Koodathaayi, കേസുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹരജി കോടതി തള്ളി.
കോഴിക്കോട്: Koodathaayi കേസുമായി ബന്ധപ്പെട്ട നെറ്റ്ഫഌക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹരജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യു നല്‍കിയ ഹരജിയാണ് തള്ളിയത്. എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് തള്ളിയത്. നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററി നിരോധിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഇതേ വിഷയത്തെ കുറിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരെ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യുവിന്റെ ഹരജി.
Wayanad, പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
Wayanad: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.സി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ ഉൽഘാടനം ചെയ്തു.നവാസ് ഈർപ്പോണ, സി.മുഹ്സിൻ, കെ.പി.കൃഷ്ണൻ, വി.കെ.എ.കബീർ, എം.പി.സി ജംഷിദ്, ചിന്നമ്മ ജോർജ് എന്നിവർ സംസാരിച്ചു.ടി.പി ഫിറോസ്, രാജേഷ് കോരങ്ങാട്, മുരളി കുറ്റിയാക്കിൽ, ടി.ദിലീപ് മാസ്റ്റർ, ജസീറലി,അഭിനന്ദ് താമരശ്ശേരി, […]
Thamarassery, വിദ്യാർത്ഥിനിയെ ലൈഗിംകമായി പീഡിപ്പിച്ച യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.
Thamarassery: പതിനാറു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ലൈംഗി ചൂഷണത്തിന് ഇരയാക്കിയ യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പള്ളി വയനാടൻകുന്ന് വിവേക് (25)നെയാണ് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത്.ഇയാൾ 2023 ഡിസംബർ മുതൽ പെൺകുട്ടിയെ പലതവണ ഇയാളുടെ ബന്ധുവിൻ്റെ താമരശ്ശേരി താഴെ പരപ്പൻ പൊയിലിലുള്ള വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി.
Wayanad, പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പോലീസിന്റെ പിടിയില്‍.
Wayanad: ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. വയനാട്ടിലെ ഏഴ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ സംഘം തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും വലയിലാകുന്നത്. വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളിലൊരാളെ ബാംഗ്ലൂരില്‍ നിന്നും മറ്റൊരാളെ കൊല്ലത്തുനിന്നുമാണ് പിടികൂടിയത്
Thamarassery, ജ്വല്ലറി കവർച്ച;പ്രതികളെ പിടികൂടിയ ക്രൈം സ്ക്വോഡ് അംഗളെ ആദരിച്ചു.
Thamarassery: RANA GOLD കവർച്ച ചെയ്ത പ്രതികളെ പിടികൂടിയ ക്രൈം സ്ക്വാഡ് അംഗങ്ങളെ വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് കമ്മിറ്റി ആദരിച്ചു. വ്യാപാരി നേതാക്കളായ അമീർ മുഹമ്മദ് ഷാജി, റജി ജോസഫ്, താമരശ്ശേരി ഡിവൈഎസ്പി പ്രമോദ്, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സ്ക്വോഡ് അംഗങ്ങക്കൾക്ക് റന ഗോൾഡ് ഉടമയും പ്രത്യേകം നന്ദി അറിയിച്ചു.
Thamarassery, ചുരത്തിലെ കവർച്ച ഒരാൾ കൂടി പോലീസ് പിടിയിൽ.
Thamarassery: കഴിഞ്ഞ വർഷം ഡിസംബർ പതിമൂന്നിന് താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ ഒരാളെ കൂടി കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ കീഴിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. എറണാകുളം കോട്ടപ്പടി തെക്കെടത്തു വീട്ടിൽ ജിജോ സാജു (31) വിനെയാണ് ഇന്നലെ വൈകിട്ട് എറണാകുളം പെരുമ്പാവൂർ,കോട്ടപ്പടി വെച്ച് സ്പെഷ്യൽ സ്‌ക്വാഡ് പിടി കൂടിയത്. കഴിഞ ഡിസംബർ 13-ന് രാവിലെ […]
Wayanad, സിദ്ധാർത്ഥിന്റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ.
Wayanad: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം, മുഴുവൻ പ്രതികളും പിടിയിലായി. കേസിൽ ഇന്ന് എട്ട് പേർ പിടിയിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പതിനെട്ട് ആയി. കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് അഞ്ച് പ്രതികളെ പോലീസ് കസ്‌റ്റ ഡിയിലെടുത്തത്.
Thamarassery, ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.
Thamarassery: ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ നിർവഹിച്ചു.ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയൂബ് ഖാൻ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിൽ മാസ്റ്റർ, ഖദീജ സത്താർ, ഫസീല ഹബീബ് , റംല കാദർ, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി അശോകൻ വി ആർ, ഹെൽത്ത് ഇൻസ്‌പെക്ടർ സമീർ വി, സനൂപ് വി ഇ […]
നിര്യാതനായി
പൂനൂർ: കക്കാട്ടുമ്മൽ നമ്പിയാർ കണ്ടി എൻ.കെ.ഷംസു (47) നിര്യാതനായി പിതാവ്:പരേതനായ കക്കാട്ടുമ്മൽ തറുവയി ഹാജി. മാതാവ്:ഖദീജ കക്കാട്ടുമ്മൽ. ഭാര്യ: അഫ്സത്ത് പരപ്പൻപൊയിൽ. മക്കൾ: ഷഹാം, ഹിദാഷ്, ഷാദിൻ, ഫാത്തിമ സഹോദരങ്ങൾ: എൻ.കെ.മുഹമ്മദ് മാസ്റ്റർ (ഹെഡ്മാസ്റ്റർ ജി.എം.എൽ .പി. സ്കൂൾ പൂനൂർ) എൻ.കെ.അബ്ദുൽ ലത്തീഫ് ചീനി മുക്ക് ( മക്ക) എൻ.കെ.അബ്ദുൽ മജീദ് ഞാറപ്പൊയിൽ (മക്ക),ആമിന മടപ്പള്ളി ചേപ്പാല, അലീമ പള്ളിപ്പറമ്പ് ഞാറപ്പൊയിൽ, ഫാത്തിമ പി.കെ.സി, ആയിഷ ടീച്ചർ (ഹെഡ്മിസ്ട്രസ്, തേക്കും തോട്ടം എ.എം.എൽ.പി.സ്കൂൾ) മയ്യിത്ത് നിസ്ക്കാരം ഇന്ന് […]
Kalpatta, പന്ത്രണ്ട് വിദ്യാർഥികൾക്ക് കൂടി പരീക്ഷാ വിലക്ക്.
Kalpatta: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ 12 വിദ്യാർഥികൾക്കെതിരെ കൂടി നടപടി. പത്ത് വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദ്ദിച്ചവരാണ് ഇവർ. മറ്റ് രണ്ട് പേർക്ക് ഒരു വർഷത്തേക്ക് ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതിലാണ് വിലക്ക്. മർദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിനാണു നടപടി. ഈ 12 വിദ്യാർഥികളേയും ഹോസ്റ്റലിൽ നിന്നു പുറത്താക്കി. ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെയും നടപടിയുണ്ട്. അക്രമം കണ്ടു നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം […]
Wayanad, ഇക്കോ ടൂറിസം സെൻ്ററുകൾ തുറക്കരുതെന്ന് ഹൈക്കോടതി.
Wayanad, അടച്ചിട്ട ഇക്കോ ടൂറിസം സെൻ്ററുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് തുറക്കുന്നത് ഹൈക്കോടതി നിർദേശ പ്രകാരം മാത്രം ആകണം. കുറുവ ദ്വീപിലെ താത്കാലിക വാച്ചർ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്ര ങ്ങൾ അടച്ചിട്ടത്.
Wayanad, വീണ്ടും കടുവ; കാർ യാത്രികരാണ് കടുവയെ കണ്ടത്.
Wayanad: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യം. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാർ പറഞ്ഞു. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു