Thamarassery, ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ ടിപ്പറിൽ ഇടിച്ച് തകർന്നു
Thamarassery: ചുങ്കം കൂടത്തായി റോഡിൽ പഴശ്ശിരാജ സ്കൂളിന് സമീപം ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ എതിരെ വന്ന ടിപ്പറിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു, ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
Thamarassery, പുതിയ ബസ് സ്റ്റാൻ്റിൽ ബസ്സുകൾ കൂട്ടിയിടിച്ചു.
Thamarassery, പുതിയ ബസ് സ്റ്റാൻ്റിൽ കെ എസ് ആർ ടി സി ബസ് സ്വകാര്യ ബസ്സിൽ ഇടിച്ച് അപകടം. KSRTC ബസ് അശ്രദ്ധമായ സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ഇടിച്ചത്.ആർക്കും പരുക്കില്ല
Thamarassery, പ്രചരണ നോട്ടീസിൽ നടപ്പിലാക്കാത്ത പദ്ധതികളും
Thamarassery, ഗ്രാമപഞ്ചായത്തിൽ എം.കെ രാഘവൻ എം പി നടത്തിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ നോട്ടീസിലാണ് ഇതുവരെ നടപ്പിലാക്കാത്ത പദ്ധതികളുടെ പേരും ഉൾപ്പെട്ടത്. മിനി മാസ്റ്റ് ലൈറ്റ് വാടിക്കൽ അങ്ങാടി, മിനി മാസ്റ്റ് ലൈറ്റ് ഒതയോത്ത് പള്ളി ശ്മശാനത്തിന് സമീപം എന്നിവ നടപ്പിലാവാത്തവയാണെന്ന് നാട്ടുകാർ പറഞ്ഞു. MP യുടെ ഫെയ്സ് ബുക്ക് പേജിൽ ഇത്തരം ഒരു പോസ്റ്റ് കാണാനിടയായെന്നും തങ്ങളുടെ പ്രദേശത്ത് ഇത്തരത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ലെന്നും, മറ്റു പ്രദേശങ്ങളിലെ സ്ഥിതി എന്തെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു.
Thamarassery, വീടിനകത്ത് മരിച്ചനിയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു, ദുരൂഹതയെന്ന് നാട്ടുകാർ..
Thamarassery: കേരങ്ങാട് ആനപ്പാറ പൊയിലിൽ പണിതീരാത്ത വീടിനകത്ത് ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകുന്നേരം കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. താമരശ്ശേരി അണ്ടോണ റോഡിൽ വാടകക്ക് താമസിക്കുന്ന ചമൽ വാഴാംകുന്നേൽ തമ്പിയുടെ മകൻ സന്ദീപാണ് (20) ആണ് മരണപ്പെട്ടത്. സ്വകാര്യ ബസ്സിലെ ജീവനക്കാരനായിരുന്നു. അഞ്ച് ദിവസത്തിൽ അധികമായി ഇയാൾ വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. പുറമെ നിന്നുള്ളവർ എത്തിപ്പെടാത്ത ഉൾപ്രദേശത്തുള്ള മുൻഭാഗം അടച്ചു പൂട്ടിയ വീടിൻ്റെ അകത്ത് […]
Puthuppady, പുളിക്കൽ മറിയം നിര്യാതയായി.
Puthuppady:വള്ളിയാട് പരേതനായ പുളിക്കൽ ജോണിന്റെ ഭാര്യ മറിയം(93)നിര്യാതയായി. മക്കൾ : മേരി ആലക്കോട്, അന്നമ്മ പുലിക്കയം, ലില്ലി നിലമ്പൂർ, ബാബു, സിലിൻ ചെമ്പുകടവ്, ജോജി, ബിജു മരുമക്കൾ : ദേവസ്യ അലക്കോട്, പൗലോസ് പുലിക്കയം, ജോയി നിലമ്പൂർ, ഷേർലി മുക്കം, പരേതനായ ജോണി ചെമ്പുകടവ്, മോളി മൈക്കാവ്, ഡാലിയ ചെമ്പുകടവ്, സംസ്കാരം ഇന്ന് 24/4/24 ബുധൻ വൈകുന്നേരം 4 ന് വള്ളിയാട് സെൻറ് : മേരീസ് ചർച്ചയിൽ നടക്കും