Kalpetta, കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്ക്
Kalpetta: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ സ്വദേശി ആര്യങ്കാലയിൽ കുഞ്ഞുമോൻ(53) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുഞ്ഞുമോ ന്റെ മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Kalpetta, ഡ്രൈനേജിൽ കൈതപ്പൊയിൽ സ്വദേശിയായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി
Kalpetta: മുണ്ടേരി മണിയൻകോടാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈതപ്പൊയിൽ സ്വദേശി ആയോത്ത് മൊയ്തു (70) ആണ് മരിച്ചത്. ഡബ്ല്യയുഎംഒ ഓർഫനേജിന്റെ ഹോസ്‌റ്റൽ കെട്ടിട ത്തിന് സമീപത്തെ റോഡരികിലെ ഡ്രൈനേജിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെ ത്തിയ ഇദ്ദേഹം അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമികനിഗമനം.
ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.
പുതുപ്പാടി: കൈതപ്പൊയിൽ മർക്കസ് നോളേജ്സിറ്റിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. കുന്ദമംഗലം പെരിങ്ങുളം വെങ്ങാലോടിയിൽ സുധീർ കുമാർ (51) ആണ് മരിച്ചത്. സുധീർ കെട്ടിട നിർമ്മാണ തെഴിലാളിയാണ്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് തലക്ക് സാരമായി പരുക്കേറ്റതാണ് മരണകാരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ : ഷീബ, മക്കൾ : സൂര്യ ദേവ്, ആദിദേവ്.
വീട്ടമ്മയുടെMukkam, കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ
Mukkam: വീട്ടമ്മയുടെ കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമിച്ചയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി കോലോത്തുംകടവ് പാലക്കത്തൊടി ജംഷീദാണ് പിടിയിലായത്. കാരശ്ശേരി വല്ലാത്തായിപാറയില്‍ ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. കാവുങ്ങല്‍ അസീസിന്റെ ഭാര്യ സഫിയ പുലര്‍ച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാന്‍ അടുക്കള ഭാഗത്തത്തെ വാതില്‍ തുറന്നു വര്‍ക്ക് ഏരിയയിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. സഫിയയുടെ ചെറുത്ത് നില്‍പ്പ് കാരണം മാല അപഹരിക്കാന്‍ കഴിഞ്ഞില്ല. പഴുതടച്ച അന്വേഷണത്തിലൂടെ മണിക്കൂറുകള്‍ക്കം ആണ് പ്രതിയെ മുക്കം പോലീസ് പിടികൂടിയത്. […]
Poonoor, കോളിക്കൽ തോട്ടത്തിൽ മൂസ നിര്യാതനായി
Poonoor:കോളിക്കൽ തോട്ടത്തിൽ മൂസ (72) നിര്യാതനായി ഭാര്യ : മാമി. മക്കൾ: മഷ്ഹർഅലി, മാഷിത, മുഫീദ, മുഷ്ഹിറ. മരുമക്കൾ :ഹൈദർ അലി, ഹാരിസ്, അൻവർ, റാഷിദ. മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.