Thamarassery, പളളിക്കുള്ളിൽ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാൽ വിളിക്കും..!
പോലീസ് പൊക്കുമെന്ന് പറഞ്ഞാൽ പൊക്കും. സംഭവം Thamarassery, കാരാടിയിൽ.
Thamarassery, കാരാടി പള്ളിയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ച് വിദ്വേഷ പ്രചരണം നടത്തിയ യുവാവ് പിടിയിൽ
Thamarassery: കാരാടി ജുമാ മസ്ജിദ് വരാന്തയിൽ കയറി വീഡിയോ ചിത്രീകരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത താമരശ്ശേരി ആലിക്കുന്നുമ്മൽ അഭിജയ് എന്ന യുവാവിനെയാണ് താമരശ്ശേരി സിഐ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വീഡിയോ നാട്ടിലും, വിദേശത്തും പ്രചരിച്ചിരുന്നു. വൈകീട്ട് 6 മണിയോടെയാണ് പ്രതി പോലീസ് പിടിയിലാവുന്നത്. പള്ളിക്കമ്മറ്റിയുടെ പരാതിയും, രഹസ്യ അന്വേഷണ റിപ്പോർട്ടിനേയും തുടർന്നാണ് പോലീസ് നടപടി. സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു..
Puthuppady, ഉന്നത വിജയികൾക്ക് സ്നേഹാദവും സ്വീകരണവും നൽകി ദിവ്യ ക്ലബ്
Puthuppady: കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ, നീറ്റ് പരിക്ഷകളിൽ ഉന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരവും സ്വീകരണവും നൽകി. സ്നേഹാദരം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കിയ ഡോ ഫെമിന ജാസ്മിന് മെമെന്റോ കൈമാറി ഉത്ഘാടനം ചെയ്തു. ദിവ്യ ക്ലബ് പ്രസിഡന്റ് സി […]
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളിൽക്കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തമിഴ്നാട് തീരങ്ങളിൽ ഇന്ന് അർദ്ധരാത്രി 11. 30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും […]
Kodenchery, ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് നിര്യാതനായി
Kodenchery: ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് (90) നിര്യാതനായി. ഭാര്യ: റോസമ്മ ചമൽ ഇലവുംതടിക്കൽ കുടുംബാംഗം. മക്കൾ:ലിസി,സജി, ബെറ്റി,ബിജു. മരുമക്കൾ : ജോസ് കൊച്ചുപുരയ്ക്കൽ (തിരുവമ്പാടി), സെൽവി പടിഞ്ഞാറക്കുറ്റ് (വേനപ്പാറ), സെലസ്റ്റിൻ പള്ളിത്താഴത്ത് (കൂടത്തായി), ഡാനി ചാരുപ്ലാക്കൽ (തിരുവമ്പാടി). സംസ്കാരം : നാളെ (11-06-24) രാവിലെ 9ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.