Balussery, 5 ആടുകളെ കാട്ടുമൃഗങ്ങള്‍ കടിച്ചുകൊന്നു.
Balussery ചീക്കിലോട് 5 ആടുകളെ കാട്ടുമൃഗങ്ങള്‍ കടിച്ചുകൊന്നു. ചീക്കിലോട് കരുമ്പാക്കണ്ടി മജീദിന്റെ വീട്ടില്‍ പോറ്റുന്ന അഞ്ച് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്. മൊത്തം 6 ആടുകളായിരുന്നു കൂട്ടിലുണ്ടായിരുന്നത്. എന്നാൽ തെരുവ് നായകളാണ് അടുകളെ കടിച്ചു കൊന്നതെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
Bathery, മാലിന്യ ശേഖരകേന്ദ്രത്തിൽ അഗ്നിബാധ; ഒരാൾ വെന്തുമരിച്ചു..
Bathery:ചുള്ളിയോട് മാലിന്യ ശേഖരകേന്ദ്രത്തിൽ അഗ്നിബാധ, സമീപത്ത് കിടന്നുറങ്ങുകയായിരുന്ന ഒരാൾ വെന്തുമരിച്ചു. നെന്മേനി പഞ്ചായത്ത് പരിധിയിലെ ചുള്ളിയോട് ചന്തക്ക് സമീപം മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്. ചുള്ളിയോട് ടൗണിന് സമീപമുള്ള ഭാസ്കരൻ എന്നയാളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഹരിത കർമ്മ സേന ശേഖരിച്ചു വെച്ച മാലിന്യത്തിനാണ് തീപിടിച്ചതെന്നും, ഇതിനു സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ എന്നും നാട്ടുകാർ പറഞ്ഞു. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു, അമ്പലവയൽ പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
Thamarassery, ഫുട്പാത്ത് തടസ്സപ്പെടുത്തി പ്രചരണ കമാനം.
Thamarassery ബസ് ബേക്ക് സമീപം യാത്രക്കാർ ബസ്സിൽ കയറാനായി കാത്തു നിൽക്കുന്ന ഭാഗത്താണ് ഫുട് പാത്ത് തടസ്സപ്പെടുത്തി ബസ്സിൽ കയറുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രൂപത്തിൽ പരസ്യ കമാനം സ്ഥാപിച്ചത്.
Thamarassery ചുരത്തിൽ ബസ് അഴുക്കുചാലിൽ ചാടി; നേരിയ ഗതാഗത തടസ്സം
Thamarassery ചുരം എട്ടാം വളവിന് സമീപം കെ എസ് ആർ ടി സി ബസ്സ് അഴുക്ക് ചാലിൽ ചാടിയതിനെ തുടർന്ന് ഗതാഗത തടസ്സം. വൺവേയായാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ചുരം കയറുകയായിരുന്ന KSRTC സ്കാനിയ ബസ് 6.30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്,
Elettil Vattoli, ചളിക്കോട് പുല്ലടി അമ്മത് നിര്യാതനായി.
Elettil Vattoli: എളേറ്റിൽ വട്ടോളി ചളിക്കോട് പുല്ലടി അമ്മത് (80) നിര്യാതനായി. ഭാര്യ :ആയിശ. മക്കൾ: ഉപ്പോയിൻ ,സുഹറ ,റിനാസ്. മരുമക്കൾ :സാബിറ കൊട്ടാരക്കേത്ത്, ഷാക്കിറ താമരശ്ശേരി മൊയ്തീൻ കട്ടിപ്പാറ. സഹോദരങ്ങൾ:സെയ്ത് മാസ്റ്റർ ,ഉസൈൻ ,നാസർ ,മറിയേമ്മ (വല്യമോൾ) ,ബീവി ,ജമീല ,പരേതനായ മരക്കാർഹാജി ,അബ്ദുറഹിമാൻകുട്ടി ,ആലിമാസ്റ്റർ ,മുഹമ്മത് ,ഉക്കയ്യ,ഉമ്മയ്യ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.