മാരക മയക്കു മരുന്നുകളുമായി രണ്ട് യുവാക്കൾ Kalpetta യിൽ പിടിയിൽ

Kalpetta: കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ കല്ലങ്കോരിയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതിൽ ഇവരിൽ നിന്നും 1.2 ഗ്രാം MDMA യും 6.45 ഗ്രാം കഞ്ചാവും OCB പേപ്പറും കണ്ടെത്തി. മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23) ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് (22) എന്നിവരെയാണ് കല്പറ്റ എസ് ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.തുടര്‍ന്ന് […]
വിദ്യാർത്ഥികൾക്കും 60 വയസ്സിനു മുകളിൽ ഉള്ള താമസവിസക്കാർക്കും Dubai യിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം

DUBAI: എമിരേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള Blue NOL card കയ്യിലുള്ളവർക്ക് ദുബായിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം. വിദ്യാർത്ഥികൾക്കും 60 വയസ്സിനു മുകളിൽ ഉള്ള താമസവിസക്കാർക്കും Blue NOL card കയ്യിലുണ്ടെങ്കിൽ 50% നൽകിയാൽ മതിയാവും. ഭിന്നശേഷിക്കാർക്ക് യാത്ര സൗജന്യമാണ്. ഇതിനു വേണ്ടുന്ന ഡോക്യൂമെന്റസ് 1. എമിരേറ്റ്സ് ഐഡി യുടെ ആദ്യ പേജ്, അവസാന പേജ് 2. വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഉള്ള ഫോട്ടോ 3. ഭിന്നശേഷിക്കാരാണെങ്കിൽ ഭിന്നശേഷി തെളിയിക്കുന്ന രേഖ 4. വിദ്യാർത്ഥികൾക്ക് പഠിക്കുന്ന സ്കൂളിന്റെ ഡീറ്റെയിൽസ് […]
Kerala Driving License സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം, 245 രൂപ മതി വീട്ടിലെത്തും, ചെയ്യേണ്ടത് ഇത്രമാത്രം

ഇനി സ്മാര്‍ട്ടാകാം , Kerala Driving License സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനുള്ള തിരക്കിലാണ് എല്ലാവരും.നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ PETG കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും. 31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസില്‍ ലൈസന്‍സ് മാറ്റി നല്‍കുകയുള്ളൂ. ഒരുവര്‍ഷത്തിന് ശേഷം 1300 രൂപ ഫീസായി നല്‍കണം. അടുത്തു തന്നെ എന്തെങ്കിലും സര്‍വീസുകള്‍ (ഉദാഹരണത്തിന് ,പുതുക്കല്‍, വിലാസംമാറ്റല്‍, […]
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വച്ചാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ധസൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സ് ആണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതില്‍ ഇമ്രാനെയും പ്രതി ചേര്‍ത്താണ് കേസെടുത്തത്. കൂടാതെ നിരവധി അഴിമതി കേസുകളും അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. […]
UAE : Freezone കളിലെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാണോ?

UAE: സ്വകാര്യ മേഖലയിലും ഫെഡറൽ ഗവൺമെന്റിലും ജോലി ചെയ്യുന്ന ജീവനക്കാർ തൊഴിൽ നഷ്ട ഇൻഷുറൻസിന് (Loss of Employment) വരിക്കാരാകേണ്ടത് നിർബന്ധമാണ്. എന്നാൽ ഇപ്പോൾ, Freezone കമ്പനികളിലും semi-government സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുഎഇ ജീവനക്കാർ 2023 ജനുവരിയിൽ നടപ്പിലാക്കിയ തൊഴിൽ നഷ്ടം (ILoE) പദ്ധതിയിൽ വരിക്കാരാകേണ്ടത് നിർബന്ധമാണെന്ന്. ജൂൺ 30-നകം തൊഴിൽ നഷ്ട ഇൻഷുറൻസ് (Loss of Employment) പദ്ധതിയിൽ വരിക്കാരാകാത്ത ജീവനക്കാർക്ക് 400 ദിർഹം പിഴ ചുമത്തും. പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 200 […]
വൈറ്റ് ഷുഗർ ആണോ ബ്രൗൺ ഷുഗർ ആണോ നല്ലത്?

നമ്മൾ വൈറ്റ് ഷുഗറിന്റെ (White Sugar) അപകടവശങ്ങളെക്കുറിച്ചു ഒരുപാട് കെട്ടിട്ടുണ്ടാവും.ഇത് ബ്രൗൺ ഷുഗറിനെ (Brown Sugar) ആളുകൾക്കിടയിൽ ദോഷകരമല്ലാത്ത ഒന്നായി ചിത്രീകരിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. പോഷകമൂല്യത്തിന്റെ കാര്യത്തിൽ ബ്രൗൺ ഷുഗറും വൈറ്റ് ഷുഗറും സമാനമാണ്. ബ്രൗൺ ഷുഗർ എന്ന് പറയുന്നത് മോളാസ്സസ് ഉള്ള വൈറ്റ് ഷുഗർ തന്നെയാണ്. നിറം, രുചി, ടെക്സ്ചർ ഇതൊക്കെയാണ് അവയെ വ്യത്യസ്തമാക്കുന്നത്. ബ്രൗൺ ഷുഗറിൽ 100ഗ്രാമിൽ 380 കാലറി ഉണ്ട്. വൈറ്റ് ഷുഗറിൽ 100ഗ്രാമിൽ 385 കാലറിയും. കാൽസ്യത്തിന്റെ അളവ് ബ്രൗൺ ഷുഗറിൽ വൈറ്റ് […]
താനൂർ ബോട്ട് അപകടം ഒരു മാസം മുൻപ് ഏപ്രിൽ 1ന് പ്രവചിച്ച മുരളി തുമ്മാരുകുടയുടെ facebook കുറിപ്പ് വൈറൽ ആവുന്ന.

മുരളി തുമ്മാരുകുടയുടെ facebook കുറിപ്പ് “ എന്നാണ് കേരളത്തിൽ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്? പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻകൂർ പ്രവചിക്കുക എന്നതാണല്ലോ എൻറെ രീതി. അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുന്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല. ആ രംഗത്തെ […]
ഇനി Car പാർക്ക് ചെയ്യാം Easy ആയി

Hyundai ഇ-കോർണർ (Crab-Walking Car) സംവിധാനം അവതരിപ്പിച്ചു, ഈ ടെക്നോളജി വെച്ച് കാർ ഏത് സൈഡിലേക്ക് പാക്ക് ചെയ്യാൻ പറ്റുന്നതാണ്. 90 ഡിഗ്രി റൊട്ടേഷൻ പാർക്കിംഗും ഇൻ-പ്ലേസ് റൊട്ടേഷനും അനുവദിക്കുന്ന ഒരു അടുത്ത തലമുറ ഓട്ടോമൊബൈൽ വീൽ സാങ്കേതികവിദ്യ ഹ്യൂണ്ടായ് മോബിസ് വികസിപ്പിച്ചെടുത്തു. സ്റ്റിയറിംഗ്, ബ്രേക്കിംഗ്, സസ്‌പെൻഷൻ, ഡ്രൈവിംഗ് സിസ്റ്റങ്ങൾ എന്നിവ ഒരു ചക്രത്തിലേക്ക് സമന്വയിപ്പിക്കുന്ന ഇ-കോർണർ മൊഡ്യൂൾ, സ്റ്റിയറിംഗ് വീലിനെ ബന്ധിപ്പിക്കുന്നതിന് മെക്കാനിക്കൽ അക്ഷം ഉപയോഗിക്കുന്നതിന് ഒരു ഓട്ടോമൊബൈലിന്റെ മാതൃക മാറ്റുന്നു. ഭാവിയിലെ സ്മാർട്ട് സിറ്റി […]
റോഡ് ക്യാമറയിൽ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

മലപ്പുറം :റോഡ് ക്യാമറ പദ്ധതിയിൽ നിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരെ ഒഴിവാക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം വിവേചനപരമെന്നു ചൂണ്ടിക്കാട്ടിയ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. മലപ്പുറം കോഡൂർ സ്വദേശി എം.ടി.മുർഷിദാണ് പരാതി നൽകിയത്. നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നൽകുമ്പോൾ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്നു മുർഷിദ് ചൂണ്ടിക്കാട്ടി.
Free ആയി ഹജ്ജ് – പുതിയ തട്ടിപ്പ് വ്യാപകം

ആഭ്യന്തര തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം(Saudi Hajj Umrah Ministry). ഹജ്ജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച്(fake websites) ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കണം. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്മര്‍ന ആപ്പിലൂടെയും, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും മാത്രമാണ് നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പ് വെബ്‌സൈറ്റുകള്‍ പണം, സ്വകാര്യ വിവരങ്ങള്‍ എന്നിവ തട്ടിയെടുക്കാനാണ് […]
അരികൊമ്ബന് ജിപിഎസ് കോളര്‍; നടപടി വേഗത്തിലാക്കി വനംവകുപ്പ്, വിശദമായ മോക്ഡ്രില്ലും ആലോചനയില്‍

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്ബനുള്ള ജിപിഎസ് കോളര്‍ എത്തിക്കാനുള്ള നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കി.പറമ്ബിക്കുളത്ത് പ്രതിഷേധം ശക്തമായതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയും വനംവകുപ്പിനുണ്ട്. അരിക്കൊമ്ബനെ ചിന്നക്കനാലില്‍ നിന്നും പിടികൂടി മാറ്റാന്‍ കഴിയാതെ വന്നാല്‍ ഘടിപ്പിക്കാനുളള ജിഎം കോളര്‍ വനം വകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. മൊബൈല്‍ ടവറില്‍ നിന്നുള്ള സിഗ്നലിന്‍റെ സഹായത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അിരക്കൊമ്ബനം തുറന്നു വിടാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന പറമ്ബിക്കുളത്തെ ഒരുകൊമ്ബന്‍ റേഞ്ചിലെ മുതുവരച്ചാല്‍ പ്രദേശത്ത് പലഭാഗത്തും മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്തതിനാല്‍ ജിഎസ്‌എം കോളര്‍ മതിയാകില്ല. അതിനാലാണ് ജിപിഎസ് […]
കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിറകേ, പ്രതിഷേധവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

ധാരണയ്ക്കു വിരുദ്ധമായാണ് പുനഃസംഘടനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡല്‍ഹിയില്‍നിന്നാണ് പുനഃസംഘടന പ്രഖ്യാപനമുണ്ടായത്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ചുമതലയേറ്റതിനു പിറകേ രണ്ടു വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരാക്കി. നാലു പുതിയ വൈസ് പ്രസിഡന്റുമാരേയും നിയമിച്ചു. 30 ജനറല്‍ സെക്രട്ടറിമാരടക്കം നിര്‍വാഹക സമിതിയില്‍ 43 പേരുണ്ട്. അനര്‍ഹര്‍ അടങ്ങുന്ന ജംബോ കമ്മിറ്റിയാണെന്ന് ആരോപിച്ച് വിടി ബല്‍റാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു.