Puthupady, തടയണ പുന:രുദ്ധാരണം- പ്രവൃത്തി ഉദ്ഘാടനം നടത്തി
Puthupady: തിരുവമ്പാടി മണ്ഡലം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മലപുറം അമ്പലപ്പടിയിൽ ചെറുകിട ജലസേചന വകുപ്പ് 80.10 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം MLA ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു സദാശിവൻ ഇ ( അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ചെറുകിട ജലസേചന വകുപ്പ് ) റിപ്പോർട്ട് അവതരിപ്പിച്ചു പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ എം […]
Wayanad, പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് വിറ്റ സംഭവത്തിൽ അന്വേഷണം.
Wayanad മേപ്പാടിയിൽ ഇൻഷുറൻസ് തുക അടക്കാത്തതിന് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് വിറ്റതിൽ അന്വേഷണം. മൂപ്പൈനാട് മുക്കിൽപീടിക സ്വദേശി എൻ ആർ നാരായണന്റെ പരാതിയിലാണ് വയനാട് അഡീഷണൽ എസ്പി അന്വേഷണം തുടങ്ങിയത്. 2018ലുണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെയാണ് പൊലീസ് അന്വേഷണത്തിന് തയാറായത്. 2018 ഡിസംബറിലാണ് നാരായണന്റെ ഓട്ടോറിക്ഷ പൊലീസ്പിടിച്ചെടുത്തത്. ഇൻഷുറൻസ് അടവ് മുടങ്ങിയതായിരുന്നു കാരണം. 1000 രൂപ പിഴ അടച്ചു. ഇൻഷുറൻസ് തുക മുഴുവൻ അടച്ചാലേ വണ്ടി വിട്ട് തരൂ എന്ന് പൊലീസ് നിലപാടെടുത്തു. രണ്ട് […]
Wayanad, വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മോഷണം.
Wayanad: കൂളിവയലില്‍ വയോധികര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മോഷണം. അഞ്ചര പവന്‍റെ സ്വര്‍ണാഭരണങ്ങളും 47,800 രൂപയുമാണ് മോഷണം പോയിരിക്കുന്നത്. ഇത്രയും മോഷ്ടിച്ചുവെന്ന് മാത്രമല്ല, മറ്റൊരു ‘സ്മാര്‍ട്ട്’ പണി കൂടി കള്ളൻ ചെയ്തുവച്ചിട്ടുണ്ട്. മോഷണം കഴിഞ്ഞ് പോകുന്ന പോക്കില്‍ വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും കള്ളൻ തൂക്കിയെടുത്ത് കൊണ്ടുപോയിരിക്കുകയാണ്. കൂളിവയല്‍ കുഴിമുള്ളില്‍ ജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഊരിവച്ചിരുന്ന രണ്ട് സ്വര്‍ണമാലകള്‍ രാവിലെ നോക്കിയപ്പോള്‍ കണ്ടില്ല. ഇതോടെയാണ് മോഷണം നടന്നത് വീട്ടുകാര്‍ […]
Thamarassery, അനധികൃത പാർക്കിംഗ്;വാഹനത്തിന് പിഴ ചുമത്തി.
Thamarassery: താമരശ്ശേരി മിനി സിവിൽ സ്റ്റേഷന് മുൻവശം ദേശീയ പാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രൂപത്തിൽ പതിവായി പാർക്ക് ചെയ്യുന്ന ഇന്നോവ കാറിൻ്റെ ഉടമക്കാണ് താമരശേരി ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, ബസ് സ്റ്റോപ്പ് എന്നിവയുടെ സമീപത്താണ് അലക്ഷ്യമായി പതിവായി വാഹനം പാർക്കു ചെയ്തു വന്നിരുന്നത്. സമിപത്തെ കടയുടമയുടെ വാഹനത്തിനിനാണ് പിഴ ചുമത്തിയത്.
Puthupady, ആബുലൻസും ട്രാവല്ലറും കൂട്ടിയിടിച്ചു
Puthupady പഞ്ചായത്ത് ബസാറിൽ ആബുലൻസും ട്രാവല്ലറും കൂട്ടിയിടിച്ചു 8 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആമ്പുലൻസും എതിരെ വരികയായിരുന്ന ട്രാവല്ലറുമാണ് കുട്ടിയിടിച്ചത് രാവിലെ 7. 45 ഓടെയായിരുന്നു അപകടം, ആബുലൻസിൽ ഉണ്ടായിരുന്നവരുടെ പരുക്സാസാരമാ എന്നാ വിവരം.
Kodanchery, കൂരോട്ടുപാറ, കേഴപ്ലാക്കൽ ത്രേസ്യാമ്മ നിര്യാതയായി.
Kodanchery: നെല്ലിപ്പൊയിൽ, കൂരോട്ടുപാറ, കേഴപ്ലാക്കൽ പരേതനായ ജോസഫിന്റെ (കുട്ടച്ചായി) ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ സാബു, പരേതനായ സിബി, എൽസമ്മ, സെലി, സൂസി, സുനിൽ, സ്മിത. മരുമക്കൾ: ജോണി പ്രാവിടകുന്നേൽ (കോടഞ്ചേരി), സാലി ആനികുടിയിൽ (മുത്തപ്പൻപുഴ), ബേബി പുളിക്കൽ (കക്കാടംപൊയിൽ), ജോസ് കുഴിവേലിൽ (കൂരാച്ചുണ്ട്), റോക്കച്ചൻ പുതിയേടത്ത് (കോടഞ്ചേരി), ഷീന കുഴമ്പിൽ (തേക്കുംകുറ്റി). സംസ്കാരം ഇന്ന് (16-03-2024-ശനി) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് […]