Thamarassery, എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
Thamarassery: കൊടുവള്ളി നിയോജകമണ്ഡലംദേശീയ ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ലോക്സഭാ സ്ഥാനാർത്ഥി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളുടെകാപട്യം ജനം തിരിച്ചറിഞു എന്നും ,ദേശീയ ജനാധിപത്യ സഖ്യം ജനഹൃദയങ്ങളിൽ സ്ഥാനം നേടി എന്നും എം.ടി. രമേശ് പറഞ്ഞു,കേരളത്തിലെ മുന്നണി രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തു. പുതിയ കേരളത്തിനായി മോദിജിയുടെ ഗ്യാരണ്ടിക്കായി ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പൊക്ക നാരി ഹരിദാസ്അദ്ധ്യക്ഷം വഹിച്ച ഉദ്ഘാടനയോഗത്തിൽ ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വ: കെ വി സുധീർ, ഷാൻ […]
Thamarassery, കിണറ്റിൽ വീണു കിടന്ന തെരുവ് നായയെ രക്ഷപ്പെടുത്തി.
Thamarassery: താമരശ്ശേരി ചെക്ക് പോസ്റ്റിറ്റി സമീപം തലൈവി ലോഡ്ജിന് എതിർവശത്തായി ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ വീണു കിടന്ന തെരുവ് നായയെ രക്ഷപ്പെടുത്തി. ചുങ്കത്തെ സന്നദ്ധ പ്രവർത്തകനായ ചുങ്കം കയ്യേലിക്കുന്നുമ്മൽ ഷബീർ, ഫോറസ്റ്റ് ആർ ആർ ടി കരീം എന്നിവർ ചേർന്നാണ് നായയെ കരക്കെത്തിച്ചത്. അഞ്ച് ദിവസത്തോളമായി നായരുടെ കരച്ചിൽ കേൾക്കുന്നുണ്ടെന്നും ഇന്നലെ പരിശോധിച്ചപ്പോഴാണ് കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നും സമീപത്തെ കടയുടമ പറഞ്ഞു. തുടർന്ന് ടി ന്യൂസ് അഡ്മിമിനെ അറിയിക്കുകയും വിവരം ഫയർ ആൻറ് റസ്ക്യൂ […]
മഞ്ഞപ്പിത്തം പടരുന്നു; Koduvally, ആരോഗ്യ പ്രവർത്തകരുടെ വ്യാപക പരിശോധന.
Koduvally: കൊടുവള്ളി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തിൽ രാത്രി പ്രവർത്തിക്കുന്ന താത്കാലിക കച്ചവടകേന്ദ്രങ്ങളിൽ ചെയർമാൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതരും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. കൊടുവള്ളി, പെരിയാംതോട്, സൗത്ത് കൊടുവള്ളി, പാലക്കുറ്റി, നെല്ലാങ്കണ്ടി, വാവാട് സെൻറർ, വാവാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധനയും, ബോധവത്കരണവും നടത്തി. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ യു.കെ. സനൽകുമാർ, പി.എച്ച്.ഐ. പി.എസ്. സുധീർ, നഗരസഭാജീവനക്കാരായ അബ്ദുറസാഖ്, മുഹമ്മദലി, ഫൈസൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
ചോരപ്പുള്ളിയിൽ ലിനു നിര്യാതയായി.
കൂരാച്ചുണ്ട് :കല്ലാനോട് ചോരപ്പുള്ളിയിൽ ഷാജുവിൻ്റെ ഭാര്യ ലിനു ചോരപ്പുള്ളിയിൽ(41) നിര്യാതയായി.പരേത വിലങ്ങാട് മഴുവഞ്ചേരിയിൽ കുടുംബാംഗമാണ്. മക്കൾ:*അമൽ ഷാജു ആഷ മോൾ ഷാജു. മൃതസംസ്കാര ചടങ്ങുകൾ നാളെ (22-03-2024) രാവിലെ 10-30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.
Kattippara, വിംഗ്സിൽ ഗ്രാജ്വേഷൻ സെറിമണിയും സെൻ്റ് ഓഫ് പാർട്ടിയും വർണാഭമായി നടത്തി.
Kattippara: മലയോര ഗ്രാമങ്ങളുടെ അഭിമാന സ്ഥാപനമായ കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഈ വർഷത്തെ ഗ്രാജ്വേഷൻ സെറിമണിയും കുരുന്നുകൾക്കുള്ള സെൻ്റ് ഓഫ് പാർട്ടിയും വർണോജ്വലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം നിർവ്വഹിച്ചു. ഈ അധ്യയന വർഷം വിംഗ്സ് നേടിയെടുത്ത നേട്ടങ്ങൾ അതുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി സമർപ്പണബുദ്ധ്യാ പ്രവർത്തിക്കുന്ന അധ്യാപകരെയും രക്ഷിതാക്കളെയും മാനജ്മെൻ്റിനെയും അദ്ദേഹം അഭിനന്ദിച്ചു. വിംഗ്സ് ഇംഗ്ലീഷ് മീഡിയം പ്രി പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ […]
മഞ്ഞപ്പിത്തം;Koduvally, വ്യാപക പരിശോധനയും നടപടിയും
Koduvally: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ കരുതൽ നടപടികളുമായി നഗരസഭയും ആരോഗ്യവകുപ്പും രംഗത്ത്. പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമാണ്. തിങ്കളാഴ്ച പൊയിലങ്ങാടി മഠത്തിൽ രജിന (35) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പോർങ്ങോട്ടൂർ, പൊയിലങ്ങാടി ഭാഗങ്ങളിലായി അമ്പതിൽപരം പേർക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങളുള്ളതായി നാട്ടുകാർ പറയുന്നു. മഞ്ഞപ്പിത്തബാധയുള്ള 12 പേർ നിരീക്ഷണത്തിലുള്ളതായും രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. പ്രദേശത്തെ പാലക്കുന്ന് ജലനിധി കുടിവെള്ള പദ്ധതിയിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരിലാണ് അധികവും മഞ്ഞപ്പിത്തലക്ഷണങ്ങൾ […]
ഫ്രഷ്ക്കട്ടിന് മുന്നറിയിപ്പ്; Thamarassery പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയാൽ കൈയും കെട്ടി നോക്കിയിരിക്കില്ല. എ അരവിന്ദൻ
Thamarassery: അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ മാലിന്യം താമരശ്ശേരി പഞ്ചായത്ത് പരിധിയിൽ തള്ളിയാൽ യാതൊരു വിധ സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ കർശന നടപടി സ്വീകരിക്കുമെന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ വ്യക്തമാക്കി. ഫ്രഷ്ക്കട്ടിലെ മലിനജലം ശുദ്ധീകരിച്ച് സംസ്കരിക്കേണ്ടത് അതിനായി നിർണയിച്ചിട്ടുള്ള സ്ഥലത്താണ്. മറ്റിടങ്ങളിൽ മാലിന്യം തള്ളുന്നത് നിയമവിരുദ്ധവും, ക്രിമിനൽ കുറ്റവുമാണ്. ഇത്തരം പ്രവൃത്തിക്കെതിരെ കണ്ണടച്ച് ഇരിക്കാനാവില്ല. പൊതുജനത്തിന് മാത്രമല്ല, പ്രകൃതിക്കും ദോഷകരമായ രീതിയിലാണ് കമ്പനി അധികൃതരുടെ നടപടി. ഇതിനെതിരെ ജില്ലാ കലക്ടർ, പൊള്യൂഷൻകട്രോൾ ബോർഡ്, തഹസിൽദാർ ഉന്നത പോലീസ് […]