രാസവള വില വർദ്ധനവിനെതിരെ കർഷകർ പോസ്റ്റാഫീസ് മാർച്ച് നടത്തി

farmers held a protest march to the post office against the increase in fertilizer prices

Thamarassery: രാസവള വിലവർദ്ധനവ് തടയുക, സബ്സിഡി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം താമരശേരി ഏരിയാ കമ്മിറ്റിയൂടെ നേതൃത്വത്തിൽ കർഷകർ താമരശേരി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.സി അബ്ദുൾ അസീസ് അധ്യക്ഷനായി. പി.സി വേലായുധൻ മാസ്റ്റർ, കെ.കെ. വിജയൻ, കെ.എസ്. മനോജ്, കെ.ജമീല എന്നിവർ സംസാരിച്ചു. എൻ.വി. രാജൻ സ്വാഗതവും കെ.പി.സുബീഷ് നന്ദിയും […]

കാന്തപുരത്തിൻ്റെ ഇടപൽ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

kaantapurams intervention death sentence of nimishapriya suspended

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ […]

Thiruvambady പെൻഷൻകാരുടെ ക്ഷാമാശ്വാസ (DR) കുടിശികകൾ ഉടൻ ലഭ്യമാക്കണം പെൻഷനേഴ്സ് യൂണിയൻ

thiruvambady pensioners union demands immediate disbursal of pending dearness relief dr arrears

Thiruvambady: സർവ്വീസ് പെൻഷൻകാർക്ക് വർഷങ്ങളായി കുടിശികയുള്ള വിവിധ ക്ഷാമാശ്വാസ (ഡി ആർ ) ഗഡുക്കളുടെ തുക ഉടൻ ലഭ്യമാക്കണമെന്നും പെൻഷൻ / ശമ്പള പരിഷ്കരണ കമ്മീഷനെ ഇനിയും വൈകാതെ നിയമിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ( KSSPU ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പൊതു യോഗം ആവശ്യപ്പെട്ടു.   വനിതാവേദി സാംസ്കാരിക വേദി സംഗമം, പ്രതിഭകളെ ആദരിക്കൽ, പുതിയ അംഗങ്ങൾക്കു സ്വീകരണം, കലാ സാംസ്കാരിക പരിപാടികൾ സ്നേഹ വിരുന്ന് എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടത്തി. KSSPU […]

സ്കൂൾ സമയമാറ്റം; എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും ; മന്ത്രി വി ശിവൻകുട്ടി

change in school timings will hold discussions with those who oppose will clarify matters minister v sivankutty

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ​ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. RSS സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജ്ഭവൻ […]

Wayanad വന്യമൃഗ ശല്യത്തിനെതിരെ സമരം; നാട്ടുകാർക്കെതിരെ ലാത്തി വീശി പൊലീസ്

protest against wild animal menace in wayanad police lathi charged locals

Wayanad: മേപ്പാടി താഞ്ഞിലോട് വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് നടപടി. റോഡ് ഉപരോധിച്ച ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. മേഖലയിലെ കാട്ടാനശല്യം ഉൾപ്പെടെ കൂടിയ സാഹചര്യത്തിൽ ആയിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ 7 മണി മുതലായിരുന്നു മേപ്പാടി – ചൂരൽമല പാത നാട്ടുകാർ ഉപരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. കാട്ടാന മുന്നിൽപെട്ട് അത്ഭുതകരമായി ആളുകൾ രക്ഷപ്പെട്ട അനുഭവം പ്രദേശത്തുണ്ട്. വൻ കൃഷി നാശവും സംഭവിക്കുകയാണ്. മൂന്നു മണിക്കൂറോളം […]

Koodaranji മലയോര ഹൈവേയിൽ വാഹനാപകടം

koodaranji hill highway vehicle accident

Koodaranji: കക്കാടംപൊയിൽ – കോടഞ്ചേരി – മലയോര ഹൈവേയിൽ കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന് സമീപം കൂമ്പാറയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു വീട്ടുമതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത് പരിക്കേറ്റ കക്കാടംപൊയിൽ സ്വദേശി രജീഷ്, കൂമ്പാറ സ്വദേശി ബിനു എഴുത്താണിക്കുന്നേൽ എന്നിവരെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണാശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിൻ്റെ […]

ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നിർണായകമായി രഹസ്യവിവരം, 39 ലക്ഷം കുഴിച്ചിട്ട നിലയിൽ

crucial secret revealed in bank fraud case ₹39 lakh found buried underground

Pantheerankav: ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിലെ ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻ ലാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിൻ ലാൽ നൽകിയ മൊഴി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് […]

Kodiyathur സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ

andhra native woman arrested for cheating kodiyathur resident out of crores

Kozhikode: കൊടിയത്തൂർ സ്വദേശിയുടെ 2.10 കോടി രൂപ തട്ടിയെടുത്ത  ആന്ധ്രാപ്രദേശ് ചിറ്റൂർ  സ്വദേശിയായ ചിന്ത്രില രോഹിണി റോയ് (25)നെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്ത് മാനന്തവാടി ജയിലിലേക്ക് അയച്ചു. യുവതി നടത്തിയ തട്ടിപ്പിന് ഇരയായി കൊടിയത്തൂർ സ്വദേശി നിലവിലില്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ച് 2.10 കോടി രൂപയാണ്  നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് കൊടിയത്തൂർ സ്വദേശി 2023 മാർച്ച് ഏഴിന് മുക്കം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രപ്രദേശിലെ മാധാനപ്പള്ളി എന്ന സ്ഥലത്തുവെച്ച്  കഴിഞ്ഞ വെള്ളിയാഴ്ച […]

ഇരട്ട ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

twin low pressure systems heavy rains to continue in the state orange and yellow alerts in various districts strong winds also likely

Thiruvananthapuram: വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ വീണ്ടും സജീവമായിരിക്കുന്നു. നിലവില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വിദഗ്ധർ.നേരത്തെ രൂപംകൊണ്ട ന്യൂനമർദവും സജീവമായി തുടരുകയാണ്. ഇതോടെ മധ്യപ്രദേശിനും ബംഗാളിനും മുകളിലായി ശക്തികൂടിയ ഇരട്ട ന്യൂനമർദമാണുള്ളത്. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. 2025 ജൂലൈ 14, 16 & 18 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 14-18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ജൂലൈ […]

റാഗിങ്: പാട്ട് പാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചു; അത്തോളിയിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

ragging forced to sing and dance student brutally assaulted in atholi

Atholi: പ്ലസ്‌വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. അത്തോളി GVHSS ലെ വിദ്യാർത്ഥിയായ മുഹമ്മദ് അമീനാണ് മർദ്ദനമേറ്റത്. പാട്ട് പാടാനും ഡാൻസ് ചെയ്യാനും സീനിയർ വിദ്യാർത്ഥികൾ അമീനെ നിർബന്ധിച്ചു. പാടാൻ അറിയില്ലെന്ന് അമീൻ പറഞ്ഞതോടെയാണ് മർദ്ദനം തുടങ്ങിയത്. വിദ്യാർത്ഥിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേൽപ്പിച്ചതായാണ് ആരോപണം. ഒരാഴ്ച മുമ്പാണ് മുഹമ്മദ് അമീൻ സ്കൂളിൽ അഡ്മിഷനെടുത്തത്. റാഗിങ്ങിനിടെ ഇടവഴിയിൽ വച്ചായിരുന്നു മർദ്ദനമെന്ന് രക്ഷിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പരുക്കേറ്റ മുഹമ്മദ് അമീൻ കോഴിക്കോട് മെഡിക്കൽ കോളേജ് […]

പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പിൽ ഉത്തരവാദികൾ 4 BJP പ്രവർത്തകർ

panchayat member and mother end life suicide note names 4 bjp workers as responsible

Thiruvananthapuram: കോൺഗ്രസ് പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായ യുവാവും അമ്മയും ജീവനൊടുക്കി. വക്കം സ്വദേശി അരുൺ (42), അമ്മ വത്സല (71) എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കോൺഗ്രസ് പാർട്ടിയുടെ വക്കം ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് മെമ്പറാണ് അരുൺ. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പുതിയൊരു ജോലിക്കായി പാസ്പോർട്ട് […]

പകൽ വീട് ഉണരുന്നു..; വയോജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന പകൽവീട് നരിക്കുനിയിൽ വീണ്ടും തുറക്കുന്നു

day home awakens again the day care centre at narikkuni reopens ensuring safety and care for the elderly

Narikkuni: വയോജനങ്ങൾ എത്തുന്നത് കുറഞ്ഞതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പൂട്ടിയ നെല്യേരിത്താഴത്തെ പകൽവീട് വീണ്ടും തുറക്കുന്നു. അതിനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സുനിൽകുമാർ തേനാറുകണ്ടി അറിയിച്ചു. പകൽ സമയങ്ങളിൽ വീടുകളിൽ തനിച്ചായിപ്പോകുന്ന വയോജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് പകൽവീട്. ജീവിത സായാഹ്നത്തിൽ സമപ്രായക്കാരോടൊപ്പം ജീവിതം ഉല്ലാസകരമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടങ്ങിയത് 2017-ൽ നെല്യേരിത്താഴത്ത് മൃഗാശുപത്രിക്കു സമീപം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് 2017-ൽ കാരാട്ട്‌ റസാഖ് എംഎൽഎയാണ് പകൽവീട് ഉദ്ഘാടനം ചെയ്തത്. കളിക്കാൻ കാരംസ് ബോർഡും […]

test