Malappuram, നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനം, സൗന്ദര്യമില്ലെന്ന് പറഞ്ഞും ഉപദ്രവം; കേള്‍വിശക്തി തകരാറിലായി
Malappuram: നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി […]
Kattippara, മരണം ചെമ്പ്രകുണ്ട അബ്ദുറഹിമാൻ ഹാജി (74)
Kattippara: ചെമ്പ്രകുണ്ട കല്ലാഞ്ഞിമാട്ടുമ്മൽ അബ്ദുറഹിമാൻ ഹാജി (74) മരണപ്പെട്ടു. ഭാര്യ: സുലൈഖ വട്ടിക്കുന്നുമ്മൽ. മക്കൾ: മുഹമ്മദ്, ഫാത്തിമ ബീവി,മൈമൂന, മുനീറ മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ ചെമ്പ്രകുണ്ട,ബഷീർ കരുവമ്പൊയിൽ,മുഹമ്മദ് എം.എം.പറമ്പ്, മുഹ്മിനത്ത് നെരോത്ത്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ.
Thamarassery, എ ഐ ക്യാമറ തല തിരിച്ചു..
Thamarassery: വട്ടക്കുണ്ട് പാലത്തിന് സമീപം സ്ഥാപിച്ച Ai ക്യാമറ സാമൂഹ്യ വിരുദ്ധർ തല തിരിച്ചു.റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കാണാത്ത വിധം താഴേക്ക് തിരിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ക്യാമറ. പതിവായി ഇരുചക്രവാഹങ്ങൾക്ക് പിന്നിലെ നമ്പർ പ്ലേറ്റ് കാലുകൊണ്ട് മറച്ച് യാത്ര ചെയ്യുന്ന വിരുതൻമാരാവാം ക്യാമറ തലതിരിച്ചതിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.
Thamarassery, അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു
Thamarassery: താമരശ്ശേരിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു.താമരശ്ശേരി തച്ചംപൊയിൽ കല്ലുണ്ടയിൽ ഷമീമിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.വീട് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച രണ്ടര പവൻ സ്വർണാഭരണങ്ങളും 12,000 രൂപയും അപഹരിച്ച് കടന്നു കളയുകയായിരുന്നു. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.