കെ പിKoduvally, എസ് ടി എ വിഷുക്കൈനീട്ടം, ഭക്ഷ്യ കിറ്റ് വിതരണവും നടത്തി .
Koduvally: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുക്കൈനീട്ടം, ഭക്ഷ്യ കിറ്റ് വിതരണവും നടത്തി തല പെരുമണ്ണ സായി സേവ കേന്ദ്രത്തിൽ അഗതികളായ അമ്മമാരോടൊപ്പം ആണ് വിഷു കൈനീട്ട പരിപാടി നടത്തിയത് റവന്യൂ ജില്ലാ പ്രസിഡണ്ട് ടി.ടി ബിനു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.സിജു അധ്യക്ഷതവഹിച്ചു, ഓ.കെ ഷരീഫ്, ബെന്നി ജോർജ്, കെ.രഞ്ജിത്ത്, നവനീത് മോഹൻ, അനുശ്രീ, ഹാഷിദ് എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
Mukkam, സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
Mukkam: ചുള്ളിക്കാപറമ്പ്- പന്നിക്കോട് റോഡിൽ പൊയിൽകുന്നത്ത് വെച്ചുഉണ്ടായ വാഹന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറും ,ഭാര്യയും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ മുസഫിൻ്റെ ഭാര്യ ഫർസാന (28) ആണ് മരണപ്പെട്ടത്. പിതാവ് : ആർ സി സുബൈർ കൊടുവള്ളി മാതാവ് : ശഹർ ബാനു മകൾ : ഇഷ്‌വ ലഹർ (4) MAMO College മൈക്രോബിയോള…
Thamarassery, ജ്വല്ലറി കവർച്ച കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ.
Thamarassery റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നവാഫ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. ഒരു വർഷം മുൻപാണ് ഇയാൾ കുന്നമംഗലം സ്വദേശിനിയായ പതിനാറുകാരിയെ പരിചയപ്പെടുന്നത്.തുടർന്ന് മൊബൈൽ ഫോണിലൂടെ പ്രേമം നടിച്ചു കുട്ടിയുടെ വീട്ടിൽ എത്തി ആരുമില്ലാത്ത സമയം നോക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നവംബർ മാസമാണ് സംഭവം നടന്നത്. ഭയന്ന കുട്ടി വീട്ടുകാരെ വിവരം അറിയിക്കാതെ മാനസിക വിഷമത്തിൽ ആയിരുന്നു. ഇയാൾ തുടർന്നും കുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. […]
Thamarassery, ഈസ്റ്റർ – റംസാൻ – വിഷു ചന്തക്ക് തുടക്കമായി
Thamarassery സർവ്വീസ് സഹകരണ ബേങ്കും കേരള കൺസ്യൂമർ ഫെഡിൻ്റെയും സംയുക്തമായി സംഘടിച്ച ചന്ത താമരശ്ശേരി – കെടവൂരിൽ തുടക്കമായി, ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ചന്ത ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ എം വി യൂവേഷ് അധ്യക്ഷനായ വാർഡ് മെമ്പർ എ പി സജിത്ത് സി കെ വേണുഗോപാൽ ടി കെ അരവിന്ദൻ മാസ്റ്റർ ബാങ്ക് വൈസ് പ്രസിഡണ്ട് പി ഉല്ലാസ് കുമാർ ഡയറക്ടർ കെ വി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു ആദ്യ കിറ്റ് […]
Thamarassery, ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ‘
Thamarassery: ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. സ്കൂൾ അവധിക്കാലവും, സർക്കാർ അവധിയും ഒത്തുവന്നതിനാൽ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് കുരുക്കിന് കാരണം, രാവിലെ മുതൽ ആരംഭിച്ച കുരുക്ക് തുടരുകയാണ്. ചുരത്തിൽ ഗതാഗത നിയന്ത്രണത്തിന് ഏതാനും പോലീസുകാർ മാത്രമാണുള്ളത്, ഗതാഗത നിയന്ത്രണത്തിന് സന്നദ്ധ സംഘടനകളുടെ സേവനം ആവശ്യമില്ലെന്ന് ജില്ലാ കലക്ടർ നിലപാട് സ്വീകരിച്ചിരുന്നു, പകരം ആർആർ ടികളെ നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനാൽ ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ പ്രവർത്തകർ ഗതാഗത നിയന്ത്രണത്തിൽ നിന്നും […]
Thiruvambady, പുല്ലൂരാംപാറ, ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക) നിര്യാതനായി.
Thiruvambady: പുല്ലൂരാംപാറ, ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക -83) നിര്യാതനായി. ദീർഘ കാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു ഭാര്യ – ആയിഷ മക്കൾ : ജമീല, ഫാത്തിമ, ജലീൽ, അഷ്‌റഫ്, സീന, സലീം മരുമക്കൾ : ഖാദർ (കൊല്ലം ) അസ്സൈൻ (തിരുവമ്പാടി ) റംല (കൂമ്പാറ ), റുക്കിയ (പുൽപറമ്പ് ),നസീർ (എറണാകുളം ) ഹാജറ (കൊടുവള്ളി ) മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ
Thamarassery, സമീപം പരപ്പൻ പൊയിലിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം. 6 പേർക്ക് പരുക്ക്
Thamarassery: ദേശീയപാത 766 ൽ താമരശ്ശേരി പരപ്പൻപൊയിൽ അങ്ങാടിക്ക് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL57 Y 3861 നമ്പർ Etios കാർ എതിരെ വന്ന മറ്റൊരു Etios കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ വട്ടം കറങ്ങി തിരൂർ സ്വദേശികൾ സഞ്ചരിച്ച മറ്റൊരു മാരുതി Sift കാറിൽ ഇടിക്കുകയുമായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന Etios കാറിലെ യാത്രക്കാരായ അജ്മ ഫാത്തിമ, നജ്മ ഫാത്തിമ, നസീബ എന്നിവർക്കാണ് പരുക്കേറ്റത് ,അജ്മ […]