Thamarassery, അനധികൃത തണ്ണീർതടം നികത്തൽ; ഹിറ്റാച്ചി പിടികൂടി.
Thamarassery: താലൂക്ക് നരിക്കുനി വില്ലേജ് മുണ്ടുപാലം തണ്ണീർത്തടം അനധികൃതമായി തരം മാറ്റുന്ന ജോലിയിൽ ഏർപ്പെട്ട ചെറിയ ഹിറ്റാച്ചി താമരശ്ശേരി താലൂക്ക് റവന്യൂസ്ക്വാഡിൻ്റെയും ‘നരിക്കുനി കൃഷി അസിസ്റ്റന്റിന്റെയും നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.ഡെപ്യൂട്ടി തഹസിൽദാർ ഹരികൃഷ്ണ ശർമ്മയുടെ നേതൃത്വത്തിൽ സീനിയർ ക്ലർക്ക് മാരായ ദിവ്യാ , മിറാഷ് ആനി ജോൺ,നരിക്കുനി കൃഷി അസിസ്റ്റൻറ് ഷാജു .ഡ്രൈവർ സുനി എന്നിവർ അടങ്ങിയ സംഘമാണ് ഹിറ്റാച്ചി പിടികൂടിയത്.
Mananthavady, ടൈലിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.
Mananthavady: ടൈലിന്റെ പണിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. ചെറ്റപ്പാലം വരടിമൂല അടിയ കോളനിയില്‍ താമസിക്കുന്ന ശ്രീജേഷ് (25) ആണ് മരിച്ചത്. ആറാട്ടുതറ മൈത്രി നഗര്‍ സ്വദേശി ജ്യോതിസ് എന്നയാളുടെ വീട്ടില്‍ ടൈല്‍ വിരിക്കുന്ന ജോലി ചെയ്യുന്നതിനിടെ ടൈല്‍ കട്ടറില്‍ നിന്നും ഷോക്കേറ്റ് ആണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബിനു എന്നയാളുടെ സഹായി ആയാണ് ശ്രീജേഷ് പണിയെടുത്തിരുന്നത്.രാജന്‍ – രതി ദമ്പതികളുടെ മകനാണ് […]
Thamarassery, ചുരത്തിൽ വൻ മയക്കുമരുന്ന് വേട്ട, 194 ഓളം ഗ്രാം MDMA പിടികൂടി, രണ്ടുപേരെ അറസ്റ്റു ചെയ്തു.
Thamarassery: ഉത്തരമേഖലാ എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ E.I ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ സംഘവും, കമ്മീഷണർ സ്‌ക്വാഡും സംയുക്തമായി താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ജിനീഷ് . ഇ. യുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരം എട്ടാം വളവിൽ വച്ച് നടത്തിയ പരിശോധനയിൽ KL 57 X4652 INNOVA കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ193.762g MDMA പിടികൂടി. MD MA കടത്തിയ താമരശ്ശേരി താലൂക്കിൽ ഉണ്ണികുളം വില്ലേജിൽ എസ്റ്റേറ്റ് മുക്ക് ദേശത്തു നായാട്ടു കുന്നുമ്മൽ വീട്ടിൽ […]
Thiruvampady, കക്കുണ്ട് യു.ഫാത്തിമ നിര്യാതയായി.
Thiruvampady: കക്കുണ്ട് മണ്ണുഞ്ഞിയിൽ താമസിക്കുന്ന പരേതനായ ഉരുണിയൻപറമ്പിൽ അബൂബക്കർ എന്നിവരുടെ ഭാര്യ യു.ഫാത്തിമ (94) നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് 17/3/2024 ഞായർ വൈകുന്നേരം 3.30ന് താഴെ തിരുവമ്പാടി ജുമാമസ്ജിദിൽ. മക്കൾ: ബീരാൻകുട്ടി, കുഞ്ഞായിശ, സുലൈഖ, സഫിയ, കുഞ്ഞിമുഹമ്മദ്. പരേതരായ അഹ്മദ് കുട്ടി, കുഞ്ഞാമിന, ജമീല. മരുമക്കൾ: കരീം കമ്മിയിൽ ചെപ്പിലങ്കോട്, അഹമ്മദ് കോയ മറിയപ്പുറം, അബ്ബാസ് നുപ്പടിയൻ മണ്ണുഞ്ഞി .
Bathery, ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ;പണം തട്ടിയ യുവതി പിടിയിൽ.
Bathery: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്. കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു […]
വെള്ളിയാഴ്ച വോട്ടെടുപ്പ് ബുദ്ധിമുട്ട്’; തീയതി മാറ്റണമെന്ന് കാന്തപുരം.
കോഴിക്കോട്: കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം കത്തയച്ചു. കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷന്‍ കൂടിയാണ് കാന്തപുരം. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും ഒരുപോലെ അസൗകര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും, യൂത്ത് ലീഗും സമസ്തയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി സമസ്തയും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്.
Wayanad, മുത്തങ്ങയില്‍ വന്‍തോതിൽ നിരോധിത പുകയില പിടികുടി.
Wayanad: വയനാട് മുത്തങ്ങയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട എക്സൈസ് പിടികൂടിയത് 3600 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ലോറിയില്‍ പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു. പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നു. സംഭവത്തിൽ പൊള്ളാച്ചി ഒടയന്‍കുളം സ്വദേശി കനകരാജ് (47) അറസ്റ്റിലായി. പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാള്‍ കര്‍ണാടക ബിഡതിയില്‍ നിന്നാണ് കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.
Poonoor, പഠനോത്സവം സംഘടിപ്പിച്ചു.
Poonoor: ഈ അധ്യയന വർഷത്തിൽ പൂനൂർ ജി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് പ്രവർത്തനങ്ങളിലൂടെ ആർജിച്ച കഴിവുകളും തയ്യാറാക്കിയ ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്ന മേളയായ പഠനോത്സവം2024 സംഘടിപ്പിച്ചു. പാഠഭാഗങ്ങളിലെ കവിതകളുടെയും കഥകളുടെയും ദൃശ്യാവിഷ്ക്കാരങ്ങൾ, ഗണിത സംഭാഷണം,വഞ്ചിപ്പാട്ട്, പാവനാടകം,ഗ്രഹപരിചയം,കേരളംജില്ലകളിലൂടെ തുടങ്ങി ഇംഗ്ലീഷ്,മലയാളം,അറബി ഭാഷകളിലുള്ള രംഗാവിഷ്കാരങ്ങളും പതിപ്പുകൾ,ചുമർപത്രികകൾ,മാഗസിനുകൾ,കാലിഗ്രാഫി,കുഞ്ഞെഴുത്തുകൾ മുതലായവയുടെ പ്രദർശനവും നടന്നു. ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദിൻറെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് അഫ്സൽ കോളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.സിആർസി കോഡിനേറ്റർ അരുൺ വേലായുധൻ മുഖ്യാതിഥി ആയിരുന്നു.സീനിയർ അസിസ്റ്റൻറ് യു.കെ.ഇസ്മായിൽ വിദ്യാർത്ഥികളായ ഫാത്തിമത്വൈബ,ആയിഷ ജെയിൻ മെഹക്,മുഹമ്മദ് അദ്നാൻ എന്നിവർ […]
ജല അതോററ്റിയുടെ പ്രത്യേക അറിയിപ്പ്.
കോഴിക്കോട് : കേരള ജലഅതോററ്റിയുടെ പെരുവണ്ണാമുഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള പൈപ്പ്ലൈനിൽ കുണ്ടായിതോട് റയിൽവേ ക്രോസിങ്ങിനു സമീപം അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 18 തിങ്കൾ,19 ചൊവ്വ എന്നീ ദിവസങ്ങളിൽ നരിക്കുനി പഞ്ചായത്ത് ഉൾപ്പെടെ 13 പഞ്ചായത്തുകളിൽ കക്കയത്ത് നിന്നുള്ള (ജൽജീവൻ,ജപ്പാൻ)കൂടി വെള്ളവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് ജല അതോററ്റി അറിയിച്ച വിവരം മാന്യ ഉപഭോക്കാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.