Thiruvampady- ഓമശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം.
ഓമശ്ശേരി – തോട്ടത്തിന്‍കടവ്- Thiruvampady, റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ പണി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമുഴി വഴിയും തിരിച്ചും പോകണം.
Thamarassery, KSRTC ബസ് കുടുങ്ങി, ചുരത്തിൽ ഗതാഗതക്കുരുക്ക്.
Thamarassery, ചുരം എട്ടാം വളവിന് സമീപം KSRTC ബസ് കുടുങ്ങിയതിനെ തുടർന് ഗതാഗതക്കുരുക്ക് രൂക്ഷമായി.
Koorachunde, പൂവ്വത്തുംചോല പരേതനായ കച്ചിറയിൽ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി
Koorachunde: പൂവ്വത്തുംചോല പരേതനായ കച്ചിറയിൽ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി. ഗൂഡല്ലൂർ ചേബ്ലാനിക്കൽ കുടുംബാംഗമാണ് . മക്കൾ: ജോസ് ,ജോൺസൺ (KSRTC ഡ്രൈവർ) .മരുമക്കൾ ഷിബി (ന്യൂ വിംഗ്സ് ടൈലേഴ്സ് ) ,ജാൻസി ( ചെമ്പനോട) .സംസകാരകർമ്മങ്ങൾ 19/05/2024 ഞായറാഴ്ച വൈകീട്ട് 4.45 ന് ഭവനത്തിൽ ആരംഭിക്കും
Thamarassery, ആശുപത്രിയിൽ അക്രമം നടത്തിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Thamarassery താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തി ചില്ല് പൊട്ടിക്കുകയും, ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. താമരശ്ശേരിക്ക് സമീപം തേക്കും തോട്ടം ഭാഗത്ത് താമസിക്കുന്ന മുഹമ്മദലിയെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, ആശുപത്രിക്കും, ആരോഗ്യ പ്രവർത്തകർക്കും നേരെ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.മുമ്പും സമാന സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിരുന്നു.
Thiruvampady, മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവർത്തി ഉത്ഘാടനംചെയ്തു.
Thiruvampady: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും എഫ് എച്ച് സി യുടെയും ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തമ്പലമണ്ണ അംഗൻവാടിയിൽ വെച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റംല ചോലക്കൽ നിർവ്വഹിച്ചു. 16-ാം വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനോജ് മുകളേൽ സ്വാഗതം പറഞ്ഞു ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുഖ്യപ്രഭാഷണം നടത്തി. ഝാൻസി റോയ്, ലൈസദേവരാജ് മുകളേൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു,ചടങ്ങിൽ എന്നിടം പദ്ധതി പ്രകാരം തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന […]
Thamarassery, രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാതെ മാലിന്യ കൂമ്പാരം
Thamarassery: താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ കൂട്ടിയിട്ട മാലിന്യ ചാക്ക് കെട്ടുകൾ രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാൻ തയ്യാറാവുന്നില്ലെന്ന് പരാതി.മഴ പെയ്തതോടെ ചീഞ്ഞ് അലിയാൻ തുടങ്ങിയിട്ടും അതികൃതർ തിരിഞ്ഞ നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി, മാലിന്യ ചാക്കുകൾ നീക്കം ചെയ്യാത്തതിനെ കുറിച്ച് ശുചീകരണ തൊഴിലാളികളോട് സംസാരിച്ചപ്പോൾ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു പറയൂ എന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്. മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തി ശക്തമായി മുന്നോട്ടു പോകുമ്പോഴാണ് ശേഖരിച്ച മാലിന്യം നീക്കം ചെയ്യാതെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്.
Thiruvampady, തമ്പലമണ്ണ , ചെങ്ങോംകിഴക്ക് വീട്ടിൽ ഗോപാലൻ നിര്യാതനായി.
Thiruvampady : തമ്പലമണ്ണ, ചെങ്ങോം കിഴക്ക് വീട്ടിൽ ഗോപാലൻ (70)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഗോപിക, ഗോപിഷ. സംസ്കാര ചടങ്ങുകൾ ഇന്ന് (19/05/2024 ഞായറാഴ്ച്ച) 3 മണിക്ക് ഒറ്റപ്പൊയിൽ,തിരുവമ്പാടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.
Thiruvampady, മാജിക് മിംഗിൾ സ്നേഹിത സമ്മർ ക്യാമ്പ് നടത്തി.
കോഴിക്കോട് കുടുംബശ്രീ ജില്ല മിഷൻ സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് വിംഗ് കുട്ടികൾക്കായി “മാജിക് മിംഗിൾ സ്നേഹിത സമ്മർ ക്യാമ്പിന് Thiruvampady സി ഡി എസിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ഉപസമിതി കൺവീനർ നീന സാജു സ്വാഗതവും, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി അധ്യക്ഷതയും വഹിച്ചു. ക്യാമ്പിൽ സ്നേഹിതാ കൗൺസിലർ ശ്രുതി പ്രേമൻ, സ്നേഹിതാ സർവീസ് പ്രോവൈഡർ എം ജെസീന, കമ്മ്യൂണിറ്റി കൗൺസിലർ രജീന […]