Malappuram, 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കരാട്ടെ പരിശീലകൻ അറസ്റ്റിൽ.

mk12 cleanup

Malappuram: വാഴക്കാട്ട് 17കാരിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച […]

Thiruvampady, വെടിയുണ്ടകളുമായി യുവാവ് പിടിയിൽ.

p cleanup

Thiruvampady: തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ . തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത് . ആം ആക്ട് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും . ഇന്നലെ വൈകിട്ട് ആണ് സംഭവം . പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് വെടിയുണ്ടകൾ കണ്ടെത്തിയത് .

നിര്യാതനായി.

He passed away. cleanup

Puthupadi: പഞ്ചായത്ത് ബസാർ അയ്യിൽ താമസിക്കും കോയ മൊയ്തീൻ(71) നിര്യാതനായി ഭാര്യ :സൈനബ. മക്കൾ :സിറാജുദ്ദീൻ, യാസിർ (സൗദി). മരുമക്കൾ :ഫസീല, ബാലുശ്ശേരി, റഹ്മത്ത്, ആലിൻതറ. മയ്യത്ത് നിസ്കാരം ഉച്ചക്ക് 12മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും

Engapuzha, പിക്കപ്പ് ബുള്ളറ്റിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

bhq cleanup

Engapuzha പാരിഷ് ഹാളിന് സമീപം വെച്ച് ബുള്ളറ്റിൽ പിക്കപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.  കൈതപ്പൊയിൽ എലിക്കാട്  താമസിക്കുന്ന തേക്കും തോട്ടം  നിസാർ ( ചെറിയ ച്ചോൻ 38) ആണ് മരണപ്പെട്ടത്.ഫെബ്രുവരി 17 ന് രാത്രിയായിരുന്നു അപകടം. പിതാവ് : പരേതനായ : സൈദ് ( തേക്കുംതോട്ടം )  മാതാവ്  : മറിയ  ( മൂഹിക്കുന്നത്ത് )  ഭാര്യ : സാജിത ( പൂവാട്ടുപറമ്പ്)  സഹോദരങ്ങൾ : സുബൈർ :(പഞ്ചായത്ത് ബസാർ ). സുബൈദ : […]

Tiruvambady, മുത്തേരി – കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്തി.

hn

Tiruvambadi : കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് 5.38 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മുക്കം നഗരസഭയിലെ മുത്തേരി -കല്ലുരുട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ BM &BC നിലവാരത്തിൽ ആണ് റോഡ് പരിഷ്കരിക്കുന്നത്. നെല്ലിക്കാപൊയിലിൽ വെച്ചു നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.  ലിന്റോ ജോസഫ്  എംഎൽഎ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, […]

സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് ക്ഷീര സംഘത്തിന്.

mk

Kodanchery: ഇടുക്കി അണക്കരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരമേളയായ പടവ് 2024ൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യിൽ നിന്നും സംസ്ഥാന ത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോക്ടർ വർഗീസ്  കുര്യൻ അവാർഡ് മൈക്കാവ്  സംഘം പ്രിസിഡന്റ് തോമസ് ജോൺ ഞാളിയത്ത്, സെക്രട്ടറി  ജിതിൻ ജെയിംസ്, കൊടുവള്ളി ക്ഷീരവികസന ഓഫീസർ  റെജിമോൾ ജോർജ്,കർഷകർ, ജീവനക്കാർ,ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. യോഗത്തിൽ  വാഴൂർ സോമൻ (പീരുമേട് എം  എൽ എ), പ്രണബ് ജ്യോതികുമാർ […]

Kodanchery, കർഷ കോൺഗ്രസ് വില്ലേജ് ഓഫീസ് മാർച്ച് ധാരണയും നടത്തി.

nh

Kodanchery: മനുഷ്യജീവന് വില നൽകാതെ വലിയ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ അവസാനിപ്പിക്കുക റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന അപകടകാരികളായ വന്യമൃഗങ്ങളെ വാദികളില്ലാതെ വെടിവെക്കുന്നതിന് അനുമതി നൽകുക വന്യമൃഗത്തിന് ശാശ്വത പരിഹാരം കാണുക കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷക ദ്രോഹനങ്ങൾക്കെതിരെയും കർഷ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധരണയും നടത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന കർഷകരെ സംസ്ഥാന ഗവൺമെന്റ് അപമാനിക്കുകയാണെന്നും വനം കൃഷി മന്ത്രിമാർ കേരള ജനതയ്ക്ക് അപമാനമാണെന്നും പ്രതിഷേധ ധരണ  ഉദ്ഘാടനം ചെയ്തുകൊണ്ട് […]

Thiruvambady, അനുശോചന യോഗം സംഘടിപ്പിച്ചു.

Thiruvambady4

Thiruvambady: തിരുവമ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് മുൻജനറൽ സെക്രട്ടിയും യൂത്ത് ലീഗ് ജില്ലാ കൗൺസിലറുമായിരുന്ന അബ്ദുസലാം ചെറുകയിൽൻ്റെ (ചെറുഞ്ഞി) നിര്യാണത്തിൽ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി തിരുവമ്പാടി ടൗണിൽ അനുശോചനയോഗം സംഘടിപ്പിച്ചു . പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് കോയ പുതുവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ M LA ഉമ്മർ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം, കെ.എ അബ്ദുറഹ്മാൻ ,ബോസ് ജേബക്ക്, ലിസി മാളിയേക്കൽ , രാമചന്ദ്രൻ കരിമ്പിൽ, ഗണേഷ് ബാബു, […]

Sultan Bathery, ചരസുമായി യുവാക്കൾ പിടിയിൽ.

charaas cleanup

Sultan Bathery: നിരോധിത മയക്കുമരുന്നായ ചരസുമായി യുവാക്കളെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ കൊണ്ടോട്ടി, കോട്ടുകര, പുതുക്കാട് വീട്ടിൽ ഫസലു റഹ്മാൻ (24), കുഴിമണ്ണ, പൊട്ടൻകുളങ്ങര വീട്ടിൽ മുഹമ്മദ്‌ വസീം (25)എന്നിവരെയാണ് ബത്തേരി സബ് ഇൻസ്‌പെക്ടർ സി.എം സാബു അറസ്റ്റ് ചെയ്തത്. 52  ഗ്രാം ചരസ്സാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.  20.02.2024തീയതി രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റ് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവരെ പിടികൂടുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.വി. ഗോപാലകൃഷ്ണൻ, പി.കെ. സുമേഷ്, […]

Wayanad, മുഖ്യ മന്ത്രി വരണം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

Wayanad, Chief Minister to come; UDF boycotts all-party meeting image

Wayanad: വയനാട്ടില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. വയനാട് ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് താനും ഐസി ബാലകൃഷ്ണനും എഴുന്നേറ്റ് നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഈ വനം മന്ത്രിയെ ഇരുത്തിക്കൊണ്ട് ഇനി വയനാട് ജില്ലയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു. മുഖ്യ മന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ […]

Wayanad, മേപ്പാടിയിൽ വീണ്ടും പുലിയിറങ്ങി

Wayanad, Meppadi tigers again image

Wayanad: മേപ്പാടിയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രിയാണ് പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. പുലി വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. വീടിനകത്തേക്ക് പുലി എത്തി നോക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് രാജൻ്റെ വീട്ടില്‍ പുലിയെത്തിയത്. നിരവധി തവണ പുലിയുടെ ആക്രമണം നടന്ന സ്ഥലമാണ് പുഞ്ചിരിമറ്റം. പുലിയെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.

Wayanad, വന്യ ജീവി ആക്രമണം: മന്ത്രിസംഘം ഇന്ന് എത്തും

Cabinet to arrive today image

Wayanad: വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ സർവ കക്ഷി യോഗം ചേരും. ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. വന്യ ജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രി തല സംഘം സന്ദർശിച്ചേക്കും. വന്യ ജീവി ആക്രമണം തുടർച്ചയായ പശ്ചാത്തലത്തിൽ യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും. […]

test