സംസ്ഥാനത്ത് ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള-തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും […]
Omassery, നടുക്കണ്ടി അബ്ദുൽ അസീസ് നിര്യാതനായി
Omassery: ഓമശ്ശേരി ടൗണിലെ മത്സ്യ വ്യാപാരി മാനിപുരം തൃപ്പോയിൽ താമസിക്കുന്ന നടുക്കണ്ടി അബ്ദുൽ അസീസ് (55) നിര്യാതനായി. മാനിപുരം നടുക്കണ്ടിയിൽ പരേതരായ മൊയ്തീൻ കുട്ടിയുടേയും ആയിശയുടെയും മകനാണ്. ദീർഘകാലമായി ഓമശ്ശേരിയിൽ സഹോദരങ്ങൾക്കൊപ്പം മത്സ്യവ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: നസീമ പിലാശ്ശേരി. മക്കൾ: അജ്മല തസ്മിയ, അഫറു ഷഹാന, അഷ്ക്കറ യാസ്മിൻ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഷംസീർ, മുഹമ്മദ് നിസാം. സഹോദരങ്ങൾ: മുഹമ്മദ്, അബു, ഫാത്തിമ, ഹുസൈൻ, കരീം, പോക്കർ, അഷ്‌റഫ്, സുബൈദ, ജമീല. ഖബറടക്കം ഇന്ന് (24-05-2024-വെള്ളി) രാവിലെ […]
Elettil, കത്തറമ്മൽ ,കുയ്യോടിയിൽ മുഹമ്മദ് നിര്യാതനായി.
Elettil: കത്തറമ്മൽ കുയ്യോടിയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ മജീദ്(സൌദി), ഫാത്തിമ, അബ്ദുൽ ഖാദർ( ഖത്തർ), സലീന, അബ്ദുൽ കരീം. മരുമക്കൾ: ഹാജറ, പരേതനായ മൊയ്തീൻഷ, സാബിറ, അബൂബക്കർ പുളിക്കൽ,റസിയ. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Kozhikode, തെരഞ്ഞെടുപ്പും കഴിഞ്ഞു, ഫലവും വരാറായി; പണം എന്ന് ലഭിക്കുമെന്നറിയാതെ എസ്.പി.ഒ ജോലി ചെയ്ത വിദ്യാര്‍ഥികള്‍
Kozhikode: 2024 ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി (എസ്.പി.ഒ) ജോലി ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇനിയും വേതനം ലഭിച്ചില്ലെന്ന് പരാതി. ഏപ്രില്‍ 25നും തിരഞ്ഞെടുപ്പ് നടന്ന 26നുമാണ് ഇവര്‍ ബൂത്തുകളില്‍ ജോലി ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴും ആര്‍ക്കും വേതനം ലഭിച്ചിട്ടില്ല. ഫീഡിംഗ് ചാര്‍ജ്ജ് ഇനത്തില്‍ 250 രൂപയും വേതനമായി ഒരു ദിവസത്തേക്ക് 1300 രൂപ നിരക്കില്‍ രണ്ട് ദിവസത്തേക്ക് 2600 രൂപയുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഭക്ഷണ ചിലവിലേക്കുള്ള […]
Adivaram, നൂറാംതോട് കുറ്റിപ്പൂവത്തിങ്കൽ ബിനോയിയുടെ ഭാര്യ ബിന്ദു നിര്യാതയായി.
Adivaram: നൂറാംതോട് കുറ്റിപ്പൂവത്തിങ്കൽ ബിനോയിയുടെ ഭാര്യ ബിന്ദു (44) നിര്യാതയായി. കണ്ണോത്ത് ചൂരത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിസ, ജനിറ്റ. സംസ്കാരം ഇന്ന് (24-05-2024-വെള്ളി) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.