Thamarassery, ചുണ്ടക്കുന്നുമ്മൽ സി.കെ മാളു നിര്യാതയായി
Thamarassery: ചുണ്ടക്കുന്നുമ്മൽ സി.കെ മാളു (74) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ലിനീഷ് സിഎം, വിജീഷ് സി എം (ksrtc). മരുമക്കൾ: ബിജി പി കെ, രസിത.
Kunnamangalam, 14.5 കിലോഗ്രാം കഞ്ചാവുമായി തലയാട് സ്വദേശി പോലീസ് പിടിയിൽ.
Kunnamangalam: പതിനാലര കിലോ കഞ്ചാവുമായി യുവാവിനെ കുന്ദമംഗലം പോലീസ് പിടികൂടി. തലയാട് തൊട്ടിൽ അർഷാദാണ് പോലീസ് പിടിയിലായത്, ഇയാൾ മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുന്ദമംഗലത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. ഇയാൾ വയലട ഭാഗത്ത് റിസോട്ട് വാടകക്ക് എടുത്ത് നടത്തി വരുന്നുണ്ട്.
Poonoor, മരണം:ആർ. പി. അഹമ്മദ് കുട്ടി ഹാജി
Poonoor: പൗരപ്രമുഖനും സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങിലെ നിറ സാന്നിധ്യവുമായ ആർ. പി. അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. മങ്ങാട് ജുമാ മസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്, കോളിക്കൽ സലഫി മസ്ജിദ് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ മുതവല്ലിയും, പ്രസിഡൻ്റുമായിരുന്നു. ഭാര്യ: പരേതയായ വരപ്പുറത്ത് വി. കെ.കുഞ്ഞി കദീജ (കുറ്റ്യാടി). മക്കൾ: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ. മരുമക്കൾ: ആർ. പി.ഇമ്പിച്ചി മൊയ്തീൻ, ഓ.കെ.ഷഹീദ്, പരേതരായ കൊല്ലങ്കണ്ടി Dr. സയ്ദ് ഇസ്മായീൽ, Dr.കെ.സി.അബൂബക്കർ, […]
Thamarassery, അഗ്നിബാധ;സമീപത്ത് ഫയർസ്റ്റേഷൻ ഇല്ലാത്തത് വ്യാപ്തി വർദ്ധിക്കാൻ കാരണമായി.
Thamarassery: താമരശ്ശേരിയിൽ അർദ്ധരാത്രിയുണ്ടായ തീപിടുത്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കാൻ കാരണമായത് സമീപപ്രദേശങ്ങളിലൊന്നും ഫയർസ്റ്റേഷൻ ഇല്ലാത്തത് കാരണമെന്ന് നാട്ടുകാർ. രാത്രി 12.20 ഓടെ കെട്ടിടത്തിന് അകത്തു നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഓട്ടോ തൊഴിലാളികൾ പോലീസിലും, ഫയർ സർവ്വീസിലും വിവരം അറിയിച്ചിരുന്നു. 15 കിലോമീറ്ററിൽ അധികം ദൂരത്തിൽ മുക്കത്ത് നിന്നും അഗ്നി രക്ഷാ സേന എത്തിച്ചേരാൻ അര മണിക്കൂറോളം എടുത്തു.മറ്റൊരു ഫയർ സ്റ്റേഷനായ നരിക്കുനിയിൽ നിന്നാണ് പുറപ്പെട്ടിരുന്നതെങ്കിൽ ഇതിനേക്കാൾ കൂടുതൽ സമയം എടുക്കുമായിരുന്നു. തീപിടുത്തം, വെള്ളത്തിൽ മുങ്ങി പോകൽ, […]
കനത്ത ചൂട് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കോഴിക്കോട്: ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം. ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴവർഗങ്ങൾ കഴിക്കുകയും വേണം. വെയിലേൽക്കുന്ന ഇടങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കണം. തണുപ്പുള്ളതും വായു സഞ്ചാരവുമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രദ്ധിക്കണം. ഉച്ചക്ക് 12 നും മൂന്ന് മണിക്കും ഇടയിൽ കഴിവതും വെയിലേൽക്കാതെ ശ്രദ്ധിക്കണം. തൊഴിലിടങ്ങളിൽ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കുകയും ജീവനക്കാരെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും […]
Thamarassery, വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം.
Thamarassery വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം. താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടുത്തം.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ,അജിത് കുമാർ,സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അർദ്ധരാത്രി 12.30 ഓടെയാണ് തീ പടരുന്നത് […]