Thamarassery, പഠനോൽസവം നടത്തി.
Thamarassery: താമരശ്ശേരി കെടവൂർ MMALP സ്കൂളിൽ2023-24 അധ്യയന വർഷത്തെ പഠനോൽസവം ” നിറങ്ങൾ” വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. താമരശ്ശേരിAEO സതീഷ് കുമാർ ഉൽഘാടനം ചെയ്ത ചടങ്ങിൽPTA പ്രസിഡൻ്റ് ജസീർ കെ.പി അധ്യക്ഷനായി. വിദ്യാർത്ഥികൾ ഈ അധ്യയന വർഷത്തിൽ നടത്തിയ രചനകളുടെ പ്രകാശനം കൊടുവള്ളി BPC വി.എം മെഹറലി നിർവഹിച്ചു. ചടങ്ങിൽ സ്’കൂൾ നവീകരണം നടത്തിയ മാനേജരെ പൊന്നാട അണിയിച്ചു ആദരിച്ചു. കുട്ടികൾ വിവിധ വിഷയങ്ങളിൽ നേടിയ പഠന മികവുകൾ അവതരിപ്പിച്ചു.PTA യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരേയും […]
സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു: ഇന്ന് ഗ്രാമിന് 15 രൂപ കൂടി,പവന് 48,200 രൂപയായി.
ആഗോള വിപണിയിൽ സ്വർണ വില കുതിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണം ഗ്രാമിൻ്റെ വിലയിൽ 15 രൂപയുടെ വർധന. ഇതോടെ കഴിഞ്ഞ ദിവസത്തെ 48080 രൂപയിൽനിന്ന് പവന്റെ വില 48,200 രൂപയായി. . 8 ദിവസത്തിനിടെ പവന്റെ വിലയിൽ 2120 രൂപയാണ് വർധിച്ചത്.
Kakkayam, കെ.എസ്.ഇ.ബി പവര്‍ഹൗസിന് സമീപം വന്‍ തീപിടുത്തം.
കൂരാച്ചുണ്ട്: Kakkayam വന്‍ തീപിടുത്തം. കക്കയം ടൗണിനോട് ചേര്‍ന്നുളള കെ.എസ്.ഇ.ബി പവര്‍ ഹൗസിന് പിറകിലുളള ഭൂമിയിലാണ് തീപിടിച്ചത്.രാത്രി 9.30 യോടെയാണ് സംഭവം. സംഭവസ്ഥലത്ത് എത്തിചേര്‍ന്ന നാട്ടുകാരും, ഫയര്‍ഫോഴ്‌സ് സംഘവും തീയണച്ചത്.. വലിയ പുകയാണ് സമീപപ്രദേശത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കക്കയത്തെ വിവിധ മേഖലകളിലായി അഞ്ചാമത്തെ പ്രേദേശത്താണ് തീ പടരുന്നത്.
Kooraachundu, പെരുവണ്ണാമുഴി പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങി പെരുവണ്ണാമുഴി പോലീസ് ജാഗ്രത നിർദ്ദേശം നൽകി.
Kooraachundu: ചക്കിട്ട പാറ , പൂഴിത്തോട് മാവട്ടത്ത് പുലി ഇറങ്ങിയതായി സംശയം. കൂട്ടിലുള്ള രണ്ടു പട്ടിയെ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. പെരുവണ്ണാമുഴി പോലീസ് ജാഗ്രത നിർദ്ദേശം നൽകി. പ്രായമായവരും സ്കൂൾ വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം.
ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ.
മഹാശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി. ആലുവാപ്പുഴയുടെ തീരത്തെ വിശാലമായ മണപ്പുറത്തു പിതൃമോക്ഷകർമങ്ങൾക്കായി ഇന്നു വൻ ജനാവലി എത്തും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണു ബലിതർപ്പണം ഔപചാരികമായി തുടങ്ങുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകൾ സജ്ജീകരിച്ചിട്ടുണ്ട്. കുംഭത്തിലെ അമാവാസിയായ ഞായറാഴ്ച വരെ തിരക്കു പ്രതീക്ഷിക്കുന്നു. ഇന്ന് ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ടോടെ മണപ്പുറം ജനങ്ങളാൽ നിറയും. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. […]
പാചക വാതക വില കുറച്ചു’; വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരം.
പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്.വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴയാണ് കൂട്ടിയത്. 26 രൂപയാണ് വർധിപ്പിച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇതോടെ സിലിണ്ടർ വില 1806 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിക്കുന്നത്. എന്നാൽ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിലിണ്ടർ വില കുറക്കാൻ പുതിയ തീരുമാനം വന്നത്. എല്ലാ മാസവും […]