Kodanchery ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല

Kodanchery: പതങ്കയത്ത് ഇന്നലെ ഒഴുക്കിൽപ്പെട്ട മഞ്ചേരി സ്വദേശി അലൻ അഷറഫ് (16) നെ ഇന്നും കണ്ടെത്താനായില്ല. വെള്ളത്തിൽ ഇറങ്ങിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു.. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇരുവഴിഞ്ഞിപ്പുഴയുടെ സമീപത്ത് നിന്ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം. വിദ്യാര്‍ മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. ഡ്രോൺ അടക്കമുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത് പതങ്കയത്തിന് തൊട്ടുതാഴെ ഇതിനു മുൻപ് മറ്റൊരു അപകടം നടന്ന സ്ഥലത്തുനിന്നാണ് വിദ്യാർത്ഥിയെ കാണാതായത്. പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ ഇറങ്ങുന്നതിന് […]
Kozhikode യുവാവിനെ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസ് നിര്‍ത്താതെ കടന്നുകളഞ്ഞു

Kozhikode: ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസ് നിര്‍ത്താതെ കടന്നുകളഞ്ഞു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് – വടകര ദേശീയപാതയിൽ ചോറോട് പുഞ്ചിരി മില്ലിന് സമീപത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. വടകര കരിമ്പനപ്പാലം സ്വദേശി ആകാശിനെയാണ് കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ടാലൻ്റ് ബസ് തട്ടിത്തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണാണ് ആകാശിന് പരിക്കേറ്റത്. ഇയാള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രക്കാരാണ് ആകാശിനെ ആശുപത്രിയില്‍ എത്തിച്ചത്. […]
Thiruvambady പിക്കപ്പ് ഗുഡ്സ് മറിഞ്ഞ് അപകടം

Thiruvambady: പുല്ലുരാംപാറ, കാളിയാംപുഴ എസ് വളവിന് സമീപം മരത്തടികളുമായി ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ഗുഡ്സ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് വൈകുന്നേരം 5.00 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. Thiruvambady: A pickup goods vehicle carrying timber lost control and overturned near the S-curve at Pullurampara, Kaliyampuzha. The accident occurred today around 5:00 PM. No one was injured in the […]
കന്യാസ്ത്രീകള്‍ക്കെതിരായ കള്ളക്കേസ്: LDF പ്രതിഷേധ സംഗമം നടത്തി

Mukkam: ഛത്തീസ്ഗഡില്‍ ബി.ജെ.പി സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുക, ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കുക` എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി RSS ന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ LDF തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. CPI(M) ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (M) ജില്ല പ്രസിഡന്റ് ടി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. LDF നേതാക്കളായ പി.പി.കണ്ണന്‍, പി.പി.ജോയി, എന്‍.അബ്ദുള്‍ സത്താര്‍, മോഡേണ്‍ അബൂക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. […]
ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും -മന്ത്രി ജി ആര്‍ അനില്‍

Elettil: എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മുമ്പ് സാധ്യമാകാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധ്യമാക്കുമെന്നും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരി ലഭിക്കും. നിലവില്‍ ലഭിക്കുന്ന എട്ട് […]
വ്യാജ മദ്യം, ലഹരിവില്‍പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം

Thamarassery: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാജമദ്യവും ലഹരി മരുന്ന് വിതരണവും വില്‍പനയും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് ഉള്‍പ്പെടെ കാര്യക്ഷമമായി നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ടോള്‍ ഫ്രീ നമ്പര്‍: 155358. ഓഫീസ്, ഫോണ്‍, മൊബൈല്‍ നമ്പര്‍ […]
Koduvally നിയോജക മണ്ഡലം തല ശാസ്ത്ര ക്വിസിൽ കൂടത്തായി സെൻ്റ് മേരീസ് സ്കൂൾ ജേതാക്കൾ

Thamarassery: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കൊടുവള്ളി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്ര ക്വിസിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറുകയാണ് കൂടത്തായി സെൻ്റ് മേരീസ് സ്കൂൾ. തൊട്ടുപിന്നിലായി എം ജെ സ്കൂൾ വട്ടോളി രണ്ടാം സ്ഥാനം നേടി. നേരിയ മാർക്കിൻ്റെ വിത്യാസത്തിൽ താമരശ്ശേരി ഹൈസ്കൂളിന് രണ്ടാം നഷ്ടമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ജോസഫ് മാത്യു അധ്യക്ഷയായി. […]
Karassery സംഗമം ഖത്തറിൽ സംഘടിപ്പിച്ചു

Karassery: ഖത്തർ പ്രവാസി കൂട്ടാഴ്മ സൗഹൃദം കാരശ്ശേരി സംഗമം ഖത്തറിലെ തുമാമയിൽ വെച്ചു സംഘടിപ്പിച്ചു. ചടങ്ങിന് വസീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. ജാസിം മുഹമ്മദ് ചടങ്ങിന് നേതൃത്വം നൽകി. സഫീർ, ജാഫർ, ഷംസീർ, ശിഹാബുദ്ധീൻ, സലാം, അനിൽ, നൗഫൽ, ഷാഹിദ്നി, ഷാദ്റ, നീഷ്ത, സ്‌ലീം അലി, റാഷിദ്റാ, ഫി .ഗഫാർ, സിനാൻ, നസ്മൽ, നൗഫൽ, നൗഷാദ്ഖ, ലീൽ, ജുനൈദ്, ഫായിസ്, തുടങ്ങി 30 ഓളം പേർ പങ്കെടുത്തു. ചടങ്ങിൽ പ്രവാസി ക്ഷേമനിധിയെ കുറിച്ചും ഭാവി പ്രവർത്തങ്ങനളെ കുറിച്ചും […]
Thiruvambady കർഷക നേതാവ് ബേബി പെരുമാലിയുടെ ചരമവാർഷികം ആചരിച്ചു

Thiruvambady: കർഷക നേതാവും മാധ്യമ പ്രവർത്തകനും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലിയുടെ മൂന്നാം ചരമ വാർഷികം തിരുവമ്പാടിയിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡൻ്റ് ഡോ. ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഷിനോയ് അടയ്ക്കാപ്പാറ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, വൈസ് പ്രസിഡൻ്റ് കെ. എ. അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ടൗൺ വാർഡ് മെമ്പർ ലിസി […]
Wayanad പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ കൊലവിളി; ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്

Kalpatta: വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് പാസ്റ്റർക്ക് നേരെയുള്ള ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഹിന്ദുക്കളുടെ വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ലെന്നും കാൽ വെട്ടുമെന്ന് ഭീഷണി മുഴക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ […]
Thamarassery കഥാരചന ശില്പശാല നടത്തി

Thamarassery: ജി വി എച്ച്എസ്എസ് താമരശ്ശേരിയിൽ മലയാളവേദിയുടെ നേതൃത്വത്തിൽ കഥാരചനാശിൽപ ശാല നടത്തി. ഗ്രന്ഥശാല പ്രവർത്തകയും, റിട്ടയേർഡ് പ്രധാനാധ്യാപികയുമായ വത്സല ടീച്ചറും, പുഷ്പ ടീച്ചറുമാണ് ശില്പശാല നയിച്ചത്. പ്രധാന അധ്യാപകൻ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ഷീബ സ്വാഗതവും ആശ എസ് നായർ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ സജ്നാ ശ്രീധരൻ, അബ്ദുൽ റസാഖ് മലോറം, അബ്ദുൾ നാസിർ എൻ കെ, മിനി വില്യം, ഷഹല എന്നിവർ സംസാരിച്ചു. നാല്പതോളം കുട്ടികൾ പങ്കെടുത്ത ശില്പശാലയിൽ നിന്നും […]
എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; Kannur മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

Kannur: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ് ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ നടന്നത്. രാവിലെ എട്ട് മണിയോടെ ക്ലാസ് മുറിയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുമ്പും സമാന സംഭവം ഉണ്ടായതായി കുട്ടി പറയുന്നു. പരാതിയെ തുടർന്ന് തളിപ്പറമ്പ് […]