്‍റെ തനി ആവര്‍ത്തനമായിരുന്നു റോഡ് കല്യാണവും. കല്യാണം കെങ്കേമമാക്കാന്‍ നാട്ടുകാര്‍ ഒരുമിച്ചെത്തി. കുട്ടികളും സംഭവനയുമായെത്തിയത് . റോഡ് കല്യാണത്തിന് എത്തുന്നവർ അവരാൽ ആകുന്ന സഹായങ്ങൾ നൽകുമ്പോൾ നല്ല കോഴി ബിരിയാണിയും ചായയും […]
Women India Movement ബാലുശ്ശേരി മണ്ഡലം കമ്മിറ്റി Poonoor, ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
Poonoor: സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രു:1 മുതൽ29 വരെ സംഘടിപ്പിക്കുന്ന കാപയിൻ്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെൻ്റ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീധനം ലഹരിവ്യാപനം കുട്ടികൾക്കെതിരായ അത്രിക്രമം തുടങ്ങിയവയിൽ സമൂഹത്തിൻ്റെ ജാഗ്രതയോടെ ഉള്ള ഇടപെടലിൻ്റെ അനിവാര്യതയെ വിഷയാവതാരകൻ പിടി അഹമ്മദ് (SDPI ജില്ലാ സെക്രട്ടറി)ചൂണ്ടി കാണിച്ചു.ചടങ്ങിൽWIM മണ്ഡലംപ്രസിഡണ്ട് താഹിറ അധ്യക്ഷത വഹിച്ചു, ജില്ലാ കമ്മിറ്റി അംഗം മൈമൂന ഉദ്ഘാടനം ചെയ്തു. ബുഷ്റ സ്വാഗതവും ഹൈറുന്നിസ […]
Thamarassery ചുരം ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കുവാൻ സത്വര നടപടി സ്വീകരിക്കും മന്ത്രി മുഹമ്മദ് റിയാസ്…
Thamarassery: ചുരത്തിലെ യാത്രാദുരിതത്തിന് ശ്വാശത പരിഹാരമായ നിർദിഷ്ട ചിപ്പിലിത്തോട് മരുതി ലാവ് തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവമ്പാടി എം.എൽ.എയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ റമീജിയസ് ഇഞ്ചനാനിയിൽ താമരശ്ശേരി ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി. ആർ. ഒ.കുട്ടൻ, റെജി ജോസഫ്, വി.കെ.മൊയ്തു മുട്ടായി, റാഷി താമരശ്ശേരി, മാർട്ടിൻ തോമസ് തുടങ്ങിയവർ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് […]
Thamarassery, വെഴുപ്പൂർ റോഡ് ശുചീകരിച്ചു.
Thamarassery: വെഴുപ്പൂർ റെഡ് കെയറിന്റെ ആഭിമുഖ്യത്തിൽ വെഴുപ്പൂർ റോഡ് ശുചീകരിച്ചു. ശുചീകരണം താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എ.പി. സജിത്ത് ഉദ്ഘാടനം നിർവഹിച്ചു. നിർവധി പേർ ശുചീകരണത്തിൽ പങ്കാളികളായി.
Balussery, പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
Balussery: ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിൽ എട്ടേരണ്ടിൽ വെച്ച് എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി അറസ്റ്റുചെയ്തു. കാക്കൂരിൽവെച്ച് കണ്ണങ്കര സ്വദേശി ദിപിൻ(23)നെ ആണ് പോലീസ് ഇൻസ്പെക്ടർ പി.എ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഡിസംബർ 25-ന് രാത്രി പത്തരയോടെ ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിൽ എട്ടേരണ്ടിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയിൽ അന്വേഷണത്തിനെത്തിയ കാക്കൂർ എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരെ യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേരെ അന്നുതന്നെ അറസ്റ്റുചെയ്തിരുന്നു.
Wayanad, തലപ്പുഴയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു.
Wayanad: തലപ്പുഴയിൽ ടൗണിലെ ഗ്രാന്റ് സൂപ്പര്‍ മര്‍ക്കറ്റിൽ വൻ തീ പിടിത്തം സൂപ്പർമാർക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. മാനന്തവാടിയില്‍ നിന്നും, കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമനസേന വിഭാഗമെത്തി സമയോജിതമായി തീ അണച്ചതിനാല്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതെ രക്ഷപ്പെടുകയായിരുന്നു. വാളാട് സ്വദേശിയുടേതാണ് സ്ഥാപനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നു.