Kunnamangalam, പോലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്ത പ്രതിയുടെ വാടക വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവ് താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.
Kunnamangalam: ഇന്നലെ 14.5 kg കഞ്ചാവുമായി കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത തലയാട് ഓടക്കുണ്ടപ്പൊയിൽ മുഹമ്മദിൻ്റെ മകൻ തോട്ടിൽ വീട്ടിൽ ഹർഷാദിൻ്റെ പൂനൂർ കോളിക്കലിലുളള ഇല്ലപ്പൊയിൽ എന്ന വാടക വീട്ടിൽ കഞ്ചാവ് ഉള്ളതായി കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്മേൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ് റെയ്ഡ് നടത്തി. വീട്ടുകാർ അടച്ചു പൂട്ടി പോയ വീട്, കട്ടിപ്പാറ മുൻ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത് ൻ്റെ […]
KPSTA Thamarassery വിദ്യാഭ്യാസ ജില്ല ഇഫ്താർ കിറ്റ് വിതരണം നടത്തി.
Thamarassery: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഴി യാത്ര ക്കാർക്കുള്ള ഇഫ്താർക്കിറ്റ് വിതരണം താമരശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടത്തി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം വിളിച്ചോതുന്ന സ്നേഹപ്പൊതി വഴിയാത്രക്കാർക്ക് നൽകിക്കൊണ്ട് കെപിസിസി മെമ്പർ ശ്രീ. എൻ .കെ. അബ്ദുറഹിമാൻ നിർവഹിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പി .സിജു അധ്യക്ഷത വഹിച്ചു, കെ.പി.സി.സി മെമ്പർ ശ്രീ ഹബീബ് തമ്പി മുഖ്യപ്രഭാഷണം നടത്തി. ഒ.കെ .ഷെറീഫ്, ബെന്നി ജോർജ്, ഷാജു. […]
Koyilandy, കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി
Koyilandy കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പൊലീസും ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലക്കുളം സ്വദേശി രാജേഷി (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ഫോണ്‍ താഴെ വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കു.
Koyilandy, കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ
Koyilandy കണയങ്കോട് പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനായി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും തിരച്ചിൽ ആരംഭിച്ചു. പാലക്കുളം സ്വദേശിയായ യുവാവാണ് പുഴയിൽ ചാടിയത് എന്നാണ് സംശയം. കണയങ്കോട് പാലത്തിലെ ബാലുശ്ശേരി ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണില്‍ നിന്ന് ഫോണ്‍ താഴെ വെച്ചതിനുശേഷം എടുത്തു ചാടുകയായിരുന്നു.
Mavoor, ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിത്തം: ഗൃഹോപകരണങ്ങൾ കത്തിനശിച്ചു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു.
Mavoor: ചാത്തമംഗലം വെള്ളലശേരി മുണ്ടയ്ക്കൽ ഡെയ്സിയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീ പടർന്ന് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ഫ്രിഡ്ജ്, ഡൈനിങ് ടേബിൾ, ടെലിവിഷൻ, കട്ടിലുകൾ തുടങ്ങി ഗൃഹോപകരണങ്ങളാണ് നശിച്ചത്. അടുത്തുള്ള തെങ്ങിനു വരെ തീ പിടിച്ചു. ഗ്യാസ് സിലിണ്ടറിനു വിള്ളൽ സംഭവിച്ചു. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വച്ചിരുന്ന 9500 രൂപയും കത്തി നശിച്ചു. സംഭവത്തിനു പിന്നാലെ വീട്ടുകാർ പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. മുക്കത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതന്റെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് […]
Narikkuni, കുണ്ടത്തിൽ ബാലൻ നിര്യാതനായി
Narikkuni:നരിക്കുനി സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ കുണ്ടത്തിൽ ബാലൻ നിര്യാതനായി. മക്കൾ: ബാബു, സത്യൻ ( ആയുധാലയം നരിക്കുനി ), പരേതയായ ലളിത. മരുമക്കൾ: മോളി, ബിന്ദു. ശവസംസ്കാരം ഇന്ന് 4.30ന് വീട്ടുവളപ്പിൽ
Malappuram, രണ്ടുവയസ്സുകാരിയുമായി പിതാവ് ആശുപത്രിയില്‍: കുഞ്ഞ് മരിച്ചു; മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം.
Malappuram: രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. മലപ്പുറം കാളികാവ് ഉദരംപൊയിലിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരേ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കരുവാരക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ് ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണെന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. വൈകാതെ കുഞ്ഞ് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ ഉമ്മയും ബന്ധുക്കളും ആരോപണവുമായി രംഗത്തെത്തുന്നത്. കുട്ടിയെ […]
Elettil Vattoli, കുറ്റ്യാപറമ്പിൽ ഹുസൈൻ നിര്യാതനായി
Elettil Vattoli: എളേറ്റിൽ വട്ടോളി ഒഴലക്കുന്നുമ്മൽ താമസിക്കുന്ന കുറ്റ്യാപറമ്പിൽ ഹുസൈൻ (വെസ്റ്റേൺ ഹുസൈൻ (73 ) നിര്യാതനായി ഭാര്യ:കദീജ. മക്കൾ: തമീം (റിയാദ്), മുഹമ്മദ് (ദുബായ്), ശംസുദ്ധീൻ ടിപ്പർ, ഉവൈസ് (റിയാദ്), സുഹറ, സീനത്ത്, സൗദ, ഷമീമ, ശഹബാനത്. മരുമക്കൾ:ഹാജറ ചോലയിൽ ,റുഫൈദ കൊട്ടക്കാ വയൽ , റഷീദ നെല്ലെരിത്താഴം, ഫസീല കിനാലൂർ ,സിദ്ധീഖ് ഓമശ്ശേരി , നാസർകൊടുവള്ളി , ഷബീർ വട്ടോളി ,നൗഷാദ് കട്ടാങ്ങൽ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഒഴലക്കുന്ന് ജുമാ […]
Kattippara, വേണാടി ഫാത്തിമ നിര്യാതയായി
Kattippara: വേണാടി ഫാത്തിമ ( 72 ) നിര്യാതയായി പൂനൂർ എസ്റ്റേറ്റിലെ ദിവസക്കൂലി തൊഴിലാളിയും, പ്രസവ ശുശ്രൂഷ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിരുന്നയാളുമായിരുന്നു. പിതാവ് പരേതനായ മൊയ്തീൻ വേണാടി, മാതാവ്: ആമിനേയി സഹോദരൻ പരേതനായ മുക്കിൽ മുസ്ല ഹാജി വേണാടി, സഹോദരി: മറിയം വേണാടി. മയ്യിത്ത് നിസ്ക്കാരം 1:30 PM ന് മണിക്ക് വാടിക്കൽ ജുമാ മസ്ജിദിലും, 3:00 PM ന് വെട്ടി ഒഴിഞ്ഞ തോട്ടം ജുമാ മസ്ജിദിലും
Wayanad, ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരന്‍ മരിച്ചു
Wayanad: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ചെറിയ പ്ലാസ്റ്റിക്ക്‌ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരന്‍ മരിച്ചു. അരമ്പറ്റക്കുന്ന് വൈപ്പടി ഇലങ്ങോളി മുഹമ്മദ് ജലീലിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ കുട്ടിയെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ തുടര്‍ന്ന്‌മേപ്പാടിയിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Meppadi, റിസോര്‍ട്ടില്‍ വെച്ച് വിനോദസഞ്ചാരി ഷോക്കേറ്റ് മരിച്ചു
Meppadi:കുന്നമ്പറ്റ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വെച്ച് വിനോദ സഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ എംവിഎം നഗര്‍ ബാലാജി (21) ആണ് മരിച്ചത്. കുന്നമ്പറ്റ സിതാറാംവയല്‍ ലിറ്റില്‍ വുഡ് വില്ല റിസോര്‍ട്ടില്‍ വെച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പോണ്ടിച്ചേരി അറുപടൈ വീട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ബാലാജി. പന്ത്രണ്ട് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം ഇന്നലെ വൈകീട്ടാണ് റിസോര്‍ട്ടിലെത്തിയത്. തുടര്‍ന്ന് കുളിക്കുന്നതിനിടെ മുകളിലേക്ക് കയറാനായി സ്വിമ്മിങ് പൂളിന്റെ വൈദ്യുതവിളക്ക് ഘടിപ്പിച്ച ഗ്രില്ലില്‍ പിടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് […]
Thamarassery, എരിഞ്ഞമർന്ന ബേക്കറി ഉടമകൾക്ക് “അപ്പക്കൂടിൻ്റെ ” കൈത്താങ്ങ്.
Thamarassery, കഴിഞ്ഞ ദിവസം തീ കത്തിനശിച്ച സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയുടെ ഉടമകൾക്ക് ബേക്കറികളുടെ കൂട്ടാഴ്മയായ “അപ്പക്കൂട് ”രണ്ടു ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകും. സ്ഥാപനത്തിൻ്റെ പുനക്രമീകരണം ആരംഭിക്കുന്നതിനു വേണ്ടിയാണ് സഹായം. ഇതിനു പുറമെ കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അപ്പക്കൂട് ഭാരവാഹികളായ റോയൽ നൗഷാദ്, ശ്രീകുമാർ പെരുമ്പാവൂർ, റഫീഖ് നെഹൽ എടപ്പാൾ, സാലി കൊടുവള്ളി, മുഹമ്മദലി സി.എം.ബി എന്നിൽ താമരശ്ശേരിയിലെത്തി കത്തിയമർന്ന സ്ഥലം സന്ദർശിച്ച് ഉടമകളുമായി കൂടിക്കാഴ്ച […]