Thiruvambady: പാലക്കടവ്, നാവള്ളിൽ മോളി തോമസ് നിര്യാതയായി.
Thiruvambady: പാലക്കടവ് നാവള്ളിൽ തോമസ് (പാപ്പു) വിൻ്റെ ഭാര്യ മോളി (67) നിര്യാതയായി. കാൻച്ചികുഴി കുടുംബാംഗമാണ് പരേത. മക്കൾ : ലിസ ( കാനഡ), നോബിൾ, റവ. ഫാ. ജോമോൻ നാവള്ളിൽ (നെതർലൻ്റ്) മരുമകൻ : നെൽസൻ സെബാസ്റ്റ്യൻ കുറുവത്താഴത്ത് (കാനഡ) സംസ്കാര ചടങ്ങുകൾ (25/04/2024) വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
Thamarassery, ഒന്നര വർഷം മുമ്പ് കാണാതായ ചമൽ സ്വദേശിയായ യുവാവിനെ കണ്ടെത്തി
Thamarassery:കട്ടിപ്പാറ ചമലിൽ നിന്നും ഒന്നര വർഷം മുമ്പ് കാണാതായ കൊട്ടാരപറമ്പിൽ കൃഷ്ണൻ്റെ മകൻ ബിനു (42) കണ്ടെത്തി. താമരശ്ശേര പോസ്റ്റാഫീസിലുള്ള നിക്ഷേപം പിൻവലിക്കാൻ ഇന്നു രാവിലെ 11 മണിയോടെ എത്തിയപ്പോൾ തിരിച്ചറിഞ്ഞ നാട്ടുകാർ ബന്ധുക്കളേയും, പോലീസിലും അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ വീട്ടുകാരോട് എറണാകുളം പോകുകയാണ് എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ അയൽവാസിയിൽ നിന്നും യാത്രക്കായാ 500 രൂപ കടം വാങ്ങുമ്പോൾ മംഗലാപുരത്ത് ജോലിക്ക് പോകുന്നു എന്നാണ് അവരോട് പറഞ്ഞത്. പിന്നീട് ഇയാൾ തിരികെ വരാത്തതിനെ തുടർന്ന് പിതാവ് […]
Thamarassery, കണ്ണൻ കുന്നുമ്മൽ കെ.സി കുഞ്ഞി മൊയ്തീൻ നിര്യാതനായി.
Thamarassery: കാരാടി കണ്ണൻ കുന്നുമ്മൽ കെ.സി കുഞ്ഞി മൊയ്തീൻ നിര്യാതനായി. ഭാര്യ:പാത്തുമ്മേയി. മക്കൾ: അബ്ദുൽ മജീദ്, സറീന,സലീന. മരുമക്കൾ: കുറുന്തോട്ടു കണ്ടി അബ്ദുൽ നാസർ, അബ്ദുൽ സലാം പാലക്കുറ്റി, സറീന മയ്യത്ത് നിസ്കാരം വൈകീട്ട് 5.30ന് വട്ടക്കുണ്ട് ജുമാമസ്ജിദിൽ
Thamarassery, കാണാതായ 15 കാരിയെ കണ്ടെത്താനായില്ല
Thamarassery: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മക്കൾ ദേവനന്ദ (15) യെ നാലു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കുട്ടിയുമായി പ്രണയ ബന്ധമുള്ള എകരൂൽ സ്വദേശി വിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആദ്യ ദിവസം മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. യുവാവിനെയും, പെൺകുട്ടിയേയും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാൽ താഴെ കാണുന്ന […]
Thamarassery, ചുരത്തിൽ വാഹന അപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
Thamarassery: ചുരത്തിൽ വാഹന അപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരണപ്പെട്ടത്.രാവിലെ 6 മണിയോടെയായിരുന്നു അപകം.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തടി കയറ്റി ചുര ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ “കുറുന്തൊടി ” ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. […]