Omassery സിങ്ക് അപ്പ് ദഅവ ഭാരവാഹിസംഗമം സംഘടിപ്പിച്ചു

Omassery: SSF ഓമശ്ശേരി ഡിവിഷൻ ക്യാമ്പ്സ് ദഅവ സിൻഡിക്കേറ്റിന്റെ ആഭിമുഖ്യത്തിൽ തെച്ചിയാട് അൽ ഇർഷാദിൽ സിങ്ക് അപ്പ് ദഅവ ഭാരവാഹി സംഗമം സംഘടിപ്പിച്ചു. ഡിവിഷനിലെ പത്തോളം ദഅവ ക്യാമ്പസ് യൂണിറ്റുകളിലെ ഭാരവാഹികൾ പങ്കെടുടുത്തു. അൽ ഇർഷാദ് ദഅവ കോളേജ് മാനേജർ പി സി അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. SSF കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം സിറാജുദ്ധീൻ സഖാഫി ക്ലാസെടുത്തു. ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. ബദ്റുൽ മുനീർ […]
Kodanchery മലയോര ഹൈവേയിൽ ഉദയനഗറിൽ ലോറിയും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം

Kodanchery: കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോടഞ്ചേരിക്കടുത്ത് ഉദയനഗറിൽ വെച്ചാണ് അപകടം നടന്നത്.ജീപ്പ് ഓടിച്ചിരുന്ന തിരുവമ്പാടി തമ്പലമണ്ണ സ്വദേശി അഡ്ലിൻ ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽപെട്ടയുടൻ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജീപ്പിന്റെ മുൻഭാഗം മുൻവശം തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയതിനാൽ റോഡിൽ ഡീസൽ പരന്നൊഴുകിയിരുന്നു. മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി റോഡിൽ വെള്ളം പമ്പ് ചെയ്ത് […]
വേടന്‍റെയും ഗൗരിലക്ഷ്മിയുടെ പാട്ടുകൾ സിലബസിൽ തുടരും; ശുപാർശ തള്ളി പഠന ബോർഡ്

Malappuram: റാപ് ഗായകരായ വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് യുജി മലയാളം പഠനബോർഡ് അധ്യക്ഷൻ ഡോ. എം.എസ് അജിത് വ്യക്തമാക്കി. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലെ ‘ പാഠഭാഗമായാണ് ഇരു ഗാനങ്ങളും ചേർത്തിരുന്നത്. വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് നീക്കാൻ ആവശ്യപ്പെട്ട് 5 പരാതികളാണ് സർവകലാശാലയ്ക്ക് ലഭിച്ചിരുന്നത്. തുടർന്ന് ഗവർണറുടെ നിർദേശ പ്രകാരം നടത്തിയ മുൻ മലയാളം വിഭാഗം മേധാവി ഡോ.എം.എം ബഷീർ പഠനം നടത്തി. ഇരു ഗാനങ്ങളും […]
Thrissur സ്‌കൂളിൽ മൂർഖൻ പാമ്പ്, കണ്ടത് മേശക്കുള്ളിൽ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Thrissur: കുരിയച്ചിറയിൽ സ്കൂളിൽ മുർഖൻ പാമ്പ്. സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം. പുസ്തകം എടുക്കാൻ മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെനിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്ത് പ്രവേശിപ്പിച്ചത്. സംഭവം വാട്സ്ആപ്പ് വഴി സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. കുട്ടികൾ തന്നെയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ അധ്യാപിക […]
Vadakara വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Kozhikode: വടകര തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ. ചെറിയപാലയുള്ളതിൽ രാജന്റെ ഭാര്യ വത്സലയാണ് (70) മരിച്ചത്. മകൻ: മിജിൽ രാജ്. മരുമകൾ: അഡ്വ ശ്രീഷ്ണ ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. സമീപത്തെ വീട്ടിലേക്ക് പോകുമ്പോൾ പള്ളിക്കുന്ന് താഴെ വയലിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. At Vadakara, Kozhikode, a 70-year-old woman named […]
KPSTA മുക്കം ഉപജില്ലാ കമ്മിറ്റി വീൽചെയറുകൾ നൽകി

Mukkam: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ദിനത്തിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മറ്റി നടപ്പാക്കുന്ന ‘സ്നേഹ സ്പർശം’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനും, മുക്കം ബി.പി മൊയ്തീൻ സേവാ മന്ദിറിനും വീൽ ചെയറുകൾ നൽകി. KPSTA സംസ്ഥാന സമിതി അംഗം സുധീർകുമാർ വീൽചെയറുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. മുക്കം സി എച്ച് സി ക്ക് വേണ്ടി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ സുമംഗല, മുക്കം ബി പി […]
Thiruvambady മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി

Thiruvambady: മുൻ മഖ്യമന്ത്രി ഉമ്മൻ ചണ്ടിയുടെ രണ്ടാമത് ചരമവാർഷികദിനമായ 2025 ജൂലൈ 18 ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ ചടങ്ങുകൾ ഡി.സി.സി. ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴെപറമ്പിൽ അദ്ധൃക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസ്സി മാളിയേക്കൽ, രജു അമ്പലത്തിങ്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ […]
നിമിഷപ്രിയ മോചന ഹര്‍ജി: ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

നിമിഷപ്രിയയുടെ മോചന ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ സാധ്യമായത് ചെയ്തുവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. മധ്യസ്ഥ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിനെ സമീപക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് ഓഗസ്റ്റ് 14 ലേക്ക് നീട്ടി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ […]
Koodaranji ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു

Koodaranji: പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ഓണത്തോടനുബന്ധിച്ച് തൊഴിൽ ആവശ്യമായ100 കുടുംബങ്ങൾക്ക് തൊഴിൽ നൽകുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്നും ആയതിനുള്ള പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സൂചിപ്പിച്ചു. കിലോ റിസോഴ്സ് പേഴ്സൺ രമ്യ പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി […]
ഹജ്ജ് സേവന കേന്ദ്രം ജില്ലാ തല ഉദ്ഘാടനം

Kunnamangalam: 2026 വർഷത്തേക്കുള്ള ഹജ്ജ് അപേക്ഷകൾ തയ്യാറാക്കുന്നതിനും മറ്റു സാങ്കേതിക സഹായങ്ങൾക്കും വേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ഹജ്ജ് സേവന കേന്ദ്രങ്ങളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം കുന്നമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവ്വഹിച്ചു. സ്റ്റേറ്റ് ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ: പി ടി എ റഹീം MLA മുഖ്യ പ്രഭാഷണം നടത്തി. […]
Thamarassery – Pallipuram റോഡ് നവീകരണത്തിന് ഭരണാനുമതി

Thamarassery: 2025-26 ബജറ്റിൽ കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി -പള്ളിപ്പുറം റോഡ് നവീകരണത്തിന് അനുവദിച്ച മൂന്ന് കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി ഡോ. എം കെ മുനീർ MLA അറിയിച്ചു. താമരശ്ശേരിയിൽനിന്ന് ആരംഭിച്ച് പള്ളിപ്പുറത്ത് അവസാനിക്കുന്ന രണ്ട് കിലോമീറ്റർ റോഡ് പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. പരപ്പൻപൊയിൽ വഴി ദേശീയപാത 766 ലേക്കും തച്ചംപൊയിൽ വഴി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലേക്കും ബൈപ്പാസായി ഈ റോഡ് ഉപയോഗിക്കാനുമാകും. 5 മീറ്റർ വീതിയിൽ ബിഎം, ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ […]
Thamarassery ശക്തമായ മഴയിൽ പുതുപ്പാടിയിൽ വീടിൻ്റെ ചുമർ ഇടിഞ്ഞു വീണു

Thamarassery: കോഴിക്കോട് പുതുപ്പാടിയിൽ കനത്ത മഴയെ തുടർന്ന് വീടിൻ്റെ ചുമർ ഇടിഞ്ഞു വീണു. പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിൽ രാധയുടെ വീടിൻ്റെ പിൻഭാഗമാണ് തകർന്നത്. രാധയും മൂന്നു മക്കളുമാണ് വീട്ടിൽ താമസം. മൺകട്ടകൾ കൊണ്ട് മലമുകളിൽ നിർമ്മിച്ച വീടിൻ്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ഇതോടെ വീട് താമസയോഗ്യമല്ലാതെ ആയി. വീടിനായി പലതവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും കുടുംബം പറയുന്നു. In Puthuppadi, Kozhikode, heavy rain caused the […]