അപകടങ്ങൾ പെരുകുന്നു നിയന്ത്രണംവിട്ട് ഇരുചക്രവാഹനങ്ങൾ

accidents increasing as two wheelers go out of control

Omassery: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ഇരുചക്രവാഹന യാത്രക്കാർ ജീവൻ പണയം വെച്ചാണ് വാഹനമോടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വലിയ ചാലുകൾ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടത്ത് വലിയ മുഴപോലെ റോഡ് ഉയർന്നുവരുകയും ചെയ്തതോടെ ഇരുചക്രവാഹന യാത്ര ഇതുവഴി ദുസ്സഹമായി. ചാലിലിറങ്ങി നിയന്ത്രണം തെറ്റി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. ഓമശ്ശേരിക്കും കൂടത്തായിക്കുമിടയിൽ റോഡിന്റെ ഇരുവശത്തും വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. നിർമാണം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴേക്കും റോഡ് താഴ്ന്നു പോയതിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. റോഡരികിലെ അഴുക്കുചാലുകളും അതിനു മുകളിലിടുന്ന സ്ലാബുകളും പലസ്ഥലത്തും തകർന്നു. […]

ഇടത് സർക്കാറിൻ്റെ വികസന കസർത്ത് പുകമറ മാത്രം: വി കെ ഹുസൈൻ കുട്ടി

left governments development agenda is just a smokescreen v k husaain kutty

Mukkam: കേരളം ഭരിക്കുന്ന ഇടത് സർക്കാർ വികസനത്തിൻ്റെ പേരിൽ നടത്തുന്ന വിചകക്കസർത്തുകൾ വെറും പുകമറയാണന്നും ഊതി വീർപ്പിച്ച ബലൂൺ ഓരോന്നോരോന്നായി പൊട്ടി പോകുന്നതിലുള്ള വെപ്രാളമാണ് മാന്ത്രിമാരും സി പി എം നേതാക്കളും കാട്ടി കൂട്ടുന്നതെന്നും ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈൻ കുട്ടി പ്രസ്താവിച്ചു. ആരോഗ്യ വകുപ്പിൻ്റെ കെടുകാര്യസ്ഥതക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ മാത്രമല്ല എല്ലാ വകുപ്പും പരാജയത്തിൻ്റെ പടുകുഴിയിലാണ്. […]

വിദേശയാത്രക്കൊരുന്നവർ പാസ്പോർട്ടിന് ഒരു വർഷമെങ്കിലും കാലാവധി ഉറപ്പാക്കണം; കാരണമിതാണ്

those planning foreign travel must ensure at least one year validity on passport heres why

Kozhikode: വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർ, പാസ്പോർട്ടിന് ഒരു വർഷമെങ്കിലും കാലാവധി ഉണ്ടെന്നുറപ്പാക്കണമെന്നു റീജനൽ പാസ്പോർട്ട് ഓഫിസ്. പാസ്പോർട്ട് കാലാവധി ഇല്ലാത്തതിനാൽ യാത്ര മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നതിനാലാണിത്. വിനോദയാത്രയ്ക്ക് ടിക്കറ്റ് എടുത്ത ശേഷം, പാസ്പോർട്ടിന് 6 മാസം കാലാവധി ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയതായി റീജനൽ പാസ്പോർട്ട് ഓഫിസർ കെ.അരുൺ മോഹൻ പറഞ്ഞു. വിമാന നിരക്ക് കുറവായിരിക്കുമെന്നതിനാൽ, ട്രാവൽ ഏജൻസി വഴി നേരത്തെ തന്നെ ടൂർ പാക്കേജ് ബുക്ക് ചെയ്യുന്നവരാണധികവും. യാത്രയുടെ […]

Kozhikode പൊതുമധ്യത്തിൽ യുവതിയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ

kozhikode accused arrested in public humiliation case of young woman

Kozhikode: പൊതുമധ്യത്തിൽ യുവതിയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. വേങ്ങേരി തണ്ണീർപ്പന്തൽ സ്വദേശി കാഞ്ഞിരവയലിൽ റബീദി(38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. ചേവായൂർ സ്വദേശിനിയുടെ വീട്ടിൽ ഡ്രൈവറായി മുൻപ്‌ ജോലിചെയ്തിരുന്ന പ്രതി ജോലിയിൽനിന്ന്‌ പിരിച്ചു വിട്ടതിലുള്ള വിരോധം വെച്ച് ചേവായൂർ ത്വഗ്രോഗാശുപത്രിക്ക്‌ സമീപത്തു വെച്ച് യുവതി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കാറിൽക്കയറി മുടി പുറകോട്ട്‌ പിടിച്ചു വലിച്ച് ലൈംഗികാതിക്രമം നടത്തുകയും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി തെറിവിളിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ചേവായൂർ പോലീസ് കേസ് […]

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സർക്കാർ ജോലിയും നൽകും; മന്ത്രിസഭാ യോഗ തീരുമാനം

₹10 lakh aid for bindus family government job for her son cabinet meeting decision

Kottayam: മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാനും വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു. കോട്ടയം കളക്ടറുടെ റിപോർട്ട് പരിഗണിച്ചാണ് ബിന്ദുവിൻെറ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 12.5ലക്ഷം രൂപയാണ് […]

വാഹനങ്ങൾ കെട്ടിവലിക്കൽ: മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശം

towing of vehicles instructions issued by the motor vehicles department

സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയർ ചെയ്യുന്നതിന് അടുത്ത വർക്ക്ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്. കൂടാതെ നിയമപരമായി ടാക്സ് ഇളവിന് അപേക്ഷിച്ച് നിർത്തിയിട്ട വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്. 2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. 1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ […]

Kakkayam പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

kakkayam panchavadipuzha body of youth who went missing while bathing found

Kakkayam: പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് കിനാലൂര്‍ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍ വീട്ടില്‍ അശ്വിന്‍ മോഹൻ ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയില്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായില്ല. ജില്ലയിലെ ഫയര്‍ഫോഴ്സുകളുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്‌കൂബ ടീമും കൂരാച്ചുണ്ട് പോലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ […]

Kozhikode മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം; നാലു പേർക്കെതിരെ കേസ്

doctor assaulted at private clinic in maniyoor kozhikode case registered against four

Kozhikode: മണിയൂർ അട്ടക്കുണ്ടിലെ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ചിറക്കര സ്വദേശി നിഹാൽ, പയ്യോളി സ്വദേശികളായ ഉനൈസ്, നവാസ്, തുറയൂർ സ്വദേശി റമീസ് എന്നിവർക്കെതിരെയാണ് കേസ്. അക്രമത്തിൽ ഡോക്ടറായ ആലപ്പുഴ സ്വദേശി ഗോപു കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനിടെ, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എലൈറ്റ് ക്ലിനിക്കിലെ ഡോക്ടർ ഗോപു കൃഷ്ണനെയാണ് ആറംഗസംഘം ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ഗോപു കൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

Omassery തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

omassery bus and lorry collide at tharol bend causing accident

Omassery: Omassery-Thiruvambady റോഡിൽ തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച്  അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരി തിരുവമ്പാടി റോഡിൽ ഇപ്പോൾ ഗതാഗത തടസ്സം നേരിടുന്നുണ്ട്.     A bus-lorry collision at Tharol bend on the Omassery-Thiruvambady road left several injured. The victims were taken to a private hospital in Omassery, and traffic in the area […]

Mukkam ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ആക്രമണം, നടപടിയെടുക്കണം; KPSTA

mukkam sub district education office attack action must be taken says kpsta

Mukkam: പണിമുടക്കിന്റെ മറവിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡയസ് നോൺ പ്രഖ്യാപിച്ച് ജീവനക്കാരോട് ജോലിക്ക് വരാൻ ആവശ്യപ്പെടുകയും എന്നാൽ സർക്കാരിനെ വിശ്വസിച്ച് ജോലിക്ക് ഹാജരായവർക്ക്  സംരക്ഷണം നൽകാത്ത സർക്കാർ നിലപാടിനെ  യോഗം അപലപിച്ചു. മുക്കം ഉപജില്ലയിലെ  വിദ്യാലയങ്ങളിൽ പണിമുടക്കിൽ പങ്കെടുക്കാത്ത അധ്യാപകരെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് […]

Vadakara ആശുപത്രിയിലെത്തിയ ആറംഗ സംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു

vadakara a six member group who came to the hospital assaulted a doctor and fractured his head

Vadakara: തോടന്നൂർ മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണന് മർദ്ദനത്തിൽ പരിക്കേറ്റു. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ആശുപത്രിയിലെത്തിയ ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോക്ടർ ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.     In Vadakara, Dr. Gopu Krishnan was brutally […]

Kakkayam പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ്, ഒഴുക്കിൽ പെട്ടു

kakkayam a young man who went to bathe in the river was swept away by the current

Kakkayam: കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരു യുവാവ് ഒഴുക്കിൽ പെട്ടു. ബാലുശ്ശേരി വട്ടോളി സ്വദേശി അശ്വിൻ ( 30) എന്ന ചെറുപ്പക്കാരനാണ് ഒഴുക്കിൽ പെട്ടത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്.     A 30-year-old man named Ashwin from Vattoli, Balussery, was swept away while bathing in the river under Kakkayam Panchavadi bridge. Rescue efforts by locals […]

test