Thamarassery, റോഡിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവം; ചുരം സംരക്ഷണ സമിതി പരാതി നൽകി, വാഹനത്തെ കുറിച്ച് സൂചന.
Thamarassery, ചുരം എട്ട്, ഒൻപത് വളവുകൾ ക്കിടയിലെ റോഡിൽ ഇന്നു പുലർച്ചെ ടാങ്കർ ലോറിയിൽ എത്തിച്ച ശുചി മുറി മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കലക്ടർക്കും, ഡപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം ), താമരശ്ശേരി തഹസിൽദാർ, താമരശ്ശേരി ഡിവൈ എസ് പി, ഫോറസ്റ്റ് റയ്ഞ്ച് ഓഫീസർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ചുരത്തിൽ മാലിന്യം തള്ളിയ വാഹനത്തെ സംബന്ധിച്ച് സൂചന ലഭിച്ചതായും, ഇവർക്കെതിരെ മാതൃകാപരമായ നടപടി ഉറപ്പാക്കുന്നതിനായി […]
Thiruvambady, ഫിസിയോതെറാപ്പി, മെഡിക്കൽ റിഹാബിലിറ്റേഷൻ ചികിത്സകൾക്കായി ബെറ്റർ ലൈഫ് ഹെൽത്ത് കഫേ.
Thiruvambady: ഫിസിയോതെറാപ്പി ചികിത്സയിൽ 22 ഓളം വർഷത്തെ പരിചയസമ്പത്തുള്ള ഡോക്ടർ ഷിജു സെബാസ്റ്റ്യൻ ന്റെ നേതൃത്വത്തിൽ അത്യാധുനിക ഉപകരണങ്ങളോട് കൂടിയ ഫിസിയോതെറാപ്പി ചികിത്സ കേന്ദ്രം തിരുവമ്പാടി തറിമറ്റത്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നു. തിരുവമ്പാടി ഫൊറോന ചര്‍ച്ച് അസി. വികാരി ഫാ. റോബിൻ, തിരുവമ്പാടി പഞ്ചായത്ത് മെമ്പർ അപ്പു കോട്ടയിൽ, ഡോ ഷിജു സെബാസ്റ്റ്യൻ, ബിനു അഗസ്റ്റിൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ സ്ഥാപനത്തിന്റെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. അമിതാധ്വാനം മൂലമുള്ള ശാരീരിക വേദനകൾ, അപകടങ്ങൾ മൂലം […]
Thamarassery, അണ്ടോണ ആയിഷ പുത്തൻപുരയിൽ (63) നിര്യതയായി
Thamarassery: അണ്ടോണ പുത്തൻപുരയിൽ ഹുസൈൻ മുസ്ലിയാരുടെ ഭാര്യ ആയിഷ (63) നിര്യതയായി. മക്കൾ: ഇഖ്ബാൽ അണ്ടോണ, ലിയാക്കത്തലി, മിദ്‌ലാജ്, സുഫീറത്ത്, മാരിയത്ത്, കൗസറത്ത്. മരുമക്കൾ: ഷമീർ ബീരാൻ ചാത്തൻകാവ്, സംസു കിഴക്കൊത്ത്, ഹാരിസ് പൂക്കോട്, ഷഹനാസ്, റംഷീന. മയ്യിത്ത് നിസ്കാരം രാവിലെ 11:30 ന് അണ്ടോണ ജുമാമസ്ജിദിൽ.
Thamarassery, ഏഴ് ദിവസം പിന്നിട്ടിട്ടും വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല
Thamarassery: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മക്കൾ ദേവനന്ദ (15) യെ ഏഴു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൂരാച്ചുണ്ട് ഭാഗത്ത് ഉണ്ടെന്ന സൂചനയെ തുടർന്ന് പലതവണ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കുട്ടിയുമായി പ്രണയ ബന്ധമുള്ള എകരൂൽ സ്വദേശി വിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു പോലീസ് തിരച്ചിൽ നടത്തിയത്. പോലീസ് അന്വേഷണം കാര്യക്ഷമല്ല എന്നാരോപിച്ച് പിതാവ് […]
Kodanchery, കാട്ടിപറമ്പിൽ പൗളി മാത്യു നിര്യാതയായി.
Kodanchery: കാട്ടിപറമ്പിൽ മാത്യു അബ്രാഹത്തിന്റെ ഭാര്യ പൗളി മാത്യു (60) നിര്യാതയായി. സംസ്കാരം ഇന്ന് (25-04-2024-വ്യാഴം) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ. കോടഞ്ചേരി വെമ്പിള്ളിൽ കുടുംബാംഗമാണ് പരേത. മക്കൾ: മെൽവിൻ മാത്യു, മെർലിൻ മാത്യു.