Thrissur ചാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ; കൊലപാതകം പിതാവിന്‍റെ സ്വര്‍ണമാലക്ക് വേണ്ടി

Mannuthy: തൃശ്ശൂർ കൂട്ടാലയില്‍ ചാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ച കൂട്ടാലയില്‍ മുത്തേടത്ത് സുന്ദരന്റെ മകന്‍ സുമേഷിനെ (48) മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സുന്ദരന്റെ മൃതദേഹം ചാക്കിലാക്കിയ നിലയിൽ സമീപത്തെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. തുടർന്ന് മണ്ണുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമേഷ് പിടിയിലായത്. സുന്ദരന്റെ വീട്ടില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുന്ദരൻ അണിഞ്ഞിരുന്ന സ്വര്‍ണമാലയും മോതിരവും മൃതദേഹത്തിലുണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തിയതോടെ വീട്ടിലേക്ക് പോയ സുമേഷിനെ പൊലീസ് ചോദ്യംചെയ്തപ്പോൾ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. […]
Kunnamangalam പടനിലത്ത് ബസ്സും, കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Kunnamangalam: താഴെ പടനിലം വളവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Kunnamangalam: Several people were injured in a collision between a private bus and a car at the Thazhe Padanilam curve. The injured have been admitted to the hospital.
‘സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മേയിൽ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റിയാലോ?’; വിദ്യാഭ്യാസ മന്ത്രി

Thiruvananthapuram: സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളില്‍ നിന്ന് ജൂൺ, ജൂലൈയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി പറയുന്നു.”കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി […]
Maahi കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Kozhikode: മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തോടന്നൂർ താഴെ മലയിൽ ഓമന (65) ആണ് മരിച്ചത്. വടകര തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലാണ് ഓമനയുടെ മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിരുന്നു. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം […]
Vadakara യിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kozhikode: വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയിൽ കണ്ടെത്തി. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ചാനിയംകടവ് സ്വദേശി ആദിഷ് കൃഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ആദിഷിനെ കാണാതാവുന്നത്. രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മീന് പിടിക്കാനെത്തിയവരാണ് മൃതദേഹം ആദ്യമായി കണ്ടത്. വടകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. Adish Krishna, a […]
Vadakara മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Vadakara: വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര പൊലീസ്. തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവിൽ വടകര സ്റ്റേഷനിൽ മിസ്സിംഗ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയിൽ […]
വീണ്ടും വ്യായാമത്തിനിടെ കുഴഞ്ഞു വീണ് മരണം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ

ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുന്ന വാർത്തകളുടെ എണ്ണം കുറച്ചു നാളുകളായി വർധിച്ചു വരികയാണ്. വലിയ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരത്തില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ചിലര്‍ ഹൃദ്രോഗബാധയുടെ ചരിത്രമുള്ളവരാണെങ്കില്‍ മറ്റു ചിലര്‍ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുന്‍പ് പ്രകടിപ്പിക്കാത്തവരായിരുന്നു. തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, സ്ട്രോക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങൾ പലപ്പോഴും […]
Areecode, മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു

Malappuram: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികൾ. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. […]
Thamarassery അതിഥി തൊഴിലാളിക്ക് കടന്നൽക്കുത്തേറ്റു

Thamarassery: തെയ്യപ്പാറ ചകരിമിൽ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി കമലിനാണ് ഫാക്ടറി കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കടന്നൽ കുത്തേറ്റത്, തലയിലും, കാലിലും വ്യാപകമായി കുത്തേറ്റ കമൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം. A migrant worker from Madhya Pradesh was seriously injured after being stabbed with a sickle at a jaggery mill in Thamarassery. The attack happened on […]
എല്ലാ KSRTC സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ

KSRTC യുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ… ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണ്. കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ […]
Kozhikode പ്ലസ്ടു വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Kozhikode: പ്ലസ്ടു വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി അബ്ദുൽ ഗഫൂർ (50) ആണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി […]
Thamarassery പഞ്ചായത്തിലെ അഴിമതിയിയ്ക്കും ഭരണസ്തഭത്തിനുമെതിരെ LDF ന്റെ നേതത്വത്തിൽ ശനിയാഴ്ച പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും

Thamarassery: താമരശേരി പഞ്ചായത്തിലെ അഴിമതിയിക്കും ഭരണസ്തഭത്തിനുമെതിരെ LDF ന്റെ നേതത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണം കൈയ്യാളുന്ന മുസ്ലീം ലീഗിലെ വിഭാഗീയത പഞ്ചായത്തിൽ ഭരണസ്തംഭനത്തിന് കാരണമായിരിക്കുകയാണ്. മുസ്ലീം ലീഗ് അംഗമായ വനിതയായ പഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിനെ പരസ്യമായി അപമാനിക്കുന്നനിലയിലേക്കെത്തി. മുസ്ലീം ലീഗിലെ തന്നെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ത്രിത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതായി കാണിച്ച് നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്. ഭരണപക്ഷത്തിലെ ഒരുവിഭാഗത്തിന്റെ അഴിമതിയ്ക്കെതിരെ ശബ്ദമുയർത്തിയത്തിനെ തുടർന്നാണ് വൈസ് പ്രസിഡന്റിനെതിരെ […]