Vatakara , സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
Vatakara -തലശ്ശേരി ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വടകര നടക്കു താഴെ ശ്രേയ എൻ. സുനിൽ കുമാർ (19), ദേവിക ജി ,നായർ തണ്ണീർ പന്തൽ (19), ഹൃദ്യ (19) കല്ലേരി എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂർ – തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്.പരിക്കേറ്റ മൂന്ന് പേരെയും വടകരയിലെ സ്വകാര്യ […]
Thiruvambady, തമ്പലമണ്ണ, ഇലഞ്ഞിക്കൽ, കൂരാപ്പിള്ളിൽ ശിവരാമൻ നായരുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി.
Thiruvambady: തമ്പലമണ്ണ, ഇലഞ്ഞിക്കൽ, കൂരാപ്പിള്ളിൽ ശിവരാമൻ നായരുടെ ഭാര്യ സരോജിനി അമ്മ (82)നിര്യാതയായി. മക്കൾ: അനിൽ ശേഖർ (ഹെഡ്മാസ്റ്റർ ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ), സിന്ധു രവീന്ദ്രൻ, പരേതനായ മോഹനൻ. മരുമക്കൾ: നിഷ, പി എ ( വാദി ഹുദ സ്കൂൾ ഓമശ്ശേരി ), രവീന്ദ്രൻ ഓമശ്ശേരി, സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കൂടത്തായിയിലുള്ള അനിൽ ശേഖരന്റെ ഭവനത്തിലെ ചടങ്ങുകൾക്കു ശേഷം, വൈകിട്ട് 6 30ന്, തമ്പലമണ്ണ, ഇലഞ്ഞിക്കലുള്ള കൂരാപ്പിള്ളിൽ തറവാട്ട് വീട്ടുവളപ്പിൽ.
Mavoor, ഓൺ ലൈൻ വഴി ഡ്രില്ലിങ് മെഷീൻ ഓർഡർ ചെയ്ത ആൾക്ക് കിട്ടിയത് ഇഷ്ടിക കഷണങ്ങൾ
Mavoor: ഡ്രില്ലിങ് മെഷീൻ ഓർഡർ ചെയ്ത ആൾക്ക് കിട്ടിയത് ഇഷ്ടിക കഷണങ്ങൾ. മാവൂർ കണ്ണിപറമ്പിലെ ചാലിൽ സജ്നയാണ് ഭർത്താവ് അബ്ദുറഹിമാനു വേണ്ടി പ്രമുഖ ഓൺലൈൻ കമ്പനിയായ ഫ്ലിപ്കാർട്ടിൽ ബോഷിൻ്റെ ഡ്രില്ലിംങ്ങ് മെഷിൻ ഓർഡർ ചെയ്തത്. ഡലിവറി ചാർജ്ജ് അടക്കം എണ്ണായിരത്തി ഒൻപത് രൂപയാണ് ഇതിന് വിലവരുന്നത്. ഇന്നലെ ഉച്ചക്ക് ഡലിവറി ബോയ് സാധനവുമായി വീട്ടിലെത്തി സാധനം കൈമാറി തിരികെ പോയി. വിട്ടുകാർ ബോക്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് അമളി പറ്റിയത് തിരിച്ചറിഞ്ഞത്. ബോക്സിനകത്ത് രണ്ട് ഇഷ്ടിക കഷണങ്ങൾ. തുടർന്ന് […]
Thamarassery, അമ്പലമുക്ക് അന്താനം കുന്നുമ്മൽ ഗോപാലൻ നിര്യാതനായി
Thamarassery: അമ്പലമുക്ക് അന്താനം കുന്നുമ്മൽ ഗോപാലൻ (67) നിര്യാതനായി.. ഭാര്യ: ജാനു മക്കൾ: ഷബിജ, ഷമിജ. ദീർഘകാലം താമരശ്ശേരി ടൗണിലെ ടാക്സി കാര്‍ ഡ്രൈവര്‍ ആയിരുന്നു.
Koorachunde, മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു
Koorachunde : മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു. നെല്ലിമുളയിൽ രാജപ്പൻ, മോളി ദമ്പതികളുടെ മകൻ രജിഷാണ് (39) മരിച്ചത്. ഭാര്യ : നീതു സഹോദരങ്ങൾ: രജില, രേഷ്മ
Thiruvambady, കരുത്തുറ്റ നല്ല നാളേയ്ക്കായ് അധ്യയനത്തിനൊരു കൈത്താങ്ങ്.
Thiruvambady: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 35 ഓളം കുട്ടികൾക്ക് സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, കുട, യൂണിഫോം തുടങ്ങിയവ വിതരണം ചെയ്തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സമൂഹത്തിലെ അഭ്യുദയകാംക്ഷികളായ വ്യക്തികൾ സംഭാവനയായി നൽകിയ തുക ഉപയോഗിച്ചാണ് പഠനോപകരണങ്ങൾ വാങ്ങിയത്. വിദ്യാർത്ഥികളുടെ കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ട് അവരുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കരുത് എന്ന […]
ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു, Thamarassery, ബോധവൽക്കരണ ക്ലാസ് നടത്തി.
രാജ്യത്ത് ഇന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നതിൻ്റെ ഭാഗമായി Thamarassery, പോലീസ് സ്റ്റേഷനിൽ ബോധവൽക്കരണ ക്ലാസ് നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മധ്യമ പ്രവർത്തകരും പങ്കെടുത്തു.താമരശ്ശേരി ഇൻസ്പെക്ടർ കെ ഒ പ്രദീപ് പുതിയ നിയമത്തെ സംബന്ധിച്ച് വിശദീകരിച്ചു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങളാണ് പുതിയ നിയമം വന്നതോടെ ചരിത്രമായത്. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ […]
Thamarassery, പൊന്നിനം ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.
Thamarassery: 2021 ജനുവരി നാലിന് താമരശ്ശേരി പഴയ സ്റ്റാൻ്റിന് സമീപത്തെ പൊന്നിനം ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സതീശനെ(37)യാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. താമരശ്ശേരി കാരാടി സിയാ ഗോൾഡ് വർക്സിസിൽ നിന്നും 500 ഗ്രാം വെള്ളി മോഷ്ടിച്ച കേസിൽ ഇയാൾ റിമാൻ്റാലാണ്. നിരവധി മോഷണകേസുകളിലെ പ്രതിയാണ് സതീശൻ. മുൻകൂട്ടി കണ്ട് വെച്ച സ്ഥലങ്ങളിലാണ് മോഷണം. രാത്രി ആളൊഴിയുന്നത് വരെ സമീപത്ത് ഒളിച്ചിരിക്കും. പിന്നീട് കവർച്ച നടത്തും […]
Kodenchery, മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍ ; മഴ നടത്തം സംഘടിപ്പിച്ചു
Kodenchery: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് വനം വകുപ്പിന്റെ സഹകരണത്തോടെ തുഷാരഗിരിയില്‍ മഴ നടത്തം സംഘടിപ്പിച്ചു. തുഷാരഗിരി ഡി.ടി.പി.സി സെന്ററില്‍ കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ.എസ്.കെ.സജീഷ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് […]
Thamarassery, ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
Thamarassery: ഗ്രാമീണ വായനശാല തേറ്റാമ്പുറത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പ്രവർത്തന പരിധിയിലെ രോഗികളായവർക്ക് ആവിശ്യമായ ആരോഗ്യപരിപാലന സേവന പരിപാടിയാണ് ലക്ഷ്യം വെക്കുന്നത്. അശരണരായവർക്ക് ആശ്വാസമാവുക , രോഗികളായവർക്ക് ഉപയോഗപ്രദമായ ഉപകരണങ്ങൾ നൽകുക , കിടപ്പിലായ രോഗികളെ സന്ദർശിക്കുക , മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുന്നതിന് തേറ്റാമ്പുറത്ത് ഓഫീസ് ആരംഭിച്ചു…… കെ.പി.രമേശൻ (ഗ്രാമനന്മ ചെയർമാൻ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന […]
Delhi, ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ
Delhi: ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. ഐ.പി.സി, സി,ആർ.പി.സി,ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ചരിത്രമാകുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്), ക്രിമിനൽ നടപടിച്ചട്ടത്തിന് (സി.ആർ.പി.സി) പകരം നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവും (ബി.എസ്.എ) ആണ് നിലവിൽ വരുന്നത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യത്ത് എടുക്കുന്ന കേസുകൾ പുതിയ നിയമങ്ങൾ പ്രകാരമാകും രജിസ്റ്റർ ചെയ്യുക.അതിന് മുമ്പെടുത്ത […]
Thamarassery, താലൂക്ക് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൊടുവള്ളി ബ്ലോക്ക് മെമ്പറും കല-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവു മായിരുന്ന കെ എം രാമൻകുട്ടി മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഡോക്ടർ കേശവനുണ്ണി ഹോസ്പിറ്റൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.