Kuwait City, വാഹനാപകടം; 7 ഇന്ത്യക്കാർ മരിച്ചു, രണ്ട് മലയാളികൾക്ക് ഗുരുതര പരുക്ക്
Kuwait City∙ കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 7 ഇന്ത്യക്കാർ മരിച്ചു. 2 മലയാളികുൾപ്പെടെ 3 പേർക്ക് ഗുരുതര പരുക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാർ സഞ്ചരിച്ച മിനിബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് മിനി ബസ് അബ്ദുല്ല അൽ മുബാറക് ഏരിയക്ക് എതിർവശത്തെ […]
അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം; പൊലീസ് പരിശോധന
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി.
Thamarassery, തീയണച്ചു; ചുരം വഴിയുള്ള ഗതാഗത തടസ്സം നീങ്ങി.
Thamarassery: താമരശ്ശേരി ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ കനത്ത മഴ സമയത്ത് തീ പിടിച്ച് കത്തിയമർന്ന കാർ റോഡിൻ്റെ മധ്യത്തിൽ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കി. കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്, കാറിൽ ഉണ്ടായിരുന്നവർ പെരിന്തൽമണ്ണ ഭാഗത്തുള്ളവരാണ് എന്നാണ് പ്രാഥമിക വിവരം, കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്ത് ഇറങ്ങിയിരുന്നു. അതിനാൽ ആളപായ മില്ലാതെ രക്ഷപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഫയർഫോയ്സ് എത്തിയാണ് തീയണച്ചത്.
Thamarassery, ചുരത്തിൽ കാർ കത്തിനശിച്ചു
Thamarassery, ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ കാറിന് തീപിടിച്ചു, കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണക്കുന്നു ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു
Thamarassery, സ്വകാര്യ ബസ്സ് മിനിലോറിയിൽ ഇടിച്ച് അപകടം;ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
Thamarassery: കോഴിക്കോട് -കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് സ്വകാര്യ ബസ് മിനിലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് നിന്നും ദേവാലയിലേക്ക് പോകുന്ന സ്വകാര്യ ബസ് മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിർദിശയിൽ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മിനിലോറിയിലെ ഉണ്ടായിരുന്ന കപ്പ റോഡിൽ ചിതറുകയും ചെയ്തു. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു ഏറെ നേരം ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു. താമരശ്ശേരി ട്രാഫിക് എസ് ഐ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് […]
Omassery, സാരഥി ആലിൻതറ പ്രതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.
Omassery: ആലിൻതറ സാരഥി കലാ സാംസ്കാരിക സമിതി പ്രതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിച്ചു.24വർഷത്തെ മികച്ച സേവനത്തിനു ശേഷം സർക്കാർ സർവീസിൽ (റവന്യു) നിന്നും വിരമിച്ച സാരഥി കലാ സാംസ്കാരിക സമിതി ജന.സെക്രട്ടറി ടി.പി.മൊയ്‌തീൻ കുഞ്ഞിയെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനൂസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.സാരഥി പ്രസിഡണ്ട് വിജയൻ പുതിയോട്ടിൽ […]
Kozhikode, ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി
Kozhikode: നഗരത്തിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം. ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി. പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം. ജ്വല്ലറിയിൽനിന്ന് അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി തുരന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം മറ്റു ജീവനക്കാരെ അറിയിച്ചു. 3 ജീവനക്കാർ എത്തിയപ്പോഴും കള്ളൻ അകത്തുതന്നെയുണ്ടായിരുന്നു. ജീവനക്കാരെത്തി ബഹളം വച്ചതോടെ ഇതേ ദ്വാരത്തിലൂടെ കള്ളൻ പുറത്തുചാടി. പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഫറോക്ക് പൊലീസ് […]
Kozhikode, സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു
Kozhikode, ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ […]
Thamarassery, ചുരത്തിൽ ദോസ്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം
Thamarassery: ചുരം നാലാം വളവിൽ ദോസ്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം ചുരമിറങ്ങി വരികയായിരുന്ന ബൈക്കും വയനാട് ഭാഗത്തേക്ക് പോകുന്ന ദോസ്തും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമില്ല
വിളകൾ മോഷണം പതിവായി; ദുരിതത്തിലായി Malappuram, ജില്ലയിലെ മലയോര മേഖലയിലെ കർഷകൻ
Malappuram: വിളവെടുക്കാൻ പാകമായ വാഴക്കുലകളും അടക്കയും മോഷ്ടിക്കുന്നത് പതിവായതോടെ ദുരിതത്തിലായി മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ കർഷകൻ. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിലാണ് മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാവുന്നത്. വിളവെടുക്കാൻ കർഷകൻ എത്തും മുൻപേ എല്ലാം മോഷ്ടാവ് അടിച്ചുമാറ്റുന്നതാണ് നിലവിലെ സ്ഥിതി. അധ്വാനത്തിൻറെ പ്രതിഫലം കിട്ടാതെ ദുരിതത്തിലായതോടെ കർഷകൻ കാളികാവ് പൊലീസിൽ പരാതി നൽകിയത്. കണാരംപടിയിലെ ചാത്തൻമാർ തൊടിക ബാലചന്ദ്രനാണ് പൊലീസിൽ പരാതി നൽകിയത്. ഈ വർഷം ഒരു വാഴക്കുല പോലും ബാലചന്ദ്രന് കൃഷിയിടത്തിൽ […]
Thiruvambady, പുല്ലുരാംപാറ, കുമ്പപ്പള്ളിയിൽ കെ കെ ഫിലിപ്പ് നിര്യാതനായി.
Thiruvambady: റിട്ട. പ്രധാന അധ്യാപകൻ പുല്ലുരാംപാറ, കുമ്പപ്പള്ളിയിൽ ഫിലിപ്പ് കെ കെ (86) നിര്യാതനായി. ഭാര്യ : റോസമ്മ നടവയൽ ചെമ്പകശ്ശേരി കുടുംബാംഗം. മക്കൾ : സജി, ഷേർലി, അജിത (മൂവരും ബാങ്ക് ഉദ്യോഗസ്ഥർ ), റെജി ( ചവരനാൽ ജ്വല്ലേഴ്സ് പള്ളിപ്പടി – പുല്ലുരാംപാറ), ലിഡിയ. മരുമക്കൾ : സാനി (തൊടുപുഴ), ടി ജെ മാത്യു ( റിട്ട. ഐ.എ.എസ് – ഈരാറ്റുപേട്ട), സ്ലീവാ പീടികയിൽ (മുണ്ടക്കയം), സജിത ( സ്റ്റാഫ് നഴ്‌സ്, ജനറൽ ഹോസ്പിറ്റൽ […]
Kuttamboor, വായന വാരാചരണത്തിന്റെ സമാപനവും,അനുസ്മരണവും.
Kuttamboor: ദേശീയ വായനശാല കുട്ടമ്പൂർ വായന വാരാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും നടത്തി. പരിപാടി സി.പി.രവി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി കെ അശോകൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.ശങ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ടി കെ രാജേന്ദ്രൻ മാസ്റ്റർ ,ബാലചന്ദ്രൻ,ടി കെ വാസു മാസ്റ്റർ,കെ കെ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. എം അബ്ദുൽ ഷുക്കൂർ സ്വാഗതവും,എം മധു നന്ദിയും രേഖപ്പെടുത്തി.