Wayanad, നേഹ നിര്യാതയായി
Wayanad: തേറ്റമല മൂളിത്തോട് ആറ്റാശ്ശേരി കരീമിൻ്റേയും, റൈഹാന യുടെയും മകൾ നേഹ (24) നിര്യാതയായി. കോയമ്പത്തൂർ അമൃത കോളേജിൽ എം.ടെക് വിദ്യാർത്ഥിനിയായിരുന്നു നേഹ. ഭർത്താവ്: ജിതിൻ (ജിത്തു, അമേരിക്ക). സഹോദരി മാർ: ഫാബി ആസിഫ് (കോറോം), ആയിഷ. ഖബറടക്കം ഇന്ന് രാത്രി 12 മണിയോടെ അഞ്ചാംപീടിക മസ്ജിദ് ഖബർസ്ഥാ നിൽ നടക്കും.
Thiruvambady, പനച്ചിക്കൽ നാരായണൻ നിര്യാതനായി.
Thiruvambady തമ്പലമണ്ണ, ഇലഞ്ഞിക്കൽ, പനച്ചിക്കൽ നാരായണൻ (85 )നിര്യാതനായി. ഭാര്യ പരേതയായ സരോജിനി. മക്കൾ: മോഹനൻ,ഓമന,ഉത്തമൻ,സോമവല്ലി, സത്യൻ, സുരേന്ദ്രൻ. മരുമക്കൾ, (പരേതയായ ശാന്ത , സിന്ധു. ഗംഗാധരൻ, രാജപ്പൻ, സിന്ധു. സംസ്കാരം : നാളെ ( 9/ 04/2024) രാവിലെ 8.30 ന് വീട്ടുവളപ്പിൽ
Koduvally, അക്കരപറമ്പിൽ ജാനകി നിര്യാതയായി.
Koduvally: വാരിക്കുഴിത്താഴം അക്കരപറമ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.ബാലൻ. മക്കൾ: കെ.സി.വിജയൻ (സിപിഐഎം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, ആഭരണ നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം), സഹദേവൻ (ശോഭ ഡൈ വർക്സ് കമ്മത്ത്ലൈൻ കോഴിക്കോട്), രവി. മരുമക്കൾ: സാവിത്രി, ശോഭന, ശ്രീജ. സംസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
Thamarassery, സ്വർണാഭരണം നഷ്ടപ്പെട്ടു.
Thamarassery: താമരശ്ശേരിയിൽ നിന്നും കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേ ഒന്നര പവൻ പാദസരം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9037637592,8086043693
Thamarassery, ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ്റെ ദേഹത്ത് കാർ കയറി ഗുരുതര പരുക്ക്.
Thamarassery പോലീസ് സ്റ്റേഷന് മുൻവശത്ത് വെച്ച് രാവിലെ 11.30നായിരുന്നു അപകടം, ബൈക്കിൽ തട്ടിയതിനെ തുടർന്ന് നിലത്തു വീണ ആളുടെ മേലാണ് കാർ കയറിയത്. താമരശ്ശേരി DYSP ഓഫീസിലേക്ക് വരികയായിരുന്ന തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ CPO കൊടുവള്ളി കിഴക്കോത്ത് പുറായിൽ മുഹമ്മദ് അസ് ലമിനാണ് (30) സാരമായി പരുക്കേറ്റത്, കാർ ദേഹത്ത് കയറി ഇറങ്ങിയതിനെ തുടർന്നാണ് പരുക്ക്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ത്രീയായിരുന്നുകാർ ഓടിച്ചത്.
Thamarassery, വയലോരം റെസിഡൻസ് അസോസിയേഷൻ കാരടി ഇഫ്‌ത്താർ മീറ്റ് നടത്തി
Thamarassery: വയലോരം റെസിഡൻസ് അസോസിയേഷൻ കാരാടി ഇഫ്‌ത്താർ മീറ്റ് നടത്തി . പ്രസിഡന്റ് ഡോക്ടർ അബ്ബാസിൻ്റെ വീട്ടിൽ വെച്ച് നടത്തിയ ഇഫ്‌ത്താർ മീറ്റിൽ സെക്രട്ടറി ജിതേഷ് പറമ്പത്ത്,ഡോക്ടർ മുഹ്സിൻ, സുകുമാരൻ നീലഞ്ചേരി, മാമു,അഡ്വ ജോസഫ് മാത്യു, മഞ്ജിത, .യുവഷ് എന്നീ ജനപ്രതിനിധികളും. ഹുസൈൻ ചാലുമ്പാട്ടിൽ, മജീദ് താമരശ്ശേരി ടി.ന്യൂസ് തുടങ്ങി നാൽപ്പതോളം കുടുംബങ്ങൾ പങ്കെടുത്തു.