Balussery, തോട്ടില്‍ വീണ് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.
Balussery: കിനാലൂര്‍ സ്വദേശി താഴത്തുവീട്ടില്‍ മുഹമ്മദാണ് ഇന്നലെ വൈകീട്ടോടെ കപ്പുറത്ത് തോട്ടില്‍ വീണത്. ഇന്ന് രാവിലെയോടെയാണ് ഇയാള്‍ വീണ സ്ഥലത്തുനിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ കരിയാത്തന്‍കാവില്‍ വെച്ച് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് നരിക്കുനി യില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.ഇയാള്‍ കപ്പുറത്ത് വാടകവീട്ടില്‍ താമസിച്ചുവരികയാണ്. വീട്ടിലേക്ക് പോകുന്നാതിനായി സ്‌ക്കൂട്ടര്‍ തിരിക്കുമ്പോള്‍ അബദ്ധത്തില്‍ തോട്ടില്‍ വീഴുകയായിരുന്നുവെനനാണ് കരുതുന്നത്. പിന്നീടുള്ള തെരച്ചിലാലിലാണ് സ്‌ക്കൂട്ടര്‍ കണ്ടെത്തിയത്. സ്‌ക്കൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തോട്ടില്‍ നിന്നും പുറത്തെടുത്തു. മൃതദേഹം […]
Puthuppady, കാഞ്ഞാംവയൽ സന്തോഷ് നിര്യാതനായി
Puthuppady: പുതുപ്പാടി കാഞ്ഞാംവയൽ സന്തോഷ് (48) നിര്യാതനായി. ഭാര്യ: സുവർണ, മക്കൾ: അളകനന്ദ, ആദി ആനന്ദ്. പിതാവ്: പരേതനായ നെല്ലമ്പിര. മാതാവ്: വെള്ളായി. സഹോദരങ്ങൾ: ഭാസ്കരൻ (പോസ്റ്റ് ഓഫീസ്), ശ്രീധരൻ, സുനി, ശാരദ, ശാന്ത.
Puthuppady, ആംബുലൻസ് ഇടിച്ച് കാൽ നടയാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്
Puthuppady: കൈതപ്പൊയിലിൽ കാൽനടയാത്രക്കാരനായ വിദ്യാർത്ഥിയുടെ ദേഹത്ത് ആംബുലൻസ് ഇടിച്ച് പരിക്ക്. പരിക്കേറ്റ വിദ്യാർത്ഥിയെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് സഹൽ 13 വയസ്സ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായി എത്തി. മൃതദേഹം ഇറക്കി ആംബുലൻസ് തിരിച്ചു മൈസൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുട്ടിയുടെ നില ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആബുലൻസ് ഡ്രൈനേജിൽ ചാടിയാണ് നിന്നത്.
മതം മധുരമാണ് ക്യാംപയിൻ Thamarassery, മേഖലയിൽ തുടക്കമായി
Thamarassery: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മുഴുവൻ യൂണിറ്റുകളിലും നടപ്പിലാക്കുന്ന മതം മധുരമാണ് ക്യാംപയിൻ താമരശ്ശേരി മേഖലാ തല ഉൽഘാടനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു . മത നിരാസവും ലിബറലിസവും ലഹരി ഉപയോഗവും പുതുതലമുറയിൽ വളർന്ന് വരുന്ന സാഹചര്യത്തിൽ മതം മധുരമാണ് ക്യാംപയിന് പ്രശസ്തി വർധിക്കുകയാണെന്ന് തങ്ങൾ കൂട്ടിച്ചേർത്തു .കട്ടിപ്പാറ ക്വാറി ഇസ്‌ലാഹുൽ അഥ്ഫാൽ മദ്രസയിൽ നടന്ന പരിപാടി സയ്യിദ് മുസമ്മിൽ ദാരിമിയുടെ പ്രാർത്ഥനയോടെ തുടക്കമായി .മേഖലാ പ്രസിഡണ്ട് ഉനൈസ് […]
Ekarool, എസ് എസ് എഫ് ഉണ്ണികുളം സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം
Ekarool: എസ്എസ്എഫ് ഉണ്ണികുളം സെക്ടർ സാഹിത്യോത്സവിന് ഇന്ന് അണിയോത്ത് പൊയിലിൽ തുടക്കമാകും. സെക്ടറിനെ കീഴിലുള്ള 7 യൂണിറ്റുകളിലെ പ്രതിഭകൾ തമ്മിലാണ് മത്സരം. വൈകീട്ട് നടക്കുന്ന കൊടി ഉയർത്തൽ കർമ്മത്തിന് ബീരാൻകുട്ടി ഫൈസി നേതൃത്വം നൽകും. തുടർന്ന് എസ് എസ് എഫ് ഉണ്ണികുളം സെക്ടർ പ്രസിഡന്റ് മുഹമ്മദ് റാഫി ഖുതുബി കരുമലയുടെ അധ്യക്ഷതയിൽ യുവ എഴുത്തുകാരൻ നൗഫൽ പനങ്ങാട് ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം മൻസൂർ സഖാഫി പരപ്പൻപൊയിൽ പ്രമേയ പ്രഭാഷണം നടത്തും. അബ്ബാസ് […]
Kozhikode, ഓട്ടോറിക്ഷയ്ക്ക് മുകളിൽ തണൽ മരം വീണ് ഓട്ടോ തകർന്നു
Kozhikode: മാങ്കാവിന് സമീപം കൈമ്പാലത്ത് ഓട്ടോറിക്ഷയ്ക്ക് മുകളിൽ തണൽ മരം വീണ് ഓട്ടോ തകർന്നു. രാത്രി 9:15 ഓടെയാണ് അപകടം ഉണ്ടായത്. ശക്തമായ മഴയിൽ റോഡരികിലെ തണൽമരം റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പന്തീരാങ്കാവ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്കാണ് തണൽമരം വീണത്. മരം വീഴുന്ന സമയത്ത് ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മരം റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. തുടർന്ന് മീഞ്ചന്ത അഗ്നി ശമനസേന സ്ഥലത്തെത്തി മരം […]
Thiruvambady, സ്വാമി ജ്ഞാനതീർത്ഥയുടെ ചികിൽസക്കായി നാടൊരുമിച്ചു, ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
Thiruvambady: മലയോര മേഖലയിലെ സൗഹൃദത്തിൻ്റെയും, സ്നേഹത്തിൻ്റെയും പ്രതീകമായി പ്രവർത്തിച്ചിരുന്ന താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ സ്വാമികളുടെ ഗുരുതരമായ കരൾ രോഗ ചികിൽസക്കായി പണം സമാഹരിക്കുന്നതിൻ്റെ ഭാഗമായി തിരുവമ്പാടിയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മക്കും ഫണ്ട് സമാഹരണത്തിനും നേതൃത്വം നൽകിയത് സംസ്ഥാനത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ ഷമീർ കുന്ദമംഗലമാണ്. പ്രസ്തുത ജനകീയ സംഗമം ഇസ്ലാമിക്ക് വെൽഫയർ ട്രസ്റ്റ് ചെയർമാൻ എം.അബ്ദുൾ ലത്തീഫ് ഉൽഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് […]