Thamarassery, ജീർണിച്ച് ഒടിഞ്ഞു തൂങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം;ജീവന് ഭീഷണി

Thamarassery dilapidated and broken bus stand life threatening cleanup

Thamarassery: പതിറ്റാണ്ടുകൾ പഴക്കമുള്ള താമരശ്ശേരി പരപ്പൻ പൊയിൽ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരുപ്പ് കേന്ദ്രമാണിത്. ജീർണിച്ച് മേൽക്കൂര ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലായിട്ടും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല, മഴക്കാലത്ത് ഏത് സമയത്തും പൊളിഞ്ഞു വീണ് അത്യാഹിതം സംഭവിച്ചേക്കാം എന്ന സ്ഥിയിലായ ബസ് കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂരയെങ്കിലും അടിയന്തിരമായി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ബസ് സ്റ്റോപ്പ് ചുമരിൽ പരസ്യം എഴുതി പണം സ്വരൂപിക്കുന്നതിന് കുറവൊന്നും […]

Thamarassery, കനത്ത മഴ;വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.

Thamarassery heavy rain backyard well collapsed. cleanup

Thamarassery: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. കോരങ്ങാട് ലക്ഷംവീട് കുമാരന്റെ വീട്ടുമുറ്റത്തെ കിണറാണ് വ്യാഴാഴ്ച രാത്രി10: മണിയോടെ ഇടിഞ്ഞു താഴ്ന്നത്.

Mukkam, കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല

Massive landslide on Mukkam Karnataka National Highway There is no information about the Malayali driver who was involved in the accident for the 4th day cleanup

Mukkam: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി; രണ്ടുജില്ലകളിൽ പ്രാദേശിക അവധി.

heavy rain Schools in five districts are closed today Local holiday in two districts

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കോളജുകൾ ഒഴികെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം താലൂക്കിലും ചിന്നക്കനാൽ പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് […]

test