സർക്കാർ, എയ്ഡഡ് അധ്യാപകരുടെ ട്യൂഷൻ വിലക്കി സർക്കാർ; കർശന നടപടി എടുക്കാൻ നിർദേശം

government bans tuition for government and aided school teachers orders strict action

Thiruvananthapuram: സർക്കാർ, എയ്ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്കാണ് നിർദേശം നൽകിയത്. നേരത്തെയും ട്യൂഷന്‍ സെന്‍ററുകളില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്. പിഎസ്‍സി പരിശീലനകേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എഇഒമാര്‍ക്ക് കര്‍ശന നിര്‍ദേശം […]

Koodathai റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണം; താഴ്ന്ന ഭാഗത്ത് സ്കൂട്ടർ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു, പിക്കപ്പിൽ ഇടിച്ചു

koodathai road construction defect caused the accident a scooter jumped onto a lower section lost control and hit a pickup

Thamarassery: കൂടത്തായി മില്ലിനു സമീപം സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് അപകടത്തിന് കാരണം റോഡുപണിയിലെ അപാകത. റോഡിൽ രൂപപ്പെട്ട ചാലിലും, വരമ്പിലും കയറി നിയന്ത്രണം വിട്ട സ്കൂട്ടർ പിക്കപ്പിന് മുന്നിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഓമശ്ശേരി പുത്തൂർ കുനിപ്പാലിൽ ഇബ്രഹിം(65) ആണ് മരണപ്പെട്ടത്. റോഡു നവീകരണത്തിലെ അപാകത കാരണം കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ അപകടം പതിവാണ്. ഭാര വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്നു പോയതിനാൽ റോഡിൽ ചാലും, വരമ്പും രൂപപ്പെട്ടിട്ടുണ്ട്, അതിനാലാണ് ഒരു ചക്ര വഹനങ്ങൾ ഓടിക്കും […]

Anakkampoyil–Kalladi–Meppadi തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം 31 ന് മുഖ്യമന്ത്രി നിർവഹിക്കും

anakkampoyil kalladi meppadi tunnel road the inauguration of the work will be carried out by the chief minister on the 31st

Thiruvambady: കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആനക്കാംപൊയിൽ പാരിഷ് ഹാളിൽ ലിന്റോ ജോസഫ് MLA  ഉദ്ഘാടനം ചെയ്തു. തുരങ്കപാത ജനങ്ങളുടെ നൂറ്റാണ്ടുകളായ ആവശ്യമാണെന്നും പദ്ധതിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് പ്രവൃത്തി ഉദ്ഘാടനത്തിലേക്ക് കടക്കുകയാണെന്നും MLA പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്ന 30 പദ്ധതികളിൽ […]

Puthuppady യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

puthuppady young man found dead by suicide

Puthuppady: വള്ളിയാട് കളത്തിൽ പള്ളിക്ക് സമീപം താമസിക്കും  നെടുവള്ളി മുഹമ്മദ് ഷാഫി (34)നെയാണ് ഇന്ന് ഉച്ചയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈൽസ് ജോലികൾ ചെയ്തു വരുന്ന ആളാണ്. വീടിൻ്റെ മുകൾനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്: അബ്ദുൽ കരീം, മാതാവ്: റംല, ഭാര്യ:ഫാത്തിമ നാജിയ, മകൻ: മുഹമ്മദ്‌ ഹംദാൻ സഹോദരങ്ങൾ: ആഷിഖ്, അജ്നാസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.     A 34-year-old man, Muhammed Shafi from Puthuppady, […]

Wayanad ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

young man drowns while bathing in wayanad dam 1

Wayanad:  പടിഞ്ഞാറത്തറ കുറ്റിയാം വയൽ ഫോറസ്റ്റ് ഓഫീസിന്റെ സമീപം ഡാമിൽ കുളിക്കാൻ ഇറങ്ങിയ. 25 കാരൻ മുങ്ങി മരിച്ചു. പടിഞ്ഞാറത്തറ കുറ്റിയാം വയൽ മംഗളം കുന്നു ഉന്നതിയിലെ ശരത് ഗോപി (25) ആണ് ബാനസുര ഡാം റിസോർവോയർ ഏരിയയിൽ മുങ്ങി മരിച്ചത്. കൽപ്പറ്റ അഗ്നിരക്ഷാ സേനയുടെ സ്ക്യൂബ ടീം സ്ഥലത്ത് എത്തി 20 മിനിറ്റ് കൊണ്ട് നടത്തിയ തെരച്ചിലിൽ 45 അടി താഴ്ചയിൽ നിന്നും ബോഡി റിക്കവർ ചെയ്തു ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു […]

സ്കൂളുകളിൽ ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; മന്ത്രി വി ശിവൻകുട്ടി

grace marks for reading in schools to be implemented from the next academic year minister v sivankutty

കുഞ്ഞുങ്ങൾക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരിഷ്കരണത്തിന്റെ ഭാഗമായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും. കൂടാതെ വായനയുമായി […]

എലിപ്പനി: ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

leptospirosis seek immediate treatment if symptoms appear

എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും സുഖപ്പെടുത്താനാകും. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി മനുഷ്യ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, മഞ്ഞപ്പിത്തം എന്നിവയും കണ്ടേക്കാം. തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, ശുചീകരണ […]

Kozhikode ബൈപ്പാസിൽ ടോൾ പിരിവ് അടുത്ത മാസം മുതൽ

toll collection on the kozhikode bypass will begin from next month

Kozhikode: രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർമുതൽ ടോൾ പിരിവ് തുടങ്ങും. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് […]

Vadakara വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

vadakara youth seriously injured in a car accident at vallikkad town dies

Vadakara: വളളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കാട് സ്വദേശി കപ്പൊയില്‍ അമല്‍ കൃഷ്ണ (27) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. രാത്രിയില്‍ റോഡരികിലൂടെ നടന്ന് വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. നാദാപുരം ഭാഗത്ത് നിന്നും വന്ന കാര്‍ വടകര […]

Mananchira യുവാവിന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഭവം; ഇരുപത്തിയഞ്ചുകാരന്‍ പൊലീസ് പിടിയില്‍

gold chain snatching incident in mananchira 25 year old arrested by police

Kozhikode: മാനഞ്ചിറ വെച്ച് യുവാവിന്റെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരന്‍ പിടിയില്‍. കല്ലായി ചാമുണ്ടി വളപ്പ് സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് ജാസ്സു ആണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ആഗസ്റ്റ് ഏഴിന് രാത്രി മാനഞ്ചിറ ഇന്‍കം ടാക്‌സ് ഓഫീസിനു അടുത്തുള്ള ബസ്റ്റ് സ്റ്റോപ്പില്‍ വെച്ച് തിരുവണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ കഴുത്തിലെ ഒരുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പ്രതി തട്ടിപറിച്ചത്. തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവ സ്ഥലത്തെയും […]

Mukkam മാലിന്യ സംസ്കരണം: രണ്ട് പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങി

mukkam waste management two new vehicles launched

Mukkam: മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുതിന് മുക്കം നഗരസഭയുടെ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി നിരത്തിലിറങ്ങി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി നഗരസഭ ഹരിതകര്‍മസേനയ്ക്കായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ടി. ബാബു നിര്‍വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റുബീന, സെക്രട്ടറി ബിബിന്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച ചടങ്ങില്‍  നഗരസഭാ കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.     […]

Kozhikode സഹോദരിമാരുടെ കൊലപാതകം; പ്രതി പ്രമോദിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

kozhikode sisters murder accused pramods body found in river

Kozhikode: തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതകക്കേസിലെ പ്രതി പ്രമോദിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിന് ശേഷം ശനിയാഴ്ച പുലർച്ചെ പ്രമോദ് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രമോദിനായി പൊലീസ് കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട്‌ നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാർ മരിച്ചെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷം പ്രമോദ് ഒളിവില്‍ പോകുകയായിരുന്നു . ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ കണ്ടത് ഫറോക്കിൽ ആയിരുന്നു. […]

test