വെള്ളച്ചാൽ- തെക്കെ തൊടുക പാലം പ്രാവർത്തികമാകുന്നു: ഡോ.എം.കെ.മുനീർ എം.എൽ.എ
കൊടുവള്ളി നിയോജക മണ്ഡലത്തിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയേയും ഓമശ്ശേരി ഗ്രാമപഞ്ചായത്തിനേയും പരസ്പരം ബന്ധിപ്പിക്കുന്ന വെള്ളച്ചാൽ- തെക്കെതൊടുക പാലം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചതായി ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. 5 കോടി രൂപ ചെലവിൽ ഇരുതുള്ളി പുഴക്ക് കുറുകെ നിർമ്മിക്കുന്ന പാലം പ്രദേശവാസികളുടെ സ്വപ്ന സാക്ഷാത്ക്കാരമാണെന്നും എം.എൽ.എ പ്രസ്താവിച്ചു. മൂന്ന് സ്പാനുകളിലായി 53 മീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമുള്ള പാലം, 1.20 മീറ്റർ വീതിയിലുള്ള ഫുട്പാത്ത്, ഹാൻഡ് റയിൽ, ഇരു ഭാഗങ്ങളിലുമുള്ള പാലം അപ്രോച്ച് റോഡ് എന്നിങ്ങനെ വിഭാവനം […]
ജോലി സംരക്ഷണം ആവശ്യപ്പെട്ട് 30000 ത്തോളം എയ്ഡഡ് സ്കൂൾ ജീവനക്കാർ
2015 മുതൽ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യ്ത് വരുന്ന മുപ്പതിനായിരത്തോളം അധ്യാപക – അനധ്യാപക ജീവനക്കാർക്ക് ഇതുവരെ ജോലി സംരക്ഷണം സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. അവസാനമായി 2014 -15 വർഷം വരെയാണ് ജോലി സംരക്ഷണം ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ കുറവ് മൂലം പുറത്തു പോകുന്ന അവസ്ഥയുണ്ടായാൽ ഒരുപാട് അധ്യാപകൻ സർവീസിൽ നിന്നും പുറത്തു പോകേണ്ടിവരും. 2022 2023 വർഷങ്ങളിൽ നിരവധി അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെട്ട് പുറത്തു പോകേണ്ടി വന്നിട്ടുണ്ട് ഈ വർഷത്തെ തസ്തികനിർണയം പൂർത്തീകരിക്കുന്നതിനനുസരിച്ച് മാത്രമേ എത്രപേർക്ക് തൊഴിൽ നഷ്ടപ്പെടും […]
Koduvally, പരപ്പൻപൊയിൽ – പുന്നശ്ശേരി റോഡ് അറ്റകുറ്റപ്പണി പ്രവർത്തി ടെൻഡർ ചെയ്തു: ഡോ. എം.കെ മുനീർ എം.എൽ.എ
Koduvally, നിയോജകമണ്ഡലത്തിലെ പരപ്പൻപൊയിൽ – പുന്നശ്ശേരി റോഡിലെ അറ്റകുറ്റപ്പണികൾക്കായി കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അനുവദിച്ച 10 ലക്ഷം രൂപയുടെ പ്രവർത്തി ടെൻഡർ ചെയ്തതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു. നിലവിൽ റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതടക്കമുള്ള പ്രവർത്തിയാണ് ടെൻഡർ ചെയ്തിട്ടുള്ളത്. കിഫ്ബി മുഖേനെ അനുവദിച്ച 45 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമായിരുന്നെങ്കിലും എസ്റ്റിമേറ്റ് തെയ്യാറാക്കിയതിൽ ചില അപാകതകൾ സംഭവിച്ചതിനാൽ സാങ്കേതികാനുമതി റദ്ധ് ചെയ്യേണ്ട സാഹചര്യം […]
Elettil, സ്വദേശി റൈഞ്ച് സംഗമം നടത്തി.
Elettil, സ്വദേശി റൈഞ്ച് സംഗമം എളേറ്റിൽ ഇസ് ലാമിക്ക് സെൻ്ററിൽ റൈഞ്ച് പ്രസിഡണ്ട് ടി.പി മുഹ്സിൻ ഫൈസിയുടെ അദ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മുദരിബ് മുഹമ്മദ് സ്വാലിഹ് അസ്ഹരി വിഷയാവതരണവും, ചെറിയ മുഹമ്മദ് ഹൈതമി മുഖ്യ പ്രഭാഷണവും നടത്തി. ഭാരവാഹികളായി എൻ.എം.അശ്റഫ് ബാഖവി ചെയർമാൻ, അബ്ദുൽ ഖാദർ ബാഖവി ,മുഹമ്മദ് സ്വാലിഹ് ബാഖവി വൈ: ചെയർമാൻമാർ, എം.കെ.അബ്ദുൽ അസീസ് മുസ്ല്യാർ ജന: കൺവീനർ ,ടി.മുഹമ്മദ് ഫൈസി ,അബ്ദുറഹ്മാൻ ത്വാഹ ബാഖവി […]
കേരളത്തിലായിരുന്നെങ്കില്‍…
അങ്കോളയിലെ മണ്ണിടിച്ചിൽ കേരളത്തിലായിരുന്നെങ്കിലെന്ന് ആയിരം വട്ടം പറഞ്ഞുപോയിട്ടുണ്ടാവും ഈ ആറുദിവസത്തിനുള്ളില്‍ ഓരോ മലയാളിയും. പക്ഷേ, പറഞ്ഞു മതിയാക്കി നിസ്സഹായത ഉള്‍ക്കൊണ്ട് അവനവന്‍റെ ജീവിതത്തിലേക്കു തിരിച്ചു പോവാന്‍ പറ്റണ്ടേ? കർണാടക വേറെ രാജ്യത്തൊന്നുമല്ലല്ലോ, പാസ്പോർട്ടും വിസയുമൊന്നും വേണ്ടല്ലോ, നമുക്കെല്ലാവർക്കും കൂടി പോയി കൈ കൊണ്ടും തൂമ്പ കൊണ്ടും കിട്ടുന്ന ആയുധങ്ങള്‍ കൊണ്ടെല്ലാം മണ്ണു നീക്കി അവനെയിങ്ങു കൊണ്ടുപോന്നൂടേന്നുമൊക്കെ എത്രയോ ആലോചിച്ചുപോയി. അങ്ങനത്തെ തോന്നലില്‍ ഇറങ്ങിപ്പുറപ്പെടുന്നവരാണ് ഈ ചെറുപ്പക്കാർ. മുക്കത്തുനിന്നുള്ള റെസ്ക്യൂ ടീം. കർണാടക സർക്കാർ രക്ഷാദൗത്യത്തിൽ ചേരാൻ സമ്മതിക്കുമോ എന്നൊന്നും […]
അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ എത്തിക്കും.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം ലോറി പുഴയിലേക്ക് പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ […]