Thamarassery, പ്രീ പ്രൈമറി വിഭാഗം ശില്പശാല സംഘടിപ്പിച്ചു.
Thamarassery: കോരങ്ങാട് പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ആട്ടവും പാട്ടും എന്ന പരിപാടിയുടെ ഭാഗമായി രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു. കുട്ടികളിലെ സർഗാത്മക കഴിവുകളെ വളർത്തി പഠനം ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശിൽപ്പശാല G L P S ലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും നാടൻ പാട്ട് കലാകാരനുമായ സ്നിവിൻ ഷാജ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഫസീല ഹബീബ് അധ്യക്ഷത വഹിച്ചു മുഖ്യ അതിഥിയായി ആർഷ്യ B M (മെമ്പർ പതിനേഴാം […]
Kooraachundu, പഞ്ചായത്തിൽ നാളെ എൽ.ഡി.ഫ്,യു.ഡി.എഫ് ഹർത്താൽ.
Kooraachundu: കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ. കക്കയം സ്വദേശി പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജിൽ കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കക്കയത്ത് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
Balussery, കക്കയത്ത് കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു.
Balussery: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അവറാച്ചന്‍ എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
Wayanad, സിദ്ധാര്‍ത്ഥ് മരണം;ഹെെകോടതി നിരീക്ഷണത്തില്‍ സിബിഐ അന്ന്വേഷണം വേണം,വിഎം സുധീരന്‍.
Wayanad: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണം ആത്മഹത്യ എന്ന നിലയിൽ എഴുതിത്തള്ളാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. സിദ്ധാർഥൻ് കുടുംബത്തെ സന്ദർശിച്ച ശേഷമാണ് സുധീരന്റെ പ്രതികരണം. പൊതുസമൂഹത്തിനും സിദ്ധാർഥന്റെ കുടുംബത്തിനും നിലവിലെ അന്വേഷണം തൃപ്തികരമല്ല. ഹൈകോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടക്കത്തിൽ തന്നെ പൊലീസ് ഈ സംഭവം ആത്മഹത്യ ആക്കി മാറ്റണം എന്ന നിലയിലാണ് കൊണ്ടുപോകുന്നത്. കോളജ് അധികൃതരുടെയും ഡീനിന്റെയും […]
Kattippara, മലയോര ഗ്രാമത്തിൻ്റെ മഹോത്സവമായി കന്നൂട്ടിപ്പാറ സ്കൂളിൻ്റെ അഞ്ചാം വാർഷികാഘോഷം: വർണ്ണം 2K24 നാളെ.
Kattippara: മലയോര ഗ്രാമത്തിൻ്റെ വരദാനമായി 2019 ൽ കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ ഐയുഎം എൽ പി സ്കൂളിൻ്റെ അഞ്ചാം വർഷികം മലയോര ഗ്രാമങ്ങളുടെ മഹോത്സവമായി മാർച്ച് 6 ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ കൊണ്ടാടുമെന്ന് ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം എന്നിവർ അറിയിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സുപ്രസിദ്ധ ഗായകൻ കൊല്ലം ഷാഫി മുഖ്യാതിഥിയായി […]
Wayanad, വെണ്ണിയോട് ഒമ്പതാംക്ലാസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
Wayanad: വയനാട് വെണ്ണിയോട് ഒമ്പതാംക്ലാസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കോട്ടത്തറ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയെയാണ് വീടിനടുത്തുവച്ച് കാട്ടുപന്നി ആക്രമിച്ചത്.ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. മദ്രസയിൽ നിന്ന് മടങ്ങിവരുന്ന വഴി വീടിനു സമീപമുള്ള വാഴത്തോട്ടത്തിൽ നിന്ന് പന്നി കുട്ടിയുടെ നേരെ പാഞ്ഞെത്തുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ കുട്ടിയെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രദേശത്ത് നേരത്തെയും കാട്ടുപന്നി എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കാട്ടുപന്നി ഒരു വാഹനം മറിച്ചിട്ട് […]
Thamarassery, പള്ളിപ്പുറം A L P സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.
Thamarassery: പള്ളിപ്പുറം എയുപി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിൻറെ ചുറ്റുമതിൽ , ഡസ്ക് ,ബെഞ്ച് പൈപ്പ് , ബാത്റൂം എന്നിവ അക്രമികൾ തകർത്തു . നൂറു വർഷമായി പ്രവർത്തിച്ചുവരുന്ന സ്കൂളിൽ കയറിയാണ് സാമൂഹികവിരുദ്ധർ അഴിഞ്ഞാടിയത്അഴിഞ്ഞാടിയത്.
Bathery, ഇന്ന് ഗതാഗത നിയന്ത്രണം.
Bathery: മാരിയമ്മൻകോവിൽ ക്ഷേത്രോത്സവുമായി ബന്ധപെട്ട് ഇന്ന് സുൽത്താൻ ബത്തേരി ടൗണിൽ വൈകുന്നേരം 5 മണിമുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കൽപ്പറ്റ ഭാഗത്തുനിന്നും മൈ സൂർ, ഊട്ടി, പുൽപള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബീനാച്ചിയിൽ നിന്നും തിരിഞ്ഞു പൂതിക്കാട്, പൂമല വഴിയും കുന്താണി അമ്മായി പ്പാലം കൈപ്പഞ്ചേരി ചുങ്കം വഴി ഹൈവേയിലേക്ക് പ്രേവേശിക്കാവുന്നതാണ്, മാനന്തവാടി റോഡിൽ നിന്നും മൈസൂർ, ഊട്ടി, പുൽപള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലുലു ജംഗ്ഷൻ (സന്തോഷ് ജംഗ്ഷൻ) ൽ നിന്നും പൂമല വഴി തിരിഞ്ഞു […]
Omassery, ജൈവ മാലിന്യ സംസ്കരണം: ഓമശ്ശേരിയിൽ 699 കുടുംബങ്ങൾക്ക് ഇക്കൊല്ലവും ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു.
Omassery: ഹരിതം,സുന്ദരം,ഓമശ്ശേരി’പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത നാടിന് വീടുകളിൽ ശാസ്ത്രീയമായി ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി രണ്ടാം ഘട്ടത്തിൽ ഓമശ്ശേരി പഞ്ചായത്തിൽ 699 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു.കഴിഞ്ഞ വർഷവും 699 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റുകൾ നൽകിയിരുന്നു.ഇതോടെ ആകെ 1398 കുടുംബങ്ങൾക്ക് പഞ്ചായത്ത് ബൊക്കാഷി ബക്കറ്റുകൾ നൽകി. ഓമശ്ശേരിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ നടുവിൽക്കണ്ടി ദേവകിയമ്മക്ക് ബൊക്കാഷി ബക്കറ്റുകൾ നൽകി പഞ്ചായത്ത്‌തല ഉൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത […]