Sultan Bathery, ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു
Sultan Bathery, ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തിൽ പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആംബുലൻസിലുണ്ടായിരുന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസ് കെഎസ്ഇബി പോസ്റ്റിൽ ഇടിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി
Thamarassery, ലോട്ടറി തൊഴിലായുടെ സത്യസന്ധത; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറി.
Thamarassery: താമരശ്ശേരി ചുങ്കത്ത് റോഡരികിൽ വെച്ച് ലോട്ടറി തൊഴിലാളിയായ സജിത്കുകുമാറിന് കളഞ്ഞുകിട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഒന്നര പവനോളം തൂക്കം വരുന്ന സ്വർണാഭരണമാണ് ഉടമയായ പൂനൂർ കക്കാട്ടുമ്മൽ സാബിറ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ഏറ്റുവാങ്ങിയത്. ലോട്ടറി വിൽപ്പനക്കാരനായ സജിതിനെ നാട്ടുകാർ അഭിനന്ദിച്ചു.
Malappuram, സ്‌കൂള്‍ വാന്‍ മറിഞ്ഞു; പരുക്കേറ്റ വിദ്യാർത്ഥികളുടെ എണ്ണം 12 ആയി.
Malappuram, കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മൊറയൂര്‍ വി എച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Thiruvambady, പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.
Thiruvambady: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി സ്ക്കൂൾ പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ സജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ ജമീല എം.കെ, അനുഷ ആൻ്റണി എന്നിവർ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സന്ദേശങ്ങൾ, ശുചിത്വ പ്രതിജ്ഞ, ബോധവത്കരണ ഗാനങ്ങൾ ,ഫ്ളാഷ് മോബ് , എന്നിങ്ങനെ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. ഫാ: […]
Narikkuni, പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
Narikkuni: നെടിയനാട് ബദ്‌രിയ്യയുടെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു . നെടിയനാട് ബദ്‌രിയ്യയുടെ പുതിയ ക്യാമ്പസിൽ എസ് വൈ എസ് നരിക്കുനി സോൺ തല ഉദ്ഘാടനം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം വൃക്ഷ തൈ നട്ട് നിർവഹിച്ചു. ഫസൽ സഖാഫി നരിക്കുനി അധ്യക്ഷത വഹിച്ചു. എ പി ഫസലുറഹ്മാൻ , നൗഷാദ് തെക്കേടത്ത് താഴം തുടങ്ങിയവർ സംബന്ധിച്ചു . ബദ്‌രിയ്യയിൽ നടന്ന പൂന്തോട്ട നിർമാണ ഉദ്ഘാടനം സീനിയർ […]
Poonoor, ലോക പരിസ്ഥിതിദിനം
Poonoor: മങ്ങാട് എ.യു.പി. സ്കൂൾ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കെഎൻ ജമീല ടീച്ചറുടെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഹൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ “ശോബീന്ദ്ര വൃക്ഷത്തൈ” നടുകയും, യുപി തലത്തിലെ വിദ്യാർത്ഥികൾക്ക് തൈ വിതരണവും ചെയ്തു. പരിപാടിയിൽ എൻ ജി സി കോ ഓഡിനേറ്റർ ഗ്രി ജീ ഷ് മാസ്റ്റർ സ്വാഗതവും ടി അബ്ദുൽ ജബ്ബാർ , ടി പി നദീറ , കെ. […]
Elettil, റോഡിൽ വീട് പൊളിച്ച വേസ്റ്റ് തട്ടിയത് പ്രതിഷേധാർഹം:സി.എസ്.എം. സൗഹൃദ വേദി.
Elettil: പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്ക്കരമായ കണ്ണൻകുന്ന് – ആവിലോറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമെന്ന പേരിൽ വീട് പൊളിച്ച ടൈൽസ് അടക്കമുള്ള വേസ്റ്റ് തട്ടിയത് നടപടി ജനങ്ങൾക്ക് വെല്ലുവിളിയായി. എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ, ആവിലോറ എ യു പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് നടന്ന് പോലും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് വേസ്റ്റ് തട്ടിയത് എന്നത് കൂടുതൽ ഗൗരവമാണ്. എത്രയും പെട്ടന്ന് വേസ്റ്റ് നീക്കി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾ […]
Elettil, പരിസ്ഥിതി ദിനാചരണവുമായി മെക്സവൻ ക്ലബ്ബ്
Elettil: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മെക്സവൻ ക്ലബ്ബ് എളേറ്റിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ നിർവഹിച്ചു. ചെറ്റക്കടവ് മിനി സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഒ.പി കോയ അധ്യക്ഷനായി. ജനറൽ കൺവീനർ മുജീബ് ചളിക്കോട്, കോഡിനേറ്റർ ഇസ്ഹാഖ് പൂക്കോട്, മുജീബ് കൈപ്പാക്കിൽ, നിയാസ്, ഇഖ്ബാൽ, ജലീൽ എന്നിവർ സംബന്ധിച്ചു.