Thamarassery, മൂന്നാംതോട് ഭഗവതികാവ് തിറ മഹോത്സവം.
Thamarassery: മൂന്നാംതോട് ഭഗവതികാവ് തിറ മഹോത്സവം മാർച്ച് 23 .24 തീയതികളിൽ നടത്തപ്പെടും. 22-03-2024 രാത്രി : മണ്ഡപകലശം ആടൽ 23-03-2024 ഉച്ചക്ക് 1 മണി : പ്രസാദ ഊട്ട് വൈകു. 4 മണി മുതൽ : വെള്ളാട്ട് 6 മണി: എഴുന്നള്ളത്ത് (എഴുന്നെള്ളാം പാറയിൽനിന്നും ആരംഭിക്കുന്നു) 8 മണി : വെള്ളാട്ട് ഗുളികൻ 9 മണി : താലപ്പൊലി, നട്ടതിറ പ്രസാദ ഊട്ട് 24-03-2024 രാത്രി 12 മണി മുതൽ: തിറകൾ ഇളംകില്ലി മുതുകില്ലി കരിയാത്തൻ […]
Thamarassery, നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്.
Thamarassery: സംസ്ഥാനപാതയിൽ താമരശ്ശേരി വെഴുപ്പൂർ പഴശ്ശിരാജ സ്കൂളിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്. കൂടരഞ്ഞി പൂവാറൻ തോട് സ്വദേശികളായ വിനോജ് . സഹോദരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത് .മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12: മണിയോടെ ആയിരുന്നു സംഭവം. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
‘മുജീബേ.. രക്ഷപ്പെടാനാവില്ല, ചുറ്റിലും ഞങ്ങളുണ്ട്’: അനുവിന്റെ കൊലപാതകിയെ പൊലീസ് കീഴ്‌പ്പെടുത്തിയത് സാഹസികമായി.
കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബിനെ പൊലീസ് സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നാണ് മുജീബ് റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടു വളഞ്ഞ പൊലീസ് സംഘം മുജീബിനെ പല തവണ വിളിച്ചു എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടങ്കിലും മുജീബ് അതിന് തയ്യാറായില്ല. മുറിക്കകത്തായിരുന്ന മുജീബ് വാതില്‍ പൂട്ടിയിരുന്നു. ചുറ്റിലും ഞങ്ങളുണ്ടെന്നും ഓട് പൊളിച്ച് കടക്കാന്‍ ശ്രമിക്കണ്ടെന്നും പൊലീസ് പറയുന്നുണ്ട്. പല ആവര്‍ത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ ചവിട്ടി […]
കൈതപ്പൊയിൽ, പി. കെ അബു നിര്യാതനായി.
പുതുപ്പാടി : കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ താമസിക്കും, പി,കെ അബു (80) നിര്യാതനായി. ഭാര്യ : ആയിഷ മക്കൾ : ഹാരിസ് (ദുബൈ) ഹുസ്ന, ഷരീഫ് (സൗദി ) മരുമക്കൾ : ജാഫർ, റുക്‌സാന, റാബിയ. മയ്യത്ത് നിസ്കാരം കൈതപ്പൊയിൽ മഹല്ല് ജുമാ മസ്ജിദിൽ വെച്ച് ഇന്ന് (18/03/2024 തിങ്കൾ) രാവിലെ 9 മണിക്ക്.
ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
കോഴിക്കോട് : ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ -ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റർ, ഈദുൽഫിത്വർ, വിഷു എന്നിവ വന്നെത്തുന്ന ഈ ആഘോഷക്കാലത്ത് അസോസിയേഷനിൽ അംഗങ്ങളായവർക്ക് സഹായകരമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹബീബി, സെക്രട്ടറി റമീൽ മാവൂർ, ട്രഷറർ സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി, സലാഹുദ്ദീൻ, ഗോകുൽ ചമൽ, ഷമ്മാസ് കത്തറമ്മൽ, റാഷിദ് ചെറുവാടി, തൗഫീഖ് പനാമ, റഫീഖ് നരിക്കുനി, രമനീഷ് കോരങ്ങാട്, പ്രകാശ് […]
Engapuzha, കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ച് അപകടം.
Engapuzha: ദേശീയ പാതയിൽ ഈങ്ങാപ്പുഴ പാലത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സ് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തിരുവനന്തപുരത്തു നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് കാറിൽ ഇടിച്ചത്, ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി ഷട്ടർ തകർത്തു.