Thamarassery, അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ദുർഗന്ധം; സിആർ നീലകണ്ഠനും സംഘവും സന്ദര്‍ശനം നടത്തി.

Thamarassery: അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ദiർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. മണ്ണും വിണ്ണും ജലവും മലിനമാക്കി നാലു വര്‍ഷത്തിലധികമായി പൊതുജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ ദുർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന കരിമ്പാലക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ  പരിസ്ഥിതി പ്രവര്‍ത്തകൻ സിആർ നീലകണ്ഠന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരുമായ ടി.വി രാജൻ, (ജനറൽ സെക്രട്ടറി, ഗ്രീൻ മൂവ്മെന്റ് കേരളം […]

മലോറം ലക്ഷം വീട്ടിൽ ഗോബാലൻ നിര്യാതനായി.

Gobalan passed away at Maloram Lakh house. cleanup

പുതുപ്പാടി: മലോറം ലക്ഷം വീട്ടിൽ ഗോബാലൻ (64) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഗീരീഷ്കുമാ ർ ( കുട്ടൻ) ,ഷൈജു, സുബിദ , മരുമക്കൾ: പ്രതീഭൻ കൂരാച്ചുണ്ട് ,ഷൈനി , നിഷ. സംസ്കാരം നാളെ (4-4-2024 )വ്യാഴം രാവിലെ 9 മണിക്ക് പുതുപ്പാടി കാരകുന്ന് പൊതു സ്മശാനത്തിൽ നടക്കും

Kodanchery, മദ്യപിച്ച് ലക്കുകെട്ട് കലഹം; നടുറോഡില്‍ കുട്ടിയെ മറന്ന് ദമ്പതിമാര്‍

Drunken brawl in Kotanchery A couple forgets their child in the middle of the road

Kodanchery: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കുട്ടിയെ നടുറോഡില്‍ ‘മറന്ന്’ വീട്ടിലെത്തി. തെയ്യപ്പാറ സ്വദേശികളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. .രാത്രിയില്‍ വിജനമായ റോഡില്‍ അലയുകയായിരുന്ന കുട്ടിയെ പൊലീസാണ് ഒടുവില്‍ വീട്ടിലെത്തിച്ചത്. കോടഞ്ചേരിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവും യുവതിയും മദ്യപിച്ച നിലയില്‍ വൈകിട്ട് മുതല്‍ അങ്ങാടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. കലഹത്തിനൊടുവില്‍ കടത്തിണ്ണയിലിരുന്ന കുട്ടിയെ കൂട്ടാതെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നയാളാണ് കുട്ടിയെ വഴിയരികില്‍ കണ്ടത്. ഇയാള്‍ വിവരം പൊലീസില്‍ […]

ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Bison attack on running car The car occupants had a miraculous escape

കോഴിക്കോട്: പന്നിക്കോട്ടൂരില്‍ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. ചെമ്പനോട- പെരുവണ്ണാമുഴി റോഡിലാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടാവുകയായിരുന്നു. കാറിന്‍റെ മുൻവശവും ഇടതുഭാഗവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ കാറിനകത്തുണ്ടായിരുന്നവര്‍ പരുക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. എപ്പോഴും വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായിരിക്കുന്നത് […]

Mukkam, വീട്ടമ്മയുടെ കണ്ണിൽ മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം

Attempting to break the necklace by throwing chili powder in the eyes of the housewife

Mukkam: കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപാറയിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ ഇന്ന് പുലർച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാൻ അടുക്കള ഭാഗത്തത്തെ വാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോആയിരുന്നു സംഭവം. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞ 6 മാസത്തിനിടെ പ്രദേശത്തു 4 തവണയാണ് മോഷ്ടാ വ് എത്തിയത്,3പേരുടെ മാലപൊട്ടിക്കുകയും ചെയ്തു.. എന്നാൽ ഇന്ന് മാല പൊട്ടിക്കാൻ സാധിച്ചിട്ടില്ല.

Thamarassery, ചുരത്തിൽ മിനി ലോറി മറിഞ്ഞു.

Thamarassery, ചുരം ഒന്നാം വളവിന് സമീപം മിനിലോറി മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും  മുന്തിരി കയറ്റി മഞ്ചേരിയിലേക്ക് വരികയായിരുന്ന  വാഹനമാണ് പുലർച്ചെ 3 മണിയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിസാര പരുക്കേറ്റു.

Thamarassery, സമീപം സ്കൂട്ടറിൽ ബസ്സിടിച്ച് ദമ്പതികൾക്ക് ഗുരുതര പരുക്ക്.

Thamarasserygh

Thamarassery: ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ സ്കൂട്ടറിൽ ബസ്സിടിച്ച് രണ്ടുപേർക്ക് ഗുരുതരമായ പരുക്കേറ്റു. മുക്കം കാരശ്ശേരി വല്ലത്തായി പാറ സ്വദേശികായ സവാദ് (27), ഭാര്യ ഷർമിള ഷെറിൻ (25) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ ഇടിച്ച ബസ്സ് നിർത്താതെ പോയതായി പറയുന്നു, ഇതു വഴി പോയ വാഹനയാത്രക്കാർ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു, പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കാരാണ് അപകടത്തിൽപ്പെട്ടത്., പുലർച്ചെ 5 മണിക്കായിരുന്നു അപകടം.

test