സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്.
സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു KSU പ്രതിഷേധ മാര്‍ച്ച്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് KSU വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ […]
Thiruvampady, റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു.
Thiruvampady: പുന്നയ്ക്കൽ – കൂടരഞ്ഞി റോഡിൽ മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ഓമശ്ശേരി സ്വദേശി റോഡരികിൽ സ്കൂട്ടർ നിർത്തി പുഴയിൽ കുളിക്കാൻ ഇറങ്ങിയ സമയത്താണ് സ്കൂട്ടറിന് തീപിടിച്ചത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. മുക്കത്ത് നിന്ന് അഗ്നിശമന സേന എത്തി പൂർണമായി തീ കെടുത്തി. അപ്പോഴേക്കും സ്കൂട്ടർ പൂർണമായി കത്തി നശിച്ചിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
Kalpetta, വെറ്റിനറി കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വിടുന്നില്ലെന്ന് രക്ഷിതാക്കള്‍.
Kalpetta: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് പരാതി. കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്ന വിദ്യാർഥിനികൾക്ക് വീട്ടിൽ പോകാൻ അനുമതി നൽകുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. അനുമതി ചോദിക്കുമ്പോൾ സ്റ്റാഫ് അഡ്വൈസർമാരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു. ഏകദേശം നാനൂറോളം പെൺകുട്ടികളാണ് കാംപസിലെ രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി താമസിക്കുന്നത്. പുറത്തിറങ്ങിയാൽ പ്രശ്നമുണ്ടാകും അതിനാൽ പുറത്തേക്ക് പോകേണ്ടെന്നാണ് അധികൃതർ വിദ്യാർഥിനികളോട് പറയുന്നത്. ഇതേക്കുറിച്ച് സ്റ്റാഫ് അഡ്വൈസർമാരോട് തിരക്കുമ്പോൾ മുകളിൽനിന്നുള്ള നിർദേശമാണെന്നാണ് ഇവരുടെ മറുപടി. […]
Koduvally, സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി.
Koduvally: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിതേഷ് (40) നെയാണ് ഇന്ന് രാവിലെ ബാലുശ്ശേരി ഇയ്യടുള്ള വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിൽ പോയതായിരുന്നു. 2012 എം എസ് പി ബാച്ച് പോലീസുകാരനാണ്. വിവാഹിതനായ ജിതേഷിന് ഒരു കുട്ടിയുണ്ട്.
Kooraachundu, അങ്ങാടിക്കടുത്ത് ,കാട്ടുപോത്തുകളുടെ വിളയാട്ടം; ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Kooraachundu: ഇന്നലെ രാത്രി ഓട്ട പാലം, കാളങ്ങാലി ഭാഗത്ത് എത്തിയ കാട്ടുപോത്തുകൾ പിന്നിട് ചിതറി ചാലിടം, ടെലിഫോൺ എക്സചേയ്ഞ്ച് ഭാഗത്ത്, പലവിടൂ കളുടെയും മുറ്റത്തും, പറമ്പിലുടെയും വിഹരിച്ചു നടക്കുന്ന കാഴ്ചയാണ് പുലർച്ചെ അങ്ങാടിക്കും, പണിക്കുമായി ഇറങ്ങിയ ജനങ്ങൾ കണ്ടത്. ഭയവിഹല്യരായ നാട്ടുകാർ, ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതിനെ തുടർന്ന്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, കക്കയം വനം വകുപ്പ് ഡെ റെയ്ഞ്ചർ വിജിഷ്, പോലിസ് അധികാരികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂരാച്ചുണ്ടിലെ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ചു, കക്കയം […]
Puthupady, കളത്തിൽതൊടുകയിൽ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി.
Puthupady: കൈതപ്പൊയിൽ, തേക്കുംതോട്ടം താമസിക്കുന്ന കളത്തിൽ തൊടുകയിൽ കുഞ്ഞഹമ്മദ് ഹാജി(99) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ :അഹമ്മദ് കുട്ടി സഖഫി, അബൂബക്കർ സഅദി, അലി,സൈനബ മരുമക്കൾ : ഉസ്സൈൻ മേലേതിൽ, സൗദ, ആയിഷ, റഹ്മത്ത് ‘ മയ്യിത്ത് നിസ്ക്കാരം ഇന്ന് ളുഹർ നിസ്ക്കാരത്തിനു ശേഷം കൈതപോയിൽ ജുമാമസ്ജിദിൽ.
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം.
Thiruvananthapuram: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. കേരളത്തിൽ 2955ഉം ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഭാഷാ വിഷയമാണ് ആദ്യദിവസത്തെ പരീക്ഷ. ഇന്ന് കഴിഞ്ഞാൽ ബുധനാഴ്ചയാണ് അടുത്ത പരീക്ഷ നടക്കുന്നത്.
Koyilandy, ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്.
Koyilandy: ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. അസം സ്വദേശിയായ മത്സ്യത്തൊഴിലാളി ദുളുരാജ് ബോൺഷിയെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തുക്കളും അസം സ്വദേശികളുമായ ലക്ഷിബ്രഹ്മയെയും മനോരഞ്ജൻ റായിയെയും കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവി ശിക്ഷിച്ചത്. കൊയിലാണ്ടി ഹാർബറിലെ പുലിമുട്ടിൽവെച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ.മാരായ അനൂപ്, അരവിന്ദ് തുടങ്ങിയവരാണ് സ്പോട്ട് ഇൻക്വസ്റ്റ് നടത്തിയത്. സി.ഐ.മാരായ കെ.സി. സുബാഷ് ബാബു, എൻ. സുനിൽകുമാർ, എസ്.ഐ. സന്തോഷ് കുമാർ, […]