Thiruvambady, പാമ്പിഴഞ്ഞപാറ, കരിമ്പിച്ചിയിൽ ജോർജ് (ആസപ്പൻ) നിര്യാതനായി.
Thiruvambady: പാമ്പിഴഞ്ഞപാറ, കരിമ്പിച്ചിയിൽ ജോർജ് (ആസപ്പൻ – 89) നിര്യാതനായി. ഭാര്യ’ ത്യേസ്സ്യ തെക്കെടത്ത് കുടുംബം മക്കൾ: റെജി ജോർജ് (ഓട്ടൊ ഡ്രൈവർ തിരുവമ്പാടി), ജസ്സി തിരുവമ്പാടി, ഗ്രേസ്സി തേക്കും കുറ്റി. മരുമക്കൾ: ദേവസ്സ്യ തിരുവമ്പാടി, തങ്കച്ചൻ തേക്കും കുറ്റി, ഡസ്സി റജി നെല്ലിപ്പൊയിൽ . സംസ്കാരം : നാളെ രാവിലെ 9 മണിക്ക് തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ.
സംസ്ഥാനത്ത് വീണ്ടും നിപ മരണംKozhikode, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു
Kozhikode: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് […]
Kodenchery, മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍;അനുബന്ധമത്സരങ്ങള്‍ ഇന്ന്(21/07/24 ഞായര്‍).
Kodenchery: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിൽ കുറ്റ്യാടിപുഴയിൽ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് വിവിധ അനുബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സൈക്ലിംഗ് ഇന്ന് (21/07 ഞായര്‍) —————————– കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെയും കെ.എല്‍ ടെന്‍ പെഡലേഴ്‌സ് ക്ലബിന്റെയും സഹകരണത്തോടെ കോഴിക്കോട് നിന്നും അരീക്കോട് നിന്നും കോടഞ്ചേരി […]
Thamarassery, ചുരത്തിൽ സ്കാനിയ കുടുങ്ങി ഗതാഗത തടസ്സം.
Thamarassery, ചുരം ഒന്നാം വളവവിന് സമീപം KSRTC സ്കാനിയ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം. ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സാണ കുടുങ്ങിയത്, മെക്കാനിക്ക്ങ്ങ ഉടൻ സ്ഥലത്തെത്തുമെന്ന് KSRTC ജീവനക്കാർ അറിയിച്ചു.വാഹനങ്ങൾ വൺവേയായി കടന്നു പോകുന്നു. ഹൈവേ പോലീസ് സ്ഥലത്തുണ്ട്.
Thamarassery, ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു
Thamarassery, ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ചുരം ആറാം വളവില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. രണ്ടു പിക്കപ്പുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഒരു പിക്കപ്പാണ് താഴ്ചയിലേക്ക് പതിച്ചത്. ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്.കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം പുറത്തെടുത്തിട്ടില്ല,ഫയർഫോഴ്സ് എത്തുന്നതിനു മുമ്പുതന്നെ പരുക്കേറ്റവരെ മുകളിൽ എത്തിച്ചിരുന്നു.
Kozhikode, മാരക ലഹരി മരുന്നായ എം ഡി.എം എ സഹിതം 5 പേർ പിടിയിൽ
Kozhikode: പുതിയ സ്റ്റാൻ്റ് പരിസരത്ത് വച്ച് കാറിൽ വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടി കൂടി കണ്ണൂർ സ്വദേശി കളായ ചക്കരക്കല്ല് അയിഷ മൻസിൽ മുഹമദ് ആദിൽ പി.എസ് , (19) ചക്കര കല്ല് ബിസ്മില്ല മൻസിൽ മുഫീദ്ധീൻ ഷിബിലി സി.എം (20) മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസിൽ സൽമാൻ ഫാരിസ് കെ (26) മഞ്ചേരി തലാപ്പിൽ ഹൗസിൽ അലി റഷിൻ ടി (19) മഞ്ചേരി പാറക്കൽ ഹൗസിൽ […]