Thamarassery, പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ചു
Thamarassery: കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കാറും, പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ഇൻ്റിക്കേറ്റർ ഇട്ട് പൂനൂർ ഭാഗത്തേക്ക് തിരിയുകയായിരുന്ന കാറിൽ ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് ഇടിച്ചാണ് അപകടം. കാറിൻ്റെ വലതു ഭാഗം തകർന്നു.
Koodaranji, ‘തണൽ ഒരുങ്ങുന്നു മുൻപേ നടന്നവർക്ക്’ വയോജന സൗഹൃദ പഞ്ചായത്ത്- പഞ്ചായത്ത് തല പരിശീലനം സംഘടിപ്പിച്ചു.
Koodaranji:കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ട് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനുമായി ചേർന്ന് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അർദ്ധ ദിന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റോസിലി ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി. വാർഡ് മെമ്പർ ജോണിവാളിപ്ലാക്കൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയോജന […]
ഒപ്പുമതിൽ തീർത്ത് Thiruvambady, പഞ്ചായത്ത് എൽ ജി എം എൽ.
Thiruvambady: തദ്ദേശ ഭരണകൂടത്തെ വെട്ടിലാക്കും വിധം ക്രൂരമായ നിലപാടുകളും ആയി പോകുന്ന കേരള സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പു മതിൽ ന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് L.G.M.L തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് മുൻപിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു. തദ്ദേശ ഭരണകൂടങ്ങൾക്കായി ലഭിക്കേണ്ട 2928 കോടി കവർന്നു,പ്രാദേശിക വികസനങ്ങളെതടയിടുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കി മുന്നോട്ടു പോകുമെന്ന് തിരുവമ്പാടി പഞ്ചായത്ത് L.G.M.L പ്ര്യഖ്യാപിച്ചു . പ്രതിഷേധ പരിപാടി നിയോജകമണ്ഡലം […]
Thiruvambady, സൗഖ്യ ഗ്രാമം പദ്ധതിക്ക് തുടക്കമായി.
Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയായ ജീവതാളം പദ്ധതിയും മഹിളാ യോഗാ പദ്ധതിയും സംയോജിപ്പിച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 2024-25 വർഷം നടപ്പാക്കാൻ പോവുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ സ്വാഗതം പറഞ്ഞു. […]
Kodenchery, മലബാർ റിവർ ഫെസ്റ്റിവെൽ ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ്.
Kodenchery: മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ പ്രീഇവൻ്റുകളുടെ ഭാഗമായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കാലിക്കറ്റ് ഇൻഡോർ ബാഡ്മിൻ്റൺ അസ്സോസിയേഷൻ്റെ (CIBA) സഹകരണത്തോടെ 13-07 -2024 ന് ശനിയാഴ്ച വൈകിട്ട് നടത്തുന്ന ജില്ലാതല പ്രൈസ് മണി ഷട്ടിൽ ബാഡ്മിൻ്റൺ (D Level) ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. ഗ്രമാപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉൽഘാടനം ചെയ്തു. അലക്സ് തോമസ് ചെമ്പകശേരി […]
Thamarassery, ചുരത്തിൽ സൗരോർജ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം
Thamarassery: പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. ടാലെൻ്റ് മാർക്ക് ബിൽഡേഴ്‌സ് സ്പോൺസർ ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് കളുടെ സ്വിച്ച് ഓൺ കർമ്മം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ നിർവഹിച്ചു. പരിപാടിയിൽ ഷിജു ഐസക്ക് (വൈസ് പ്രസിഡന്റ് പുതുപ്പാടി ഗ്രാമപഞ്ചായത്ത്) അധ്യക്ഷം വഹിച്ചു.ബുഷ്‌റ ഷാഫി (മെമ്പർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്),മോളി ആന്റോ (വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്‌സൺ, പുതുപ്പാടി ഗ്രാമ പഞ്ചയത്ത്), […]
Thamarassery, താലൂക്ക് ആശുപത്രിയിൽ യു.എസ്.ജി സ്കാനിങ് പുനരാരംഭിച്ചു
Thamarassery: താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ യു.എസ്.ജി. (അൾട്രാ സോണോഗ്രാം) സ്കാനിങ് സംവിധാനം പുനരാരംഭിച്ചു. സാങ്കേതികത്വത്തിന്റെയും പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും പ്രതിബന്ധങ്ങൾ നീങ്ങി റേഡിയോളജിസ്റ്റ് തസ്തികയിൽ നിയമന നടപടി പൂർത്തിയായതോടെയാണ് സ്കാനിങ് വീണ്ടും തുടങ്ങിയത്. ആശുപത്രി വികസനസമിതി നിയമിച്ച റേഡിയോളജിസ്റ്റ് ഒഴിവായതോടെ പകരം ആളെ കണ്ടെത്താനാവാതെ വന്നതോടെ താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിൽ എട്ടുമാസം മുൻപായിരുന്നു സ്‌കാനിങ് സംവിധാനം നിലച്ചത്. യോഗ്യതയുള്ള റേഡിയോളജിസ്റ്റുകളുടെയും നൽകാവുന്ന വേതനത്തിന്റെയും അപര്യാപ്‌തത പുനർനിയമനം നീളാനുള്ള കാരണമായി.
Malappuram, നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനം, സൗന്ദര്യമില്ലെന്ന് പറഞ്ഞും ഉപദ്രവം; കേള്‍വിശക്തി തകരാറിലായി
Malappuram: നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്. സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി […]
Kattippara, മരണം ചെമ്പ്രകുണ്ട അബ്ദുറഹിമാൻ ഹാജി (74)
Kattippara: ചെമ്പ്രകുണ്ട കല്ലാഞ്ഞിമാട്ടുമ്മൽ അബ്ദുറഹിമാൻ ഹാജി (74) മരണപ്പെട്ടു. ഭാര്യ: സുലൈഖ വട്ടിക്കുന്നുമ്മൽ. മക്കൾ: മുഹമ്മദ്, ഫാത്തിമ ബീവി,മൈമൂന, മുനീറ മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ ചെമ്പ്രകുണ്ട,ബഷീർ കരുവമ്പൊയിൽ,മുഹമ്മദ് എം.എം.പറമ്പ്, മുഹ്മിനത്ത് നെരോത്ത്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ.
Thamarassery, എ ഐ ക്യാമറ തല തിരിച്ചു..
Thamarassery: വട്ടക്കുണ്ട് പാലത്തിന് സമീപം സ്ഥാപിച്ച Ai ക്യാമറ സാമൂഹ്യ വിരുദ്ധർ തല തിരിച്ചു.റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കാണാത്ത വിധം താഴേക്ക് തിരിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ക്യാമറ. പതിവായി ഇരുചക്രവാഹങ്ങൾക്ക് പിന്നിലെ നമ്പർ പ്ലേറ്റ് കാലുകൊണ്ട് മറച്ച് യാത്ര ചെയ്യുന്ന വിരുതൻമാരാവാം ക്യാമറ തലതിരിച്ചതിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.
Thamarassery, അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു
Thamarassery: താമരശ്ശേരിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണവും പണവും കവർന്നു.താമരശ്ശേരി തച്ചംപൊയിൽ കല്ലുണ്ടയിൽ ഷമീമിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.വീട് കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച രണ്ടര പവൻ സ്വർണാഭരണങ്ങളും 12,000 രൂപയും അപഹരിച്ച് കടന്നു കളയുകയായിരുന്നു. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Ramanattukara, ജൂവലറിയുടെ ഭിത്തിതുരന്ന് അകത്തുകയറി കവര്‍ച്ചയ്ക്കുശ്രമിച്ച ആള്‍ പിടിയില്‍.
Ramanattukara: നഗരമധ്യത്തിലെ ജൂവലറിയുടെ ഭിത്തിതുരന്ന് അകത്തുകയറി കവര്‍ച്ചയ്ക്കുശ്രമിച്ച ആള്‍ പിടിയില്‍. മധ്യപ്രദേശ് രേവ ജില്ലയിലെ പടി പഞ്ചായത്ത് ദിയോരിയില്‍ നേക്മണി സിങ് പട്ടേല്‍ (27) ആണ് പിടിയിലായത്. ദിവസങ്ങള്‍ക്കുമുമ്പ് രാമനാട്ടുകരയില്‍ ഹിറ്റാച്ചി ഓപ്പറേറ്ററായി എത്തിയതാണ് ഇയാള്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ‘ദുബായ് ഗോള്‍ഡ്’ ജൂവലറിയുടെ പടിഞ്ഞാറുവശത്തുള്ള ചുമര് ഒരുമീറ്റര്‍ ഉയരത്തിലും അരമീറ്റര്‍ വീതിയിലുമാണ് തുരന്നത്. അകത്തുണ്ടായിരുന്ന പ്ലൈവുഡ്ഷീറ്റില്‍ ഒരാള്‍ക്ക് കഷ്ടിച്ചുകടക്കാനാവുംവിധം ദ്വാരംകൂടിയുണ്ടാക്കിയിരുന്നു. റിസപ്ഷനോടുചേര്‍ന്നുള്ള കാഷ് കൗണ്ടറിലേക്കാണ് മോഷ്ടാവ് തുരന്നുകയറിയത്. ഇവിടെ സൂക്ഷിച്ചിരുന്ന മറ്റുമുറികളിലേക്കുള്ള ചാവിയെടുത്ത് മുകള്‍ഭാഗത്തേക്ക് കയറി. […]