അന്യസംസ്ഥാന തൊഴിലാളിയെKoyilandy, കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് .
Koyilandy: ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ആസാം സ്വദേശികളായ ലക്ഷി ബ്രഹ്മ, മനാരഞ്ജന്‍ റായി എന്നിവര്‍ക്കാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍ ജഡ്ജ് സെയ്തലവി ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 4നാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ഹാര്‍ബറിലെ പുലിമുട്ടില്‍ വച്ച് രാത്രി 12 മണിയോടെ മത്സ്യത്തൊഴിലാളിയായ ആസാം സ്വദേശി ദുളുരാജ് ബോണ്‍ഷിയെ സുഹൃത്തുക്കളായ ലക്ഷി ബ്രഹ്മയും മനാരഞ്ജന്‍ റായിയും ചേര്‍ന്ന് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന് പാറക്കെട്ടിലായിരുന്നു […]
Koyilandy, വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐക്കാരുടെ മർദ്ദനം.
Koyilandy: എസ്.എഫ്.ഐ. പ്രവർത്തകരുടെ ആക്രമണത്തിന് ഒരു വിദ്യാർഥികൂടി ഇരയായതായി പരാതി. കൊയിലാണ്ടിയിയിലെ ആർ ശങ്കർ എസ്എൻഡിപി കോളേജിലാണ് സംഭവം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥി അമലിനാണ് മർദ്ദനമേറ്റത്. റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുപത്തിയഞ്ചോളം എസ്എഫ്ഐക്കാർ ചേർന്ന് മർദിച്ചെന്ന് അമൽ പറയുന്നു. അമൽ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് മർദ്ദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമുണ്ടായത്. ആദ്യം കോളജിനുള്ളില്‍ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മര്‍ദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ […]
Thamarassery, പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്.
Thamarassery: അഞ്ചു വയസിന് താഴെയുള്ള 23.28 കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. Thamarassery, പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
Kodanchery, ബൈക്ക് യാത്രികനു നേരെ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമം.
Kodanchery: മൈക്കാവ് ഷാപ്പും പടിക്ക് സമീപം വെച്ചാണ് ബൈക്ക് യാത്രക്കാരനു നേരെ കാട്ടുപന്നിയുടെ ആക്രമമുണ്ടായത്. കണ്ണോത്ത് ചെമ്പോട്ടിക്കൽ സുനിൽ ദേവ് (46) നാണ് പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരുന്ന വഴി ഇന്നു രാവിലെ 7 മണിക്കായിരുന്നു അപകടം.
മൃഗ വേട്ട; Thamarassery, സ്വദേശികളുൾപ്പെടെയുള്ള സംഘം പിടിയിലായി.
Wayanad: മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. Thamarassery സ്വദേശികളായ നൗഫൽ മൊയ്തീൻ, സുഗന്ധഗിരി പ്ലാൻ്റേഷനിലെ ആന്റണി,അജിത്ത്, കോട്ടത്തറ സ്വദേശി യായ മനോജ് എന്നിവരാണ് പിടിയിലാത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Koduvally, ബൈക്ക് അപകടം; മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു.
Koduvally: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കത്തിനശിച്ച് വെന്തുമരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടി പൊയിൽ അഭിനന്ദ് എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. ഫയർഫോഴ്സും, പോലീസും, സമീപവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.
Koduvally, ബൈക്ക് അപകടത്തിൽപ്പെട്ട് കത്തിനശിച്ച് രണ്ടു പേർ വെന്തുമരിച്ചു.
Koduvally: കോഴിക്കോട്- കൊല്ലങ്ങൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കത്തിനശിച്ച് രണ്ടു പേർ വെന്തുമരിച്ചു, ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്.പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. ഫയർഫോഴ്സും, പോലീസും, സമീപവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.