Vadakara കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിര്‍ത്താതെ പോയ സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

Kozhikode: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് വള്ളിക്കാട് വെച്ചായിരുന്നു കാല്‍നടയാത്രക്കാരന്റെ ജീവനെടുത്ത അപകടം നടന്നത്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളോട് വടകര പൊലീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു വള്ളിക്കാട് പൊലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ച് അമല്‍ കൃഷ്ണയെന്നയാളെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ […]
Kozhikode മയക്കുമരുന്ന് വിൽപനയിലെ പ്രധാന കണ്ണി പിടിയിൽ

Kozhikode: പെരുവയൽ കളത്തിൽ നെല്ലിപ്പ അർജുനെ 59 ഗ്രാം മെത്താഫൈറ്റമിനുമായി പൊലീസ് പിടികൂടി. ജില്ലാ എക്സെസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ. പ്രജിത്തിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് അർജുനെ പിടികൂടിയത്. നഗരത്തിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാൾ. ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന ‘ബ്രൗൺ മെത്ത്’ എന്നറിയപ്പെടുന്ന ബ്രൗൺ നിറത്തിലുള്ള വീര്യം കൂടിയ മെത്താഫൈറ്റമിനാണ് പ്രതിയിൽ നിന്നും പിടികൂടിയത്. അസി. എക്സെസ് ഇൻസ്പെക്ടർമാരായ കെ. പ്രവീൺ കുമാർ, […]
Nadapuram വിദ്യാർഥിനിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

Nadapuram: ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആയുർവേദ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി ഇഹാബ് ആശുപത്രിയിലെ ജീവനക്കാരനായ മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇയാൾ തെറാപ്പിസ്റ്റാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, ഡോക്ടർ എന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും പറയപ്പെടുന്നു. പരിശോധനയ്ക്ക് മാതാവിനോടൊപ്പം എത്തിയ സ്‌കൂള്‍ വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. A […]
‘പ്രാര്‍ഥന ഫലം കണ്ടു, ദൈവമേ നന്ദി’; കുറിപ്പുമായി ജോര്‍ജും ആന്‍റോ ജോസഫും, ഏറ്റെടുത്ത് പ്രേക്ഷകര്‍

Kochi: മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന സൂചന നൽകി നിര്‍മാതാവ് ആന്‍റോ ജോസഫും സന്തതസഹചാരി ജോര്‍ജും. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചുള്ളതാണെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍. സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരേ..നന്ദി -ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, […]
Omassery കർഷക സംഗമത്തിൽ മികച്ച കർഷകരെ ആദരിച്ചു

Omassery: ഗ്രാമപഞ്ചായത്തും കൃഷി ഭവനും കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷക സംഗമത്തിൽ വെച്ച് പഞ്ചായത്തിലെ മികച്ച കർഷകരെ പൊന്നാടയണിയിച്ചും ഉപഹാരങ്ങളും പണിയായുധങ്ങളും നൽകിയും ആദരിച്ചു. ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കർഷക സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഒമ്പത് വിഭാഗങ്ങളിലെ മികച്ച കർഷകരെ പ്രഖ്യാപിക്കുകയും […]
സംവിധായകൻ നിസാർ അന്തരിച്ചു

Kottayam: മലയാള സംവിധായകൻ നിസാർ അന്തരിച്ചു. കരൾ സംബദ്ധമായ അസുഖങ്ങളുടെ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 65 വയസായിരുന്നു. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. സംസ്കാരം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി കംബർസ്ഥാനിൽ നടക്കും. 1994ൽ പുറത്തിറങ്ങിയ സുദിനമാണ് നിസാറിന്റെ ആദ്യ ചിത്രം. ത്രീ മെൻ ആർമി, താളമേളം, ന്യൂസ് പേപ്പർ ബോയ്, മേരാ നാം ജോക്കർ തുടങ്ങിയ 20ഓളം സിനിമകൾ സംവിധാനം ചെയ്തു. 2018ൽ പുറത്തിറങ്ങിയ ലാഫിങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ എന്ന ചിത്രമാണ് നിസാർ അവസാനമായി സംവിധാനം […]
Payyoli ഹോം ഗാര്‍ഡിനെ ബസ്സിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവം; സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

Payyoli: പയ്യോളിയില്‍ ഹോം ഗാര്‍ഡിനെ ബസ്സിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കണ്ണൂര്‍ ഇരിട്ടി പാറേമ്മല്‍ വീട്ടില്‍ സി. ബിജു, വടകര വിലങ്ങാട് അങ്ങാടിപറമ്പ് കെ.ജയന്‍ എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗംഗോത്രി ബസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് പയ്യോളി പൊലീസ് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഗംഗോത്രി […]
ഓൺലൈൻ ഗെയിമിന് അടിമയായ Pathanapuram സ്കൂൾ പ്യൂൺ ജീവനൊടുക്കി

Pathanapuram: ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ പ്യൂൺ ജീവനൊടുക്കി. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്യൂൺ മലപ്പുറം പോത്തുകൽ മുതുകുളം ഈട്ടിക്കൽ വീട്ടിൽ ടോണി കെ. തോമസ് (27) ആണ് ജീവനൊടുക്കിയത്. രാവിലെ ടോണി എത്തിയാണ് പതിവായി സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നത് കണ്ട് മറ്റു ജീവനക്കാർ ടോണിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ടോണി ഫോൺ എടുത്തിരുന്നില്ല. ഇതേതുടർന്ന് സഹപ്രവർത്തകർ ടോണി താമസിക്കുന്ന ടൗണിലെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. […]
Balussery റൂട്ടിലെ ട്രെയിൻ യാത്രക്കാരുടെ രാത്രി യാത്രാപ്രശ്‌നത്തിന് പരിഹാരമായി

Balussery: ബാലുശ്ശേരി റൂട്ടിലെ ട്രെയിൻ യാത്രക്കാരുടെ രാത്രിയാത്രാപ്രശ്‌നത്തിന് പരിഹാരമായി കൊണ്ട് ഇന്നലെ മുതൽ (17 – 08 – 2025) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി പതിനൊന്നരക്ക് പുറപ്പെട്ട KSRTC ബസിന് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാടിൻ്റെ നേതൃത്വത്തിൽ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകിയപ്പോൾ. ജനശതാബ്ദി, എക്സിക്യൂട്ടിവ്, രാജധാനി ട്രെയിനുകളിൽ കോഴിക്കോട് സ്റ്റേഷനിൽ എത്തിപ്പെടുന്നവർക്കും മറ്റ് പല രീതിയിൽ പുതിയ സ്റ്റാൻഡ്, KSRTC സ്റ്റാൻഡുകളിൽ എത്തിപ്പെടുന്നവർക്കും അനുഗ്രഹമാണ് റെയിൽവെ സ്റ്റേഷനിൽ നിന്ന് തുടങ്ങി […]
അമീബിക് മസ്തിഷ്കജ്വരം:ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണയായി പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലും ഈ രോഗത്തിന് കാരണമായ ‘നെഗ്ലെറിയ ഫൗലേറി’എന്ന അമീബ പൊതുവേ പുഴകളിലും കുളങ്ങളിലും ഉണ്ടാകാറുണ്ട്.എന്നാൽ ഇവയുടെ വംശവർധനയ്ക്ക് സാഹചര്യമൊരുങ്ങുമ്പോഴാണ് രോഗബാധയ്ക്ക് സാധ്യതയേറുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യം ഏറെ അനുയോജ്യമാണ്. ഈ വെള്ളം മൂക്കിലായാൽ അതുവഴി അമീബ ശരീരത്തിലേക്ക് കയറും. തലച്ചോറിലെത്തി കോശങ്ങൾ നശിപ്പിക്കുകയും അതുമൂലം തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും ചെയ്യും. തുടക്കത്തിൽ പനി, തലവേദന, ഛർദ്ദി, കഴുത്തുവേദന എന്നീ ലക്ഷണങ്ങളുണ്ടാവും. പിന്നീട് ഓർമയില്ലായ്മ, അപസ്മാരം എന്നിവയുമുണ്ടാവും. […]
Koodathai പാലത്തിൻ്റെ ബലക്ഷയം; യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

Koodathai: എടവണ്ണ – താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയുടെ തകർച്ച, കുറ്റ ക്കാർക്കെതിരെ നടപടിയെടുക്കുക, അപകടാവസ്ഥയിലായ കൂടത്തായി പാലം അടിയന്തിരമായി പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് കൂടത്തായി പാലത്തിന് സമീപം സംസ്ഥാന പാത ഉപരോധിച്ചു. ഉപരോധ സമരം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അംഗം റഫീഖ് കൂടത്തായ് ഉദ്ഘാടനം ചെയ്തു. ടി.കെ. ജിലാനി, എ.കെ.ഷാനവാസ്, ജാഫർ പള്ളിക്കണ്ടി, സി. പി നുഅ്മാൻ, എ.കെ.റാമിസ്, കെ.പി. നിയാസ്, വി.കെ. മോയി, ജലീൽ, ഹാഫിസ്, റാമിസ് […]
Nilambur നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Nilambur: മലപ്പുറം ജില്ലയിലെ നിലമ്പൂർ മണലോടിയിൽ ഒരു വീട്ടിൽ നവദമ്പതിമാരായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ രാജേഷിന്റെ മൃതദേഹവും, തൂങ്ങിമരിച്ച നിലയിൽ അമൃതയുടെ മൃതദേഹവും കണ്ടെത്തി. രണ്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ, കുടുംബപരമായ പ്രശ്നങ്ങളാണ് മരണകാരണമായി പോലീസ് സംശയിക്കുന്നത്. നിലമ്പൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് […]